latest news
ആയിരത്തോളം ബൊമ്മകൾ, ഐതീഹ്യം അനുസ്മരിപ്പിക്കും വിധം ക്രമീകരണം; കണ്ണൻ സ്വാമിയുടെ വേറിട്ട ബൊമ്മക്കൊലു ഒരുക്കൽ ശ്രദ്ധേയം
കോതമംഗലം; നവരാത്രി ആഘോഷത്തിന്റെ ഭാഗമായി കോതമംഗലം സ്വാമി ആന്റ് കമ്പനി ഉടമ എസ് കണ്ണൻ സ്വാമി തൃക്കാരിയൂരിലെ വീട്ടിൽ ഒരുക്കിയ ബൊക്കൊലു ശ്രദ്ധേയം.
ആയിരത്തോളം ബൊമ്മകൾ ഉപയോഗിച്ച് വീടിന്റെ പലഭാഗത്തായിട്ടാണ് ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്.നവരാത്രിയുടെ മാഹാത്മ്യവും ഐതീഹ്യവും അനുസ്മരിപ്പിയ്ക്കും വിധമാണ് ബൊമ്മകൾ ക്രമീകരിച്ചിട്ടുള്ളത്.
മൂന്നുലോകങ്ങളും കീഴടക്കി,ദുഷ്ടതയുടെ പര്യായായമായി മാറിയ മഹിഷാസുരനെ വധിയ്ക്കാൻ ലക്ഷമി,സരസ്വതി,പാർവ്വതി ദേവിമാർ കൂടിച്ചേർന്ന് മഹിഷാസുര മർദ്ദിനി എന്ന പേരിൽ സ്ത്രീരൂപം കൈക്കൊണ്ടെന്നും തുർന്ന് സർവ്വചരാചരങ്ങളുടെയും ശക്തി തന്നിലേയ്ക്ക് അവാഹിച്ച് മഹിഷാസുര മർദ്ദിനി മഹിഷാസുരനെ വധിച്ചെന്നുമാണ് നവരാത്രിയുമായി ബന്ധപ്പെട്ടുള്ള പ്രധാന ഐതീഹ്യം.
ഈ ഐതീഹ്യത്തിലെ ഒാരോഘട്ടങ്ങൾ ബൊമ്മകൾകൊണ്ട് ക്രമപ്പെടുത്തി,ഇതിനെ സംബന്ധിയ്ക്കുന്ന അടിക്കുറിപ്പും ഉൾപ്പെടുത്തിയാണ് കണ്ണൻ സ്വാമി ബൊമ്മക്കൊലു ഒരുക്കിയിട്ടുള്ളത്.
വീടിന്റെ പ്രവേശന കവാടം മുതൽ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.മുകൾ നിലയിൽ ബഹുവർണ്ണ വൈദ്യുത ദീപങ്ങൾക്കൂടി ഉൾപ്പെടുത്തിയുള്ള ബൊമ്മകളുടെ ക്രമീകരണമാണ് ഏറെ ആകർഷകം.ഇവിടെ മാത്രം 500 ലേറെ ബൊമ്മകൾ ക്രമീകരിച്ചിട്ടുണ്ട്.
വർഷങ്ങളായി ശേഖരിച്ച ബൊമ്മകളിലെ ഒരു ഭാഗം മാത്രമാണ് വീട്ടിൽ ക്രമീകരിച്ചിട്ടുള്ളതെന്നും നവരാത്രിയുടെ മാഹാത്മവും ഐതീഹ്യവും പുതുതലമുറയ്ക്ക് പരിയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് വേറിട്ട രീതിയിൽ ബൊമ്മക്കൊലു ഒരുക്കിയതെന്നും കണ്ണൻ സ്വാമി എം4മലയാളത്തോട് വ്യക്തമാക്കി.
നവരാത്രിയെ സംബന്ധിയ്ക്കുന്ന ഐതീഹ്യത്തിലെ ഒട്ടുമിക്ക ഘട്ടങ്ങളും അനുസ്മരിപ്പിയ്ക്കുന്ന ബൊമ്മകളുടെ ശേഖരം തന്നെ കൈവശമുണ്ട്.ഇത് പ്രയോജനപ്പെടുത്തി വേണമെങ്കിൽ ഒ പ്രദർശനം ഒരുക്കാൻ കഴിയും.സ്വാമി വിശദമാക്കി.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
latest news
കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി
കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.
കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
പശു ഇന്നലെ 3 മണിയോടെ മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.
ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.
നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
latest news
തങ്കളം ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 380 മാത്രം; മീനിനും വൻ വിലക്കുറവ്
കോതമംഗലം; എ എം റോഡിൽ തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 350 മാത്രം. മത്സ്യ ഇനങ്ങൾക്കും ന്യായമായ വില.
മാംസ-മത്സ്യ വിൽപ്പന രംഗത്ത് 15 വർഷത്തെ സേവന പാമ്പര്യമുള്ള സ്ഥാപനത്തിൽ രോഹു,തിരുത,പരവ,ചൂര,മത്തി,കിളി, അയല,കരിമീൻ, കേര,നങ്ക്,ഏരി, എന്നിവ ഉൾപ്പടെ 25-ൽ അധികം മൽസ്യ ഇനങ്ങളും ലഭ്യമാണെന്ന് സ്ഥാപന നടത്തിപ്പുകാരായ മാഹിൻ,മൈതീൻ എന്നിവർ അറിയിച്ചു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
latest news
സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കോതമംഗലം ; പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ശ്രീ മാർക്കരക്കാവ് ഭഗവതി സേവാ ട്രസ്റ്റ് പ്രസിഡന്റ് രാജീവ് പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ സംഘം സെക്രട്ടറി ജയ സത്യൻ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ സൈനു മോൾ രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ശ്രീജിത്ത് പാറക്കൽ, ട്രസ്റ്റ് ട്രഷറർ ദിലീപ് ശിവൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി മനോഹരൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് അശ്വതി അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.
കേരള സ്കൂൾ കായികമേളയിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വെയിറ്റ് ലിഫ്റ്റിംഗ് 40 k g വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ ഭാമ ടി എമ്മിനെ ചടങ്ങിൽ ആദരിച്ചു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
-
Uncategorized2 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു