Connect with us

Local

വനാതിർത്തിയിൽ “ഒളിയാക്രമണം”, സ്‌കൂട്ടർ യാത്രക്കാരന് പരിക്ക്;കാട്ടാനകളെ തുരത്താൻ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ കാടുവെട്ടിത്തെളിച്ചു.

Published

on

കോതമംഗലം: കാട്ടാനകളുടെ ഒളിത്താവളമായി മാറിയ കോതമംഗലം തട്ടേക്കാട് പാതയിലെ പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള പാതയോരങ്ങളിലെ കാടുവെട്ടൽ ആരംഭിച്ചു.

വനംവകുപ്പും നാട്ടുകാരും സംയുക്തമായിട്ടാണ് കാടുവെട്ടൽ ആരംഭിച്ചത്.കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് നേതൃത്വം നൽകി.


പാതയുടെ ഇരുപുറത്തും 30 മീറ്റർ വീതിയിൽ കാട് വെട്ടിത്തെളിയ്ക്കണമെന്ന് വനംവകുപ്പ് അധികൃതരോട് നേരത്തെ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നെന്നും, ഇത് ഇതുവരെ നടപ്പിലായിട്ടില്ലന്നും ഇതെത്തുടർന്ന് പ്രദേശത്ത് ആന ആക്രമണം വർദ്ധിച്ചിരിയ്ക്കയാണെന്നും അദ്ദേഹം ആരോപിച്ചു.



കഴിഞ്ഞ ദിവസം സ്‌കൂട്ടർ യാത്രക്കാരനെ കാട്ടാന ആക്രമിച്ചിരുന്നു.തലനാരിഴയ്ക്കാണ് ജീവൻ രക്ഷപെട്ടത്.പുന്നേക്കാട് കവലയോട് അടുത്ത ഭാഗങ്ങളിൽ പലവട്ടം ആനകൾ എത്തിക്കഴിഞ്ഞു.നാട്ടുകാർ വല്ലാത്ത ഭീതിയിലാണ്.

ഈ സാഹചര്യത്തിലാണ് വനംവകുപ്പുമായി സഹകരിച്ച് കാട് വെട്ടിത്തെളിയ്ക്കാൻ നാട്ടുകാരും രംഗത്തിറങ്ങിയിട്ടുള്ളത്.അദ്ദേഹം വിശദമാക്കി.

കാടുവെട്ടിതെളിയ്ക്കുന്നതിനൊപ്പം പുന്നേക്കാട് മുതൽ തട്ടേക്കാട് വരെയുള്ള പ്രദേശത്തെ വഴിവിളക്കുകൾ തെളിയ്ക്കുന്നതിനും പഞ്ചായത്തിന്റെ ഭാഗത്തുനിന്നും നീക്കം ആരംഭിച്ചിട്ടുണ്ട്.രാത്രികാല പെട്രോളിംഗ് ശക്തിപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വനാതിർത്തികളിൽ ഫെൻസിംഗ് സ്ഥാപിയ്ക്കുന്നതിന് നടപടികൾ പുരോഗമിയ്ക്കുകയാണെന്നും വനംവകുപ്പ് അധികൃതർ അറയിച്ചു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ,ഹോൾ സെയിൽ വിൽപ്പനയിലും മുന്നിൽ;കോതമംഗലം സെറ ഗിഫ്റ്റ് ആന്റ് ടോയിസിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കൗതുകങ്ങളുടെ കലവറ

Published

on

കോതമംഗലം;ക്രിസ്മസ് -ന്യൂഇയർ പ്രമാണിച്ച് ഇന്നുമുതൽ ഈ മാസം 31 വരെ വമ്പൻ ഓഫർ,ക്രിസ്മസ് ട്രീ വാങ്ങിയാൽ ഡെക്കറേഷൻ ഐറ്റംസും ലൈറ്റ്സും ഫ്രീ.

എവിടെയാണന്നല്ലെ….നമ്മുടെ സ്വന്തം കോതമംഗലത്താണ് ഉപഭോക്താക്കൾക്കായി ഈ സുവർണ്ണ അവസരം ഒരുക്കിയിട്ടുള്ളത്.


കോതമംഗലത്ത് എ എം റോഡിൽ ഗവ.ആശുപത്രിയ്ക്ക് എതിർവശത്ത് സ്ഥിതി ചെയ്യുന്ന സെറ ഗിഫറ്റ് ആന്റ് ടോയിസ് ആണ് ക്രിസ്മസ് കാലത്ത് ഉപഭോക്താക്കൾക്കായി വൻ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.



ആകർഷണീയമായ ഡിസൈനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള കളിപ്പാട്ടങ്ങൾ ലഭിയ്ക്കുന്നു എന്നതും സെറ കളക്ഷന്റെ എടുത്തുപറയത്തക്ക പ്രത്യേകതയാണ്്.10 രൂപ മുതൽ 5000 രൂപ വരെ വിലയുള്ള ടോയിസ് വാഹനങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണ്.

കോതമംഗലത്തെ കളിപ്പാട്ടങ്ങളുടെ പ്രധാന ഹോൾ സെയിൽ വിൽപ്പന കേന്ദ്രം കൂടിയായ സ്ഥാപനത്തിൽ വിവിധ ഇനത്തിൽപ്പെട്ട കളിപ്പാട്ടങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്്.

ഒട്ടുമിക്ക സ്റ്റേഷനറി ഐറ്റങ്ങളും ക്രിസ്മസ് ലൈറ്റ്സ്- ഡെക്കറേഷൻ ഐറ്റംസും എന്നിവയും ഇവിടെ ലഭ്യമാണ്.സ്‌റ്റോക്ക് ക്ലിയറൻസിന്റെ ഭാഗമായി ഓഫറുകളോടെ കളിപ്പാട്ടങ്ങളുടെ ഹോൾസെയിൽ വിൽപ്പനയും നടന്നുവരുന്നു.

സെറ ഗിഫ്റ്റ് ആന്റ് ടോയിസ് -9567718698

വീഡിയോ കാണാം…

 






Continue Reading

Local

ഇൻറർവ്യൂവിൽ പങ്കെടുക്കാം; തൊഴിൽ നേടാം, കോതമംഗലത്ത് മെഗാ തൊഴിൽമേള

Published

on

കോതമംഗലം; മാർ ബസേലിയസ് ഡെന്റൽ കോളേജ്, കുടുംബശ്രീ ജില്ലാ മിഷൻ എറണാകുളം,കേരള നോളജ് ഇക്കോണമി മിഷൻ, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈ മാസം 14ന് കോതമംഗലം മാർ ബസേലിയസ് ഡെന്റൽ കോളേജിൽ മെഗാ തൊഴിൽ മേള സംഘടിപ്പിയ്ക്കുന്നു.

+2, ഐടിഐ, ഡിപ്ലോമ, ബിരുദം (ബിടെക്, ബിഎ, ബിഎസ്‌സി, ബി. കോം,) പി.ജി എന്നിങ്ങനെ വിവിധ യോഗ്യതകൾ ഉള്ളവർക്ക് ബാങ്കിംഗ്, ഹെൽത്ത്, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, മാർക്കറ്റിംഗ്,ഐടി, നോൺ ഐടി എന്നിങ്ങനെ നിരവധി മേഖലകളിലെ പ്രമുഖ കമ്പനികളിലുള്ള രണ്ടായിരത്തിലധികം ഉള്ള ഒഴിവുകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്താനുള്ള അവസരമായാണ് തൊഴിൽ മേള സംഘടിപ്പിച്ചിട്ടുള്ളത്.


പുതുതായി പഠിച്ചിറങ്ങിയവർക്കും ഈ വർഷം പഠനം പൂർത്തിയാക്കിയവർക്കും, പരിചയ സമ്പന്നരായ ഉദ്യോഗാർത്ഥികൾക്കും വിവിധ കമ്പനികളുടെ സ്റ്റാളിൽ നേരിട്ട് എത്തി ഇന്റർവ്യൂവിൽ പങ്കെടുക്കാം.



കേരള നോളജ് ഇക്കോണമി മിഷന്റെ പോർട്ടൽ ആയ ഡി.ഡബ്ല്യു.എം.എസ് വഴി രജിസ്റ്റർ ചെയ്ത ശേഷമാണ് തൊഴിൽ മേളയിൽ പങ്കെടുക്കേണ്ടത്.

രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് അന്നേ ദിവസം സ്പോർട്ട് രജിസ്ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മേളയിൽ പങ്കെടുക്കുന്നവർ കുറഞ്ഞത് 5 സെറ്റ് സിവി(റെസ്യുമേ ) കയ്യിൽ കരുതുക.ജോലി ഒഴിവുകളുടെ കൂടുതൽ വിവരങ്ങൾക്കും ജോലി മുന്നൊരുക്ക പരിശീലനത്തിനുമായി നിങ്ങളുടെ പഞ്ചായത്തിലെ കുടുംബശ്രീ ഓഫീസിലെ കമ്മ്യൂണിറ്റി അംബാസിഡർമാരുമായി ബന്ധപ്പെടാവുന്നതാണ്.

 






Continue Reading

Local

കളിക്കുന്നതിനിടയിൽ രണ്ടരവയസുക്കാരൻ മുറിക്കുള്ളിൽ അകപ്പെട്ടു; സംഭവം കോതമംഗലം വരപ്പെട്ടിയിൽ, രക്ഷപെടുത്തി അഗ്നി രക്ഷാസേന

Published

on

കോതമംഗലം; വാരപ്പെട്ടിയിൽ മുറിക്കുള്ളിൽ കുടുങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപെടുത്തി.

കോഴിപ്പിള്ളി സ്വദേശിനി സരിതയുടെ രണ്ടര വയസ് മാത്രം പ്രായമുള്ള ഋഷിതീഷിനെയാണ് കോതമംഗലത്ത് നിന്നും അഗ്നി രക്ഷാസേനയെത്തി ഹൈഡ്രോളിക്ക് സ്പ്രെഡർ ഉപയോഗിച്ച് ഡോറിന്റെ ലോക്ക് തകർത്ത് രക്ഷപെടുത്തിയത്.


മുറിയിൽ കളിക്കുന്നതിനിടെ അബദ്ധവശാൽ ഡോർ ലോക്കായി കുട്ടി മുറിക്കുള്ളിൽ അകപെടുകയായിരുന്നു.സ്റ്റേഷൻ ഓഫീസർ കെ കെ ബിനോയിയുടെ നേതൃത്വത്തിലായിരുന്നു രക്ഷദൗത്യം.








Continue Reading

Trending

error: Content is protected !!