Connect with us

Local

ഏബിൾ. സി. അലക്സിന് ലയൺസ് ഇന്റർനാഷണൽ അവാർഡ്

Published

on

കോതമംഗലം: ലയൺസ് ക്ലബ്‌ ഓഫ് മീഡിയ പേഴ്സൺന്റെ ലയൺസ് ഇന്റർനാഷണൽ അവാർഡ് മാധ്യമ പ്രവർത്തകനും,കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ലൈബ്രറി അസിസ്റ്റന്റുമായ ഏബിൾ. സി. അലക്സിന് സമ്മാനിച്ചു.

എറണാകുളം,വരാപ്പുഴ ലയൺസ് ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ ലയൺസ് മുൻ ഗവർണർ റോയ് വർഗീസ് പുരസ്‌കാരം സമ്മാനിച്ചു. റീജനൽ ചെയർപേഴ്സൺ ലയൺ ബോധി തോമസ്,സെറ്റ് ഫോർ കിഡ്സ് പ്രിൻസിപ്പൽ സെക്രട്ടറി ലയൺ ക്യാപ്റ്റൻ ബിനു കുര്യാക്കോസ്, ലയൺസ് ഇന്റർനാഷണൽ ക്ലബ്ബ് മീഡിയ പ്രിസിഡൻ്റ് ബേബി കെ പിലിപ്പോസ്, റീജണൽ ചെയർപേഴ്സൺ സി. എ.സാവിയോ കിടങ്ങൻ , സോണൽ ചെയർ പേഴ്സൺ രവി ശങ്കർ ശർമ്മ, ലയൻസ് ക്ലബ്ബ് ട്രഷറാർ ഷിബു ഇ.ജെ, സെക്രട്ടറി കെ.കെ അബ്ദുള്ള തുടങ്ങിയവർ പ്രസംഗിച്ചു.









Local

കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാദിനം സംഘടിപ്പിച്ചു

Published

on

കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറുമായ കെ.വി തോമസ്, എം പി ടി എ പ്രസിഡണ്ട് ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് മെമ്പർ ജിജു തോമസ് എന്നിവർ പ്രതിഭകൾക്ക് ആശംസകൾ നേർന്നു.




സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റിനി മരിയ സ്വാഗതം അർപ്പിക്കുകയും, സ്കൂൾ ലീഡർ കുമാരി ദേവനന്ദ സുരേഷ് കൃതജ്ഞത അർപ്പിക്കുകയും ചെയ്തു.


സംസ്ഥാനതലത്തിൽ കല,ശാസ്ത്രം, സ്പോർട്സ് എന്നിവയിൽ മികവ് പുലർത്തിയ പ്രതിഭകൾക്കും, എൻ എം എം എസ്, യുഎസ്എസ് വിജയികൾക്കും രാജ്യപുരസ്കാർ ഗൈഡ്സിനും ഒരുക്കിയ വർണ്ണശബളമായ അനുമോദന ചടങ്ങിൽ, പ്രതിഭകളെ, ബാൻഡ് മേള ത്തോടെ വേദിയിലേക്ക് ആനയിക്കുകയും, മെമെന്റോകളും സർട്ടിഫിക്കറ്റുകളും നൽകി എംഎൽഎ അനുമോദിക്കുകയും ചെയ്തു.

ഇവരെ കൂടാതെ, സബ്ജില്ലാ മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ 222 പ്രതിഭകൾ, രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 90 വിദ്യാർത്ഥിനികൾ, ലിറ്റിൽ കൈറ്റ്സ് , റെഡ് ക്രോസ് വിജയികളായ 96 കുട്ടികൾ, കെസിഎസിൽ വിജയികളായ 16 വിദ്യാർത്ഥിനികൾ ഉൾപ്പെടെ 492 കുട്ടികളെയാണ് പ്രതിഭാ ദിനത്തിൽ ആദരിച്ചത്.






Continue Reading

Local

ബസിന് നിയന്ത്രണം നഷ്ടമായി; അപകടം മുവാറ്റുപുഴയിൽ ഇന്ന് പുലർച്ചെ, അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Published

on

മൂവാറ്റുപുഴ: കച്ചേരിത്താഴം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഉള്ള മരത്തില്‍ ഇടിച്ച് അപകടം.




 


 

 

 

തിങ്കളാഴ്ച പുലര്‍ച്ചെ 3.30ഓടെ നെയ്യാറ്റിന്‍കരയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് കച്ചേരിത്താഴത്തെ റോഡരികിലെ ഡിവൈഡറിലും, തുടര്‍ന്ന് ഡിവൈറിലുള്ള തണല്‍ മരത്തിലും ഇടിക്കുകയായിരുന്നു.

 

 

 

45ഓളം തീര്‍ത്ഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.ബസിന്റെ മുന്‍ഭാഗം അപകടത്തില്‍ ഭാഗികമായി തകര്‍ന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.






Continue Reading

Local

മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു

Published

on

കോതമംഗലം ; മേരി ജോർജ് നടുവിലേടത്ത് അന്തരിച്ചു. 79 വയസ്സായിരുന്നു.

സംസ്കാരശുശൂഷകൾ ഇന്ന് രാവിലെ 11 മണിയ്ക്ക് വിട്ടിലെ ശുശ്രൂഷകൾകുശേഷം ഇരട്ട യാനിക്കുന്ന്’സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.




മക്കൾ ജോബി ,സോബി ജോളി .. മരുമക്കൾ ജോബിയുടെ ഭാര്യ ആനിസ് പുതുപ്പാടി ഇടപ്പറമ്പിൽ കുടുബാംഗം.


സോബിയുടെ ഭർത്താവ് സണ്ണി കറുകടംകയനാട്ടുമറ്റത്തിൽ കുടുംബാഗം ജോളിയുടെ ഭാര്യ ജോമോൾ ഇളങ്ങവും മാർ ക്കരയിൽ കുടുബാംഗം. ഈസ്റ്റ് മാറാടി ഹൈസ്കൂൾ ജംഗ്ഷൻ.






Continue Reading

Trending

error: Content is protected !!