latest news
അധ്യാപനത്തോടൊപ്പം പെൻസിൽ ഡ്രോയിംഗ് ; മികവ് തെളിയിച്ച് സൗമ്യ ടീച്ചർ
മൂവാറ്റുപുഴ: അധ്യാപനത്തോടൊപ്പം പെൻസിൽ ഡ്രോയിംഗിലും മികവ് തെളിയിച്ച് സൗമ്യ ടീച്ചർ. മേക്കടമ്പ് ഗവ.എൽ പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക കെ എസ് സൗമ്യയാണ് അധ്യാപനത്തോടപ്പം പെൻസിൽട്രോയിംഗിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ച് ശ്രദ്ധേയമായിരിക്കുന്നത്.
സ്കൂളിൽ തൻ്റെ ക്ലാസിലെ കുട്ടികളുടെ ബർത്ത് ഡേ ദിനത്തിൽ പെൻസിൽ ട്രോയിംഗിൽ തീർത്ത ചിത്രങ്ങൾ വരച്ച് സമ്മാനിക്കുന്ന ടീച്ചർ സിനിമ താരങ്ങൾ, ഫുട്ബോൾ താരങ്ങൾ, സീനറികൾ, വിവാഹങ്ങൾ അടക്കമുള്ള വിവിധ ആവശ്യങ്ങൾക്ക് നൽകുന്നതിനുള്ള സമ്മാനങ്ങൾ എല്ലാം തന്നെ നൽകുന്നതിനുള്ള ചിത്രങ്ങളും പെൻസിൽട്രോയിംഗിൽ വരച്ചിട്ടുണ്ട്.
ബ്ലാക്കും, കളറും പെൻസിലുകൾ ഉപയോഗിച്ചാണ് പെൻസിൽട്രോയിംഗിൽ ചിത്രങ്ങൾ ഒരുക്കുന്നത്. കഴിഞ്ഞ അധ്യാപക ദിനത്തിൽ ദീർഘകാലം മേക്കടമ്പ് എൽ പി സ്കൂളിലെ മുൻ അധ്യാപിക മേരി ടീച്ചറുടെ ചിത്രം വരച്ച്
സൗമ്യ ടീച്ചർ സമ്മാനിച്ചിരുന്നു. സ്കൂൾ തലം മുതൽ കോളേജ് പഠനകാലത്തും പെൻസിൽട്രോയിംഗിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സൗമ്യ ടീച്ചർക്ക് പിന്തുണയേകി ഭർത്താവ് എം എസ് ഷൈജുവും മക്കളായ ഗൗരി പ്രിയയും രുദ്ര പ്രിയയും കൂടെയുണ്ട്.
മൂവാറ്റുപുഴ: അധ്യാപനത്തോടൊപ്പം പെൻസിൽ ഡ്രോയിംഗിലും മികവ് തെളിയിച്ച് സൗമ്യ ടീച്ചർ.
മേക്കടമ്പ് ഗവ.എൽ പി സ്കൂളിലെ പ്രീ പ്രൈമറി അധ്യാപിക കെ എസ് സൗമ്യയാണ് അധ്യാപനത്തോടപ്പം മനോഹരമായ ചിത്രങ്ങൾ വരച്ച് സഹപ്രവർത്തകരുടെയും അടുപ്പക്കാരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയത്.
ക്ലാസിലെ കുട്ടികളുടെ ബർത്ത് ഡേ ദിനത്തിൽ ടീച്ചർ ചിത്രങ്ങൾ സമ്മാനിക്കുക പതിവാണ്.സിനിമ താരങ്ങൾ, ഫുട്ബോൾ താരങ്ങൾ എന്നിവരുടെ ചിത്രങ്ങളും ടീച്ചർ വരയ്ക്കാറുണ്ട്.
പ്രകൃതി ദൃശ്യങ്ങളും ടീച്ചർ വരച്ചുനൽകാറുണ്ട്. സമ്മാനമായി നൽകുന്നതിനാണ് കൂടുതലും ഇത്തരം ചിത്രങ്ങൾ ഉപയോഗിയ്ക്കുക.
കറുപ്പ് കളറും പെൻസിലുകളും ഉപയോഗിച്ചാണ് ടീച്ചർ ചിത്രങ്ങൾ ഒരുക്കുന്നത്.കഴിഞ്ഞ അധ്യാപക ദിനത്തിൽ സൗമ്യ മേക്കടമ്പ് എൽ പി സ്കൂളിലെ മുൻ അധ്യാപിക മേരി ടീച്ചറുടെ ചിത്രം വരച്ച്,അവർക്ക് സമ്മാനിച്ചു.
സ്‌കൂൾ തലത്തിലും കോളേജ് പഠനകാലത്തും പെൻസിൽട്രോയിംഗിൽ സൗമ്യ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
സൗമ്യയ്ക്ക് പിന്തുണയേകി ഭർത്താവ് എം എസ് ഷൈജുവും മക്കളായ ഗൗരി പ്രിയയും രുദ്ര പ്രിയയും കൂടെയുണ്ട്.
latest news
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; പിതാവും വളർത്തമ്മയും പോലീസ് കസ്റ്റഡിയിൽ
കോതമംഗലം: കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.
സംഭവമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടി പിറ്റേന്ന് എഴുന്നേറ്റില്ല എന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പിടിയിലായവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
latest news
ആന മറിച്ചിട്ട പനമരം വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം.
കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ ഇലെക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനിയറിംങ് വിദ്യാർത്ഥിനിയും പാലക്കാട്, കഞ്ചിക്കോട് വെസ്റ്റ് പുതുശ്ശേരി സ്വദേശിനി സി-12,ഐ എൽ ടൗൺഷിപ്പ് ഇൻസ്‌ട്രുമെന്റെഷൻ ക്വാർട്ടേഴ്‌സിലെ സി. വി ആൻമേരി(21)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അടിവാട് സ്വദേശി മുല്ലശ്ശേരി അൽത്താഫ് അബൂബക്കർ ഗുരുതര പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അൽത്താഫ് മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.
latest news
കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി
കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.
കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
പശു ഇന്നലെ 3 മണിയോടെ മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.
ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.
നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും