Local
കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാദിനം സംഘടിപ്പിച്ചു
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.വി തോമസ്, എം പി ടി എ പ്രസിഡണ്ട് ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ജിജു തോമസ് എന്നിവർ പ്രതിഭകൾക്ക് ആശംസകൾ നേർന്നു.
സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗതം അർപ്പിക്കുകയും, സ്കൂൾ ലീഡർ കുമാരി ദേവനന്ദ സുരേഷ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.
സംസ്ഥാനതലത്തിൽ കല,ശാസ്ത്രം, സ്പോർട്സ് എന്നിവയിൽ മികവ് പുലർത്തിയ പ്രതിഭകൾക്കും, എൻ എം എം എസ്, യുഎസ്എസ് വിജയികൾക്കും രാജ്യപുരസ്കാർ ഗൈഡ്സിനും ഒരുക്കിയ വർണ്ണശബളമായ അനുമോദന ചടങ്ങിൽ, പ്രതിഭകളെ, ബാൻഡ് മേള ത്തോടെ വേദിയിലേക്ക് ആനയിക്കുകയും, മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി എംഎൽഎ അനുമോദിക്കുകയും ചെയ്തു.
ഇവരെ കൂടാതെ, സബ്ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 222 പ്രതിഭകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 90 വിദ്യാർത്ഥിനികൾ, ലിറ്റിൽ കൈറ്റ്സ് , റെഡ് ക്രോസ് വിജയികളായ 96 കുട്ടികൾ, കെസിഎസിൽ വിജയികളായ 16 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 492 കുട്ടികളെയാണ് പ്രതിഭാ ദിനത്തിൽ ആദരിച്ചത്.
Local
ജൈവ കീടനാശിനി കിറ്റ് വിതരണം ചെയ്തു
കോതമംഗലം; കൃഷിഭവൻ കൃഷിക്കാർക്കായി കൃഷസമൃദ്ധി പദ്ധതിയിലുൾപ്പെടുത്തി ജൈവ വളം – ജൈവ കീടനാശിനി കിറ്റുകളും തൈകളും വിതരണം ചെയ്തു.
ട്രൈക്കോ ഡാർമ – സൂഡോമോണസ് – സമ്പൂർണ്ണ ഫിഷ് സുമിനോ ആസിഡ് – ബ്യൂവേറിയ കുമ്മായം ജൈവ വളം ഉൾപ്പെട്ട കിറ്റാണ് വിതരണം ചെയ്തത്.നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു.മുൻസിപ്പൽ കൗൺസിലർ പി.ആർ ഉണ്ണികൃഷ്ണൻ,സതി. പി.ഐ സ്വാഗതവും കൃഷി ‘ അസി:എൽദോസ് എബ്രഹാം, രമ്യസുധീന്ദ്രൻ നന്ദിയും രേഖപ്പെടുത്തി. 145 കർഷകർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.
Local
ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് അന്തരിച്ചു
കോതമംഗലം; ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ് ചക്കാലക്കുന്നേലിന്റെ മാതാവ് മേരി വർഗീസ് (84) അന്തരിച്ചു.
സംസ്കാരം നീറമ്പുഴകവലയിലുള്ള വീട്ടിലെ ശുശ്രുഷക്ക് ശേഷം ഇന്ന് മൂന്നുമണിക്ക് കല്ലൂർക്കാട് സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടക്കും.
Local
ബസിന് നിയന്ത്രണം നഷ്ടമായി; അപകടം മുവാറ്റുപുഴയിൽ ഇന്ന് പുലർച്ചെ, അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മൂവാറ്റുപുഴ: കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഉള്ള മരത്തില്‍ ഇടിച്ച് അപകടം.
തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെയ്യാറ്റിന്‍കരയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കച്ചേരിത്താഴത്തെ റോഡരികിലെ ഡിവൈഡറിലും, തുടര്‍ന്ന് ഡിവൈറിലുള്ള തണല്‍ മരത്തിലും ഇടിക്കുകയായിരുന്നു.
45ഓളം തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.ബസിന്റെ മുന്‍ഭാഗം അപകടത്തില്‍ ഭാഗികമായി തകര്‍ന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില്‍ നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized4 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local5 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും