Connect with us

Local

വന്യമൃഗശല്യം: പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി

Published

on

കോതമംഗലം : കോതമംഗലം താലൂക്കിലെ വന്യമൃഗ ശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം.

കോതമംഗലം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വന്യ മൃഗശല്യം തടയുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ വനം വകുപ്പ് വേഗത്തിൽ സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് വിവിധ പഞ്ചായത്തുകളിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. നിലവിൽ വിവിധ പ്രദേശങ്ങളിലായി പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ്, ഫെൻസിങ്, അടക്കമുള്ള പ്രതിരോധ മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഈ പ്രവർത്തികളുമായി ബന്ധപ്പെട്ട പുരോഗതി ബന്ധപ്പെട്ട ഡി.എഫ്.ഒമാർ കൃത്യമായി മോണിറ്റർ ചെയ്ത് പ്രവർത്തികളുടെ സമയബന്ധിതമായുള്ള പൂർത്തീകരണവും ഉറപ്പുവരുത്തണമെന്ന് എം.എൽ.എ യോഗത്തിൽ നിർദ്ദേശം നൽകി.

താലൂക്കിലെ പട്ടയം വിതരണവുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി യോഗം വിലയിരുത്തി.താലൂക്കിൽ വിവിധ മേഖലകളിൽ പ്രകൃതിക്ഷോഭം മൂലം ഉണ്ടായ കൃഷിനാശത്തിന്റെ സ്ഥിതി വിവരങ്ങൾ ചർച്ച ചെയ്യുകയും,നഷ്ടപരിഹാരത്തിനുള്ള നടപടികൾ വേഗത്തിൽ ആക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

ഒപ്പം പ്രകൃതിക്ഷോഭങ്ങളിൽ താലൂക്കിലെ വിവിധ വില്ലേജുകളിൽ ഉള്ള വീടുകൾക്കും മറ്റും സംഭവിച്ചിട്ടുള്ള നാശനഷ്ടങ്ങളുടെ സ്ഥിതി വിവര കണക്കുകൾ ചർച്ച ചെയ്യുകയും നഷ്ടപരിഹാരം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

മഴക്കാലത്ത് താലൂക്കിൽ ചിലയിടങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിന് സാഹചര്യം ഉള്ളതിനാൽ രോഗങ്ങൾ പടരുന്നത് തടയുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ അറിയിച്ചു.

നേര്യമംഗലം 44 ഏക്കർ നഗർ, കുട്ടമ്പുഴ സത്രപ്പടി 4 സെന്റ് നഗർ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത നില നിൽക്കുന്നതിനാൽ കാലാവസ്ഥ കൂടുതൽ പ്രതികൂലമാകുന്ന സാഹചര്യത്തിൽ, ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് റവന്യൂ, പഞ്ചായത്ത് അധികൃതർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ കൂടിയാലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

പിണ്ടിമന ഗ്രാമപഞ്ചായത്തിൽ ആയക്കാട് – വേട്ടാംപാറ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപെട്ടിട്ടുള്ളതും, റോഡിന്റെ ഇരുവശങ്ങളിലായി വെള്ളം കുത്തിയൊലിച്ച് താഴ്ന്നു പോയിട്ടുള്ളത് നികത്തുന്നതിനും, പെരിയാർവാലി കനാൽ ബണ്ട് റോഡിന്റെ വശങ്ങളിൽ പുല്ല് അമിതമായി വളർന്നു നിൽക്കുന്നതിനാൽ അപകടസാധ്യത ഉള്ളതിനാൽ വെട്ടിമാറ്റുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ സത്രപ്പടി മേഖലയിലെ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള വീട് നിർമ്മാണം വേഗത്തിലാക്കുന്നതിനും, പന്തപ്രയിൽ വീട് നിർമ്മാണത്തിന് എസ് ടി ഡിപ്പാർട്ട്മെന്റിന്റെ പദ്ധതി കൂടി ചേർത്ത് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, തട്ടേക്കാട് കുട്ടമ്പുഴ റോഡിൽ വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന് കാന നിർമ്മിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെട്ടു.

കോട്ടപ്പടി ഗ്രാമപഞ്ചായത്തിൽ വനാതിർത്തിയിൽ നിൽക്കുന്ന അപകട ഭീഷണിയുള്ള മരങ്ങൾ മുറിക്കുന്നത് വനം വകുപ്പ് വേഗത്തിലാക്കണമെന്നും, കോളേജിന് മുന്നിലെ റോഡിലുള്ള ഓടയിൽ നിന്നും മണ്ണ് നീക്കി വെള്ളക്കെട്ട് കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും, സ്കൂൾ കവലയിലെ വാട്ടർ അതോറിറ്റി പൈപ്പ് പൊട്ടി രൂപപ്പെടുന്ന കുഴികൾ നികത്തുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

കവളങ്ങാട് പഞ്ചായത്തിലെ ആനശല്യം രൂക്ഷമായ പ്രദേശത്ത് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും, മലയോര ഹൈവേയിൽ നമ്പൂതിരികൂപ്പ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകുന്നത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം നിർദ്ദേശിച്ചു.

വനാതിർത്തിയോട് ചേർന്ന് വരുന്നതും നിലവിൽ പട്ടയം ഉള്ളതുമായ വസ്തുക്കളിൽ വനം വകുപ്പിൽ നിന്നും എൻ. ഒ. സി ലഭിക്കുന്നതിൽ തടസ്സങ്ങൾ ഉള്ളത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു.

ഭൂമിയുടെ തരം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിലെ കാലതാമസം പരിഹരിക്കുന്നതിനും,മുള്ളരിങ്ങാട് പ്രദേശത്ത് ആനശല്യവുമായി ബന്ധപ്പെട്ട് ഫെൻസിംഗ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മഴക്കാലത്ത് പുഴ,തോട് വശങ്ങൾ ഇടിയുന്നത് സംരക്ഷണഭിത്തി കെട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ബന്ധപ്പെട്ട കെ.എസ്.ഇ.ബി, വനംവകുപ്പ് കൂടിയാലോചന നടത്തി നടപടി സ്വീകരിക്കണമെന്ന് യോഗം നിർദ്ദേശിച്ചു.

ഓണക്കാലത്തോടനുബന്ധിച്ച് ലഹരി വ്യാപനം കർശനമായി തടയുന്നതിന് എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ പരിശോധനകൾ കൂടുതൽ കർശനമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലടക്കം പ്രത്യേകമായി നിരീക്ഷണം വേണമെന്ന് യോഗം നിർദ്ദേശിച്ചു.

യോഗത്തിൽ ആന്റണി ജോൺ എം.എൽ .എ അധ്യക്ഷത വഹിച്ചു. തഹസിൽദാർ ഗോപകുമാർ എ.എൻ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, മൂവാറ്റുപുഴ എം എൽ എ പ്രതിനിധി അഡ്വ. അജു മാത്യു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ പി ടി ബെന്നി, ബേബി പൗലോസ്, തോമസ് തോമ്പ്ര, എ ടി പൗലോസ്, എൻ.സി ചെറിയാൻ, സാജൻ അമ്പാട്ട്,ആന്റണി പുല്ലൻ, എന്നിവർ ഉൾപ്പെടെ വിവിധ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

തട്ടേക്കാട് പക്ഷി സങ്കേതം; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചതായി ആന്റണി ജോൺ എംഎൽഎ

Published

on

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച്, സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോർഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ പ്രതിനിധിയായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഐ.എഫ്.എസ്-നെ നാമനിർദ്ദേശം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

2024 ഡിസംബർ 19, 20, 21 തീയതികളിലാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളിലും, പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലും വിദഗ്ധസംഘം പരിശോധന നടത്തുന്നത്.ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങൾ. കൂടാതെ ടൈഗർ റിസർവ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.

കഴിഞ്ഞ ഒക്ടോബർ അഞ്ചിൽ പ്രത്യേകം വിളിച്ച് ചേർത്ത സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോർഡിനോട് ശുപാർശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോർഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും എംഎൽഎ പറഞ്ഞു.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

ഇരുമലപടി കിഴക്കേകവല വിത്ത് വിതയുത്സവം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു

Published

on

കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപ്പടിമഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു.

ഇരുമലപടി കിഴക്കേകവല മഞ്ചാടിപാടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയുത്സവം ഇന്ന് രാവിലെ 10 മണിക്ക് കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ ഉൽഘാടനം ചെയ്തു.

പി കെ ബാപ്പുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എച്ച് ഷിയാസ് റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗതം ആശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ എം എ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം വി റെജി, വാർഡ് മെമ്പർമാരായ ടി എം അബ്ദുൾ അസീസ്, നാസർ വട്ടേക്കാടൻ,അരുൺ സി ഗോവിന്ദ്, സി ഇ നാസർ, അലി പടിഞ്ഞാറേച്ചാലിൽ, രാജു പോൾ, അബുബക്കർ ഇല്യാസ്, സിയാദ് ഹസ്സൻ, സാറ മൊയ്തു ,അലിയാർ പി വി,കൃഷി ഭവൻ ഉദ്യോഗസ്ഥയായ പ്രിയ എസ് എന്നിവരും,പാടശേഖര സമിതിയംഗങ്ങളും,
സാംസ്കാരിക വേദി ഭാരവാഹികളും ,തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.

13 ഏക്കറിലധികം വരുന്ന പാടശേഖരം യന്ത്രസഹായത്താലും, കർഷക തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വച്ചും മണ്ണ് ഇളക്കി തോട് നവീകരിച്ച് മാലിന്യം നീക്കിയുമാണ് കൃഷി യോഗ്യമാക്കിയത്.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

സെന്റ് ജോസഫ്‌സ് യു. പി സ്‌കൂൾ – പ്ലാറ്റിനം ജൂബിലി നിറവിൽ

Published

on

കോതമംഗലം;നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യു. പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ.ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്‌സിബിഷൻ എക്‌സ്‌പോ 2 കെ 24 -ന്റെ ഉൽഘടനം ഈ മാസം 29 -ന് രാവിലെ 10.30ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിക്കും.

ഇതേ വേദിയിൽ തന്നെ സ്‌കൂളിന്റെ ജൂബിലി സ്മാരകമായി തയ്യാറാക്കിയ ജൂബിലി സ്മാരക പതിപ്പായ പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.കോതമംഗലം രൂപത ചാൻസിലർ റവ. ഡോ. ജോസ് കുളത്തൂർ ആണ് സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിക്കുക.

കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധങ്ങളായ നിർമാണങ്ങൾ,പരീക്ഷണങ്ങൾ,പഴയകാല വസ്തുക്കളുടെ പ്രദർശനം,മറ്റ് വ്യക്തികളെയും,കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള,വിനോദവും വിജ്ഞാനവും പകരുന്ന സ്റ്റാളുകൾ  എന്നിവയാണ് 2കെ24 എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.

അടുത്തമാസം 1 ന് രാവിലെ 9 മണി മുതൽ 1.30 വരെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.

രാവിലെ 9:30ന് കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു മെഡിയ്ക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്യും.ജനറൽ മെഡിസിൻ,ഗ്യാസ്‌ട്രോളജി,ഓങ്കോളജി ഓർത്തോ, കാർഡിയോളജി തുടങ്ങിയ 5 വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും.

അടുത്ത മാസം 27ന് സ്‌കൂളിൽ നടക്കുന്ന പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സമ്മേളനത്തിൽ ഏറ്റവും പ്രായം ചെന്ന അധ്യാപകരെയും,വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.

1950 കാലഘട്ടത്തിലാണ് സെന്റ് ജോസഫ് എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിയ്ക്കുന്നത്.പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപം നൽകിയിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ 2024 ഫെബ്രുവരി 9 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടാക്കൽ ആണ് ഉൽഘാടനം ചെയ്തത്.

വിദ്യാഭ്യസ രംഗത്ത് നെല്ലിമറ്റത്തിന്റൈ തിലകക്കുറിയായി നിലകൊള്ളുന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ഇന കർമ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.സ്‌കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും ഒരു ജൂബിലി ട്രി നട്ടത് ഉൾപ്പടെ ഇതിനകം 45 ഓളം പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു.

സ്‌കൂളിന്റെ ചിരകാല അഭിലാഷമായ നഴ്‌സറി കുട്ടികൾക്കായുള്ള കിഡ്‌സ് സ്‌പേസ് (കിഡ്‌സ് പാർക്ക്) സ്‌കൂളിന്റെ കമ്പ്യൂട്ടർ ലാബിന്റെ നവീകരണം എന്നിവ സുമനസ്സുകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടുകൂടി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടുള്ളതെന്നും, ഇതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിനായി ജൂബിലി സമ്മാന കൂപ്പൺ തയ്യാറാക്കി വിതരണം ചെയ്യാനാണ് കമ്മറ്റിയുടെ തീരുമാനം.

സ്‌കൂളിന്റെ വളർച്ചയിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സ്‌കൂൾ മാനേജരും, ജൂബിലി ആഘോഷ കമ്മറ്റി ചെയർമാനുമായ റവ. ഫാ.ജോർജ് കുരിശുംമൂട്ടിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു

ആഘോഷ കമ്മറ്റി കൺവീനറും സ്‌കൂൾ പ്രധാന അധ്യാപകനുമായ വിനു ജോർജ്, വിവിധ സബ് കമ്മറ്റി കൺവീനർമാരായ ആന്റണി പെരേര (പി ടി എ പ്രസിഡന്റ്),ഷീജ ജിയോ(എം പി ടി എ ചെയർപേഴ്‌സൺ),സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോയി പോൾ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.




കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!