Connect with us

Local

കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ; പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ.

Published

on

കോതമംഗലം: കോതമംഗലത്ത് ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് അവാസാനിച്ചത് സംഘർഷത്തിൽ . പോലീസ് ലാത്തി വീശി.15 ഓളം പേർ കസ്റ്റഡിയിൽ.

ഇന്ന് രാവിലെ 11:30 ഓടെ ഒരുവിഭാഗം വിദ്യാർത്ഥികൾ കോതമംഗലം-തൊടുപുഴ റൂട്ടിൽ ഓടുന്ന പ്രജേഷ് ബസ് തടഞ്ഞ്,ട്രിപ്പ് മുടക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് തൊഴിലാളികൾ പണിമുടക്കി,പ്രതിഷേധവുമായി രംഗത്തെത്തിയത്.പ്രജേഷ് ബസിന്റെ ട്രിപ്പ് മുടക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്ത വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടപടി സ്വീകരിയ്ക്കണ മെന്നായിരുന്നു ബസ് ജീവനക്കാരുടെ ആവശ്യം

ഇന്നലെ വൈകിട്ട് 4.30 ന് കോതമംഗലത്തുനിന്നും തൊടുപുഴയ്ക്ക് പോകവെ മൂവാറ്റുപുഴ പി ഒ സി കവലയിൽ എത്തിയപ്പോൾ ഒരു വിദ്യാർത്ഥിനിയെ പ്രജേഷ് ബസ് ജീവനക്കാർ നിർബന്ധിച്ച് ഇറക്കിവിട്ടതായി ആരോപണം ഉയർന്നിരുന്നു.

ഇത് ചോദ്യം ചെയ്താണ് വിദ്യാർത്ഥികൾ ബസ് തടഞ്ഞിട്ടത്. ഇതെത്തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ബസ് ജീവനക്കാരെ ആശ്വപത്രിയിൽ പ്രവേശിപ്പിയ്ക്കുകയും ചെയ്തിരുന്നു.

ബസ് തൊഴിലാളികൾ സമരം ആരംഭിച്ചതോടെ യാത്രക്കാർ പെരുവഴിയിലായ സ്ഥിതിയായി.

ഇതോടെ പരിഹാര ശ്രമങ്ങളുമായി പോലീസും ജനപ്രതിനിധികളും തൊഴിലാളി സംഘടന നേതാക്കളും രംഗത്തെത്തി.

പിന്നാലെ ഇടതുപക്ഷ തൊഴിലാളി സംഘടന നേതാക്കൾ പണിമുടക്കിൽ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ചു.പണിമുക്കിൽ നിന്നും പിൻമാറിയ തൊഴിലാളികൾ ബസ് സർവ്വീസ് ആരംഭിക്കാൻ ശ്രമം ആരംഭിച്ചതോടെ ഒരു വിഭാഗം തടഞ്ഞു.

പിന്നാലെ പോലീസ് ലാത്തി വീശി പ്രിതിഷേധക്കാരെ വിരട്ടിയോടിച്ചു.15 ഓളം പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.ഇതിനിടെ സർവ്വീസ് നടത്താത്ത ബസുകൾക്കെതിരെ നടപടി ഉണ്ടാവുമെന്ന് പ്രഖ്യാപിച്ച് മോട്ടോർ വാഹന വകുപ്പ് ജീവനക്കാരും രംഗത്തെത്തിയിരുന്നു.

വൈകിട്ട് 5 മണിയോടെ കൂടുതൽ ബസുകൾ സർവീസ് ആരംഭിച്ചതോടെ യാത്ര ക്ലശത്തിനും പരിഹാരമായി.

 




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന

Published

on

കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.

കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.

മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

അഞ്ച് അടിയിലേറെ ഉയരം,48 മണിക്കൂർ സുഗന്ധമേകും; ഭീമൻ ചന്ദനത്തിരി കത്തിയ്ക്കുന്നത് തങ്കളം ഭഗവതീക്ഷേത്രത്തിലെ നവ ചണ്ഡികായാഗശാലയിൽ

Published

on

കോതമംഗലം;ഭീമൻ ചന്തനത്തിരി കാണികൾക്ക് കൗതുകമായി.കോതമംഗലം തങ്കളം ഭഗവതി ക്ഷേത്രത്തിൽ ഇന്ന് ആരംഭിയ്ക്കുന്ന നവ ചണ്ഡിക യാഗശാലിയിൽ സ്ഥാപിയ്ക്കുന്നതിനാണ് സംഘാടകർ ഭീമൻ ചന്ദനത്തിരി എത്തിച്ചിട്ടുള്ളത്.

ത്രീ ഇൻ അഗർബത്തീസ് ആണ് 5 അടിയിലേറെ ഉയരംവരുന്ന ചന്തനത്തിരി നിർമ്മിച്ചിട്ടുള്ളത്.സുഗന്ധം വിതറി 48 മണിക്കൂർ എരിഞ്ഞുനിൽക്കും എന്നതാണ് ഈ ചന്തനത്തിരിയുടെ പ്രധാന പ്രത്യേകത.

ഇത്തരത്തിൽ ഒരു ചന്ദനത്തിരി കേരളത്തിലെ ഒരു ക്ഷേത്രത്തിൽ യാഗത്തിനായി ഉപയോഗിയ്ക്കുന്നത് ആദ്യമനായിട്ടാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.യാഗം ഇന്ന് വൈകിട്ട് ആരംഭിയ്ക്കും.
മൂകാംബിക ക്ഷേത്രം തന്ത്രി ഡോ.രാമചന്ദ്ര അടിഗ മുഖ്യകാർമ്മികത്വം വഹിയ്ക്കും.നാളെ ഉച്ചകഴിഞ്ഞാണ് യാഗം സാമിപിയ്ക്കുക.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

തങ്കളം – കോഴിപ്പള്ളി ന്യൂ ബൈപ്പാസ്; ഒന്നാം റീച്ചിൻ്റെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ

Published

on

കോതമംഗലം:തങ്കളം- കോഴിപ്പിള്ളി ന്യൂ ബൈപാസ്സിന്റെ ആദ്യ റീച്ചിലെ നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിൽ. ഒന്നാം പിണറായി സർക്കാരിന്റെ 2019-20 സംസ്ഥാന ബഡ്‌ജറ്റിലാണ് ആദ്യ റീച്ചിന്റെ നിർമ്മാണത്തിനായി 5 കോടി രൂപ അനുവദിച്ചത്.

തങ്കളം മുതൽ കലാ ഓഡിറ്റോറിയം വരെ വരുന്നതായിരുന്നു ആദ്യ റീച്ച്.ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളും കോടതി വ്യവഹാരങ്ങളും പദ്ധതിയ്ക്ക് വലിയ തടസം സൃഷ്ടിച്ചിരുന്നു.

കൂടാതെ സ്വകാര്യ വ്യക്തികളുടെ ഭൂമിയും, കോതമംഗലം നഗര സഭയുടെയും,എക് സൈസ് ഓഫീസിന്റെയും ഭൂമിയുമായി ബന്ധപ്പെട്ടുകൊണ്ട് ചില തർക്കങ്ങളും നിലനിന്നിരുന്നു.

ഇതെല്ലാം പരിഹരിച്ച് ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ചതിന് ശേഷമാണ് 2019-20 ബഡ്‌ജറ്റിൽ റോഡിന്റെ നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിച്ചത്.ഈ തുക ചിലവഴിച്ചുകൊണ്ടുള്ള നിർമ്മാണ പ്രവർത്തങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

അവസാനഘട്ട പ്രവർത്തികളായ ഫുഡ്‌ പാത്തിന്റെ നിർമ്മാണം, ഇരു സൈഡുകളിലും ഇന്റർലോക്ക് വിരിക്കൽ, ട്രാഫിക് സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കൽ എന്നീകാര്യങ്ങളാണ് നിലവിൽ നടക്കുന്നത്.കലാ ഓഡിറ്റോറിയം മുതൽ കോഴിപ്പിള്ളി വരെയുള്ള രണ്ടാം റീച്ചിലെ 10 കോടി രൂപ ചിലവഴിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾ ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും,പൊതുമരാമത്ത് ഉദ്യോഗസ്ഥരും വിലയിരുത്തി.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി, കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്, മുൻ കൗൺസിലർ പി എ ഫിലിപ്പ്,മെർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എം ബി നൗഷാദ്, പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,ഓവർസീയർ നീതു സുരേഷ് എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!