latest news
എം എ കോളേജിൽ നിന്നും വീണ്ടും താരോദയം; ഫാരിസ് അലി ഈസ്റ്റ് ബംഗാളിനുവേണ്ടി ബൂട്ടണിയും

കോതമംഗലം :കാൽപന്ത് കളിയിൽ ഉയരങ്ങൾ കീഴടക്കാൻ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ നിന്ന് ഒരു താരം കൂടി.
കോളേജിലെ ഒന്നാം വർഷ ബി. കോം ബിരുദ വിദ്യാർത്ഥി ഫാരിസ് അലി വി. എസ് ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ എഫ് സി ക്ക് വേണ്ടി കളത്തിലിറങ്ങും.ക്ലബ്ബുമായി ഹാരീസ് കരാർ ഒപ്പുവെച്ചു.അടിവാട് വിളക്കത്ത് സലീം ഐഷ ദമ്പതികളുടൈ മകനാണ്.


കഴിഞ്ഞ അഞ്ചുവർഷമായി കോതമംഗലം മാർ അത്തനേഷ്യസ് ഫുട്‌ബോൾ അക്കാദമിയിൽ പ്രൊഫ. ഹാരി ബെന്നിയുടെ കീഴിൽ ഹാരീസ് പരിശീലനം നടത്തിയിരുന്നു.



യൂത്ത് സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും, ദേശീയ സ്‌കൂൾ ചാമ്പ്യൻഷിപ്പുകളിലും,പാലായിൽ നടന്ന സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിലും ഹാരീസ് മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.





latest news
കോട്ടപ്പാറ വനത്തിലെ കടുവാ സാന്നിധ്യം ; കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം ശക്തമാക്കി

കോതമംഗലം ; കടുവയുടെ സാന്നിധ്യം കണ്ടെത്തിയ കോട്ടപ്പാറ വന മേഖലയില്‍ രാത്രികാല പട്രോളിംഗിനൊപ്പം കാമറകളുടെ എണ്ണം കൂട്ടി നിരീക്ഷണം കൂടുതല്‍ ശക്തമാക്കി.ഇന്നലെ രണ്ട് കാമറ കൂടി സ്ഥാപിച്ചു.
ഇതോടെ നിരീക്ഷണ കാമറകളുടെ എണ്ണം എട്ടായി. പ്രദേശത്ത് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കുന്നതിനുള്ള പണികളും ആരംഭിച്ചു.


എന്‍ടിസിഎ കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസം കുളങ്ങാട്ടുകുഴി ഭാഗത്ത് വനത്തില്‍ കടുവ വന്നുപോയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി അവലോകനയോഗം ചേര്‍ന്നതിന്‍റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം ശക്തിപ്പെടുത്തിയത്.



കുളങ്ങാട്ടുകുഴി ഭാഗത്ത് ഹാംഗിംഗ് ഫെന്‍സിംഗ് അടിയന്തരമായി സ്ഥാപിക്കാനും നിര്‍ദേശിച്ചിരുന്നു. മൂന്ന് പഞ്ചായത്തുകളുടെ വനാതിര്‍ത്തി പങ്കിടുന്ന പ്രദേശത്ത് നേരത്തെ തീരുമാനിച്ച 30 കിലോമീറ്റര്‍ ഹാംഗിംഗ് ഫെന്‍സിംഗ് പദ്ധതിയാണിത്.
വനത്തില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനെതുടര്‍ന്ന് പ്രദേശവാസികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാവേലി മുതല്‍ വേട്ടാംപാറ വരെ അഞ്ച് കിലോമീറ്റര്‍ ദൂരത്തില്‍ ഫെന്‍സിംഗ് നിര്‍മാണം അടിയന്തരമായി നടപ്പാക്കുന്നത്.
കുളങ്ങാട്ടുകുഴി ഭാഗത്ത് ഇതിന്‍റെ നിര്‍മാണം ഇന്നലെ തുടങ്ങി. അടിക്കാട് വെട്ടിത്തെളിച്ച് മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് ലൈന്‍ മാര്‍ക്ക് ചെയ്യുന്ന പ്രവൃത്തിയാണ് നടന്നുവരുന്നത്.
കടുവ ജനവാസ മേഖലയില്‍നിന്നും കൂടുതല്‍ അകന്നുപോയെന്ന് ഉറപ്പാകുന്നതുവരെ പ്രദേശത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.





latest news
സംസ്ഥാന ബഡ്ജറ്റ് – കോതമംഗലം മണ്ഡലത്തിലെ 11 സ്കൂളുകളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചു ; ആന്റണി ജോൺ എം എൽ എ

കോതമംഗലം ; പിണറായി സർക്കാരിന്റെ 2025-26 വർഷത്തെ ബഡ്ജറ്റിൽ കോതമംഗലം മണ്ഡലത്തിലെ 11 സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിനായി 1 കോടി രൂപ വീതം അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.
ഗവ .ഹൈ സ്കൂൾ മാമലക്കണ്ടം ,കുട്ടമ്പുഴ കുറ്റിയാംച്ചാൽ ഗവ. എൽ പി സ്കൂൾ,പിണ്ടിമന ഗവ.യു പി സ്കൂൾ (ചേലാട് ) ,ഗവ. എൽ പി സ്കൂൾ കോട്ടപ്പടി നോർത്ത്,


ഗവ.യു പി സ്കൂൾ പാനിപ്ര(കോട്ടപ്പടി ), ഗവ.എൽ പി സ്കൂൾ വാരപ്പെട്ടി ,ഗവ. യു പി സ്കൂൾ പൈമറ്റം,ഗവ.യു പി എസ് തലക്കോട് ,കോതമംഗലം ഗവ. ടൗൺ യു പി സ്കൂൾ, കോതമംഗലം ഗവ. എൽ പി സ്കൂൾ ,തൃക്കാരിയൂർ ഗവ. എൽ പി സ്കൂൾ എന്നീ വിദ്യാലയങ്ങളുടെ വികസനത്തിനായിട്ടാണ് ഒരു കോടി രൂപ വീതം അനുവദിച്ചിട്ടുള്ളത്.



ഇതിന് പുറമെ കുറ്റിലഞ്ഞി സൊസൈറ്റി പടി – കനാൽപാലം – പാഴൂർമോളം- കോട്ടച്ചിറ റോഡ് – 3 കോടി,പ്ലാമുടി -ഊരംകുഴി റോഡ് ( നെല്ലിക്കുഴി സ്കൂൾ – ഊരംകുഴി )- 6 കോടി, ഊരംകുഴി- ചാത്തമറ്റം ( മാതിരപ്പിള്ളി പള്ളിപ്പടി മുതൽ പിടവൂർ കവല വരെ )- 5 കോടി,
വായനശാലപ്പടി – കാട്ടാട്ടുകുളം റോഡ്, നെല്ലിമറ്റം -ഉപ്പുകുളം റോഡ്, എം പി വർഗീസ് റോഡ്, ആലും മാവ് കുരൂർ റോഡ് – 13 കോടി,നേര്യമംഗലം – ഇഞ്ചത്തൊട്ടി റോഡ് ,ഊന്നുകൽ – തേങ്കോട്, ഇലവുംപറമ്പ് -നാടുകാണി റോഡ് – 24 കോടി,എസ് എൻ ഡി പി കവല – കുഞ്ഞിത്തൊമ്മൻ വഴി നെല്ലിമറ്റം – അറക്കക്കുടി കവല – പെരുമണ്ണൂർ റോഡ് – 17 കോടി,
കോതമംഗലം ടൗൺ ഹാൾ – 7 കോടി,മലയോര ഹൈവേ ,കോതമംഗലം – പെരുമ്പൻകുത്ത് റോഡ്,കുട്ടമ്പുഴ – പിണവൂർകുടി റോഡ്,വടാശ്ശേരി – തോളേലി – ഉപ്പുകണ്ടം – ചേലക്കാപ്പള്ളി റോഡ്,ആലുവ – മൂന്നാർ റോഡ് – 88 കോടി,ഇഞ്ചത്തൊട്ടി പാലം, ബംഗ്ലാകടവ് പാലം ,ബ്ലാവന പാലം,
മണികണ്ഠൻചാൽ പാലം ,ചെറുവട്ടൂർ അടിവാട്ട് പാലം ,പുലിമല പാലം – 91 കോടി എന്നിവ ഉൾപ്പെടെ 20 പദ്ധതികൾക്കാണ് സംസ്ഥാന ബഡ്ജറ്റിൽ അംഗീകാരം ലഭിച്ചിട്ടുള്ളതെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.
കൂടാതെ വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യം ലഘൂകരിക്കുന്നതിനായി 2025-26 സാമ്പത്തിക വർത്തേക്ക് 70.40 കോടി രൂപ വകയിരുത്തിയിട്ടുള്ളതും , കോതമംഗലം മണ്ഡലത്തെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണെന്നും ആന്റണി ജോൺ എം എൽ. എ പറഞ്ഞു





latest news
ട്രാഫിക് നിയമലംഘനങ്ങളുടെ നടപടികൾ തീർപ്പാക്കാം ; അദാലത്ത് 6 നു അവസാനിക്കും

കോതമംഗലം ; മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസുകളിൽ സംഘടിപ്പിച്ചിരിക്കുന്ന ഇ – ചെലാൻ അദാലത്ത് പുരോഗമിക്കുന്നു. ഫെബ്രുവരി 6 വരെയാണ് അദാലത്ത് നടക്കുന്നത്.
ട്രാഫിക് നിയമ ലംഘനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പും പോലീസും ചുമത്തിയിരിക്കുന്ന പിഴകൾ, കോടതി നടപടികളിലിരിക്കുന്ന ചെലാനുകൾ എന്നിവ തീർപ്പാക്കി പൊതു ജനങ്ങൾക്ക് വാഹനങ്ങൾക്കെതിരെയുള്ള തുടർനടപടികളിൽ നിന്നും അദാലത്തിലൂടെ ഒഴിവാകാവുന്നതാണ്.


4 ന് ആരംഭിച്ച അദാലത്തിന് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ – സലിം വിജയകുമാർ അറിയിച്ചു.



സെൻട്രൽ സോൺ 2 – ഡെപ്യൂട്ടി ട്രാൻസ്‌പോർട് കമ്മീഷണറുടെ അധികാരപരിധിയിൽ വരുന്ന എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിലെ എല്ലാ ആർടിഒ , സബ് ആർടി ഓഫീസുകളിലുമായാണ് രണ്ടുദിവസമായി ഈ മെഗാ അദാലത്തുകൾ നടന്നു വരുന്നത് .
കോടതികളിലേക്കു പ്രോസിക്യൂഷൻ നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ള ഇ-ചലാനുകൾ ഒഴികെയുള്ള എല്ലാ ചലാനുകളും ഈ അദാലത്തിൽ തീർപ്പാക്കാൻ അവസരമുണ്ട്..
മോട്ടോർ വാഹന വകുപ്പും ,പോലീസ് വകുപ്പും E-ചലാൻ മുഖേനെയും എ ഐ ക്യാമറ വഴിയും കണ്ടെത്തിയിട്ടുള്ള വിവിധ കുറ്റകൃത്യങ്ങൾക്ക് നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ യഥാസമയം വിവിധ കാരണങ്ങളാൽ ഓൺലെയിനായും നേരിട്ടും പിഴയടക്കാൻ സാധിക്കാത്തവർക്കും ,
നിലവിൽ പിഴ അടക്കാതെ വെർച്യുൽ കോടതിയിൽ ഉള്ളതും,കൂടാതെ അവിടെ നിന്നും റെഗുലർ കോടതികളിലേക്ക് മാറ്റിയിട്ടുള്ളതുമായ കേസുകളിൽ നാളിതുവരെ പിഴ അടച്ചു തീർപ്പാക്കാൻ സാധിക്കാത്തവർക്കായി കോതമംഗലം മിനി സിവിൽ സ്റ്റേഷനിലുള്ള സബ് ആർടിഒ ഓഫിസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൗണ്ടറിൽ മെഗാ അദാലത്ത് തുടങ്ങിയിട്ട് ഇന്ന് രണ്ടാം ദിവസമാണ്.
പിഴയൊടുക്കുന്നതിനായി പൊതുജന സൗകര്യാർത്ഥം 2025 കോതമംഗലം മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന സബ് റീജിയണൽ ട്രാൻസ്‌പോർട് ഓഫീസിൽ അദാലത്ത് നാളെ അവസാനിക്കും. പൊതുജനങ്ങൾ പരമാവധി ഈ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ് . ഫെബ്രുവരി 4 ന് തുടങ്ങിയ അദാലത്തിൽ നിരവധി ആളുകളാണ് എത്തിച്ചേരുന്നത്.
കോതമംഗലത്തു അദാലത്തു തുടങ്ങി രണ്ടാം ദിവസം നാല് മണി വരെ മോട്ടോർ വാഹന വകുപ്പിന്റെ 148 ചാലാനുകളിൽ നിന്നായി 109500 രൂപയും പോലീസ് ഡിപ്പാർട്മെന്റിന്റെ 69 ചാലാനുകളിൽ നിന്നായി 51250 രൂപയും ഇത് വരെ തീർപ്പാക്കി.





-
Uncategorized5 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local6 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news4 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local6 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized5 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local6 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local6 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു
You must be logged in to post a comment Login