Connect with us

latest news

കന്നി 20 പെരുന്നാൾ:കബർ വണങ്ങാൻ ഗജവീരൻമാർ എത്തി

Published

on

കോതമംഗലം : പതിവ് തെറ്റിയില്ലാ, കോതമംഗലം മാർ തോമ ചെറിയപള്ളിയിലെ പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ കമ്പറിടം വണങ്ങാൻ കരിവീരന്മാരെത്തി.

ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാൾ കൊടിയിറങ്ങുന്ന ദിവസം എല്ലാ വർഷവും നാടിൻ്റെ പലഭാഗത്തു നിന്നായി ആന പള്ളിയുടെ പൂമുഖത്തെത്തി വണങ്ങുന്നത് പതിവായിരുന്നു.

ഇന്ന് വൈകിട്ടാണ് 10 ദിവസം നീണ്ടുനിന്ന ഈ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ കൊടിയിറങ്ങുന്നത്.

കാലടി മഹാലക്ഷമി കുട്ടികൃഷ്ണൻ, മുണ്ടക്കൽ ശിവനന്ദൻ എന്നീ ആനകളാണ് ഇന്ന് കമ്പറിടം വണങ്ങാൻ എത്തിയത്.

സെപ്‌തംബർ 25 ന് കൊടികയറി ഒക്ടോബർ 4 വരെ പത്ത് ദിവസങ്ങളിലായിട്ടാണ് കന്നി 20 പെരുന്നാൾ ആചരിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് പതിറ്റാണ്ടുകളായി തുടർന്നു വരുന്നതാണ് ആനകളുടെ കബർ വണക്കം.

പള്ളിക്കുചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ച ശേഷമാണ് ആനകൾ കബർ വണങ്ങിയത്. ശർക്കരയും പഴവും നൽകി പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ആനകളെ സ്വീകരിച്ചു.

ഗജവീരൻമാരുടെ കബർ വണക്കം കാണാൻ പള്ളി ഇടവകാംഗങ്ങളും വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവരും ആന പ്രേമികളും പള്ളിമുറ്റത്ത് നേരത്തെ ഇടം പിടിച്ചിരുന്നു.

ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തു വയലിൽ,സഹവികാരിമാരായ ഫാ. ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ ട്രസ്റ്റിമാരായ ബേബി തോമസ് ആഞ്ഞിലിവേലിൽ,

ഏലിയാസ് വർഗീസ് കീരംപ്ലായിൽ, സലീം ചെറിയാൻ മാലിൽ, പി ഐ ബേബി പാറേക്കര,ബിനോയി തോമസ് മണ്ണൻചേരി, എബി വർഗീസ് ചേലാട്ട്, ഡോ. റോയി എം ജോർജ് മാലിൽ , കെ കെ ജോസഫ് കരിംകുറ്റിപുറം,

മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ എ. ജി. ജോർജ്,കൺവീനർ കെ. എ. നൗഷാദ് , പ്രദക്ഷിണത്തിന് തൂക്ക് വിളക്കേന്തുന്ന പി എസ് സുരേഷ്

എന്നിവർ സംബന്ധിച്ചു.

മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ,

ഭക്തസംഘടന പ്രവർത്തകർ എന്നിവർ കബർ വണക്കം വീക്ഷിക്കാൻ എത്തിയിരുന്നു.

ആനകളുടെ കബർ വണക്കം പുരാതന കാലം മുതൽ തുടർന്നു വരുന്ന ഒരു ആചാരമാണെന്ന് പള്ളി വികാരി ഫാ ജോസ് പരത്തു വയലിൽ പറഞ്ഞു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

latest news

കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി  

Published

on

കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.

കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.

പശു ഇന്നലെ 3 മണിയോടെ  മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.

ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.

നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

latest news

തങ്കളം ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 380 മാത്രം; മീനിനും വൻ വിലക്കുറവ്

Published

on

കോതമംഗലം; എ എം റോഡിൽ തങ്കളത്ത് പ്രവർത്തിയ്ക്കുന്ന ഇ എം ഫ്രഷ് ഹബ്ബിൽ ബീഫിന് വില 350 മാത്രം. മത്സ്യ ഇനങ്ങൾക്കും ന്യായമായ വില.

മാംസ-മത്സ്യ വിൽപ്പന രംഗത്ത് 15 വർഷത്തെ സേവന പാമ്പര്യമുള്ള സ്ഥാപനത്തിൽ രോഹു,തിരുത,പരവ,ചൂര,മത്തി,കിളി, അയല,കരിമീൻ, കേര,നങ്ക്,ഏരി, എന്നിവ ഉൾപ്പടെ 25-ൽ അധികം മൽസ്യ ഇനങ്ങളും ലഭ്യമാണെന്ന് സ്ഥാപന നടത്തിപ്പുകാരായ മാഹിൻ,മൈതീൻ എന്നിവർ അറിയിച്ചു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

latest news

സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കോതമംഗലം ; പുതുപ്പാടി ശ്രീ മാർക്കരക്കാവ് ഭഗവതി സേവ ട്രസ്റ്റ് വനിതാ സംഘത്തിന്റെയും, മാർ ബസേലിയോസ് ദന്തൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ശ്രീ മാർക്കരക്കാവ് ഭഗവതി സേവാ ട്രസ്റ്റ് പ്രസിഡന്റ് രാജീവ് പി എം അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിതാ സംഘം സെക്രട്ടറി ജയ സത്യൻ സ്വാഗതം പറഞ്ഞു. മുൻസിപ്പൽ കൗൺസിലർ ഷമീർ പനയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.

വാർഡ് കൗൺസിലർ സൈനു മോൾ രാജേഷ്, ട്രസ്റ്റ് സെക്രട്ടറി ശ്രീജിത്ത് പാറക്കൽ, ട്രസ്റ്റ് ട്രഷറർ ദിലീപ് ശിവൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് മിനി മനോഹരൻ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് അശ്വതി അനൂപ് കൃതജ്ഞത രേഖപ്പെടുത്തി.

കേരള സ്കൂൾ കായികമേളയിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് വെയിറ്റ് ലിഫ്റ്റിംഗ് 40 k g വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ ഭാമ ടി എമ്മിനെ ചടങ്ങിൽ ആദരിച്ചു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!