Connect with us

Local

പൂയംകുട്ടിയിൽ പിടിയാനയുടെ ജഡം കണ്ടെത്തി; വന മേഖലയിൽ 2 ജഡങ്ങൾ കൂടി ഉണ്ടന്നും സൂചന

Published

on

കോതമംഗലം: പൂയംകുട്ടി, തോളുനടക്ക് സമീപം പിടിയാനയുടെ ജഡം കണ്ടെത്തി. മറ്റ് 2 ആനകളുടെ ജഡങ്ങൾ സമീപപ്രദേശങ്ങളിൽ ഉണ്ടെന്നും സൂചന.

വനം വകുപ്പ് അധികൃതർ മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. സിസിഎഫ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി. പാറ അള്ളിൽ കാൽ കുടുങ്ങി താഴ്ഭാഗത്തേക്ക് കുമ്പിട്ട് ചെരിഞ്ഞ നിലയിലാണ് തോളുനടയിൽ ആനയുടെ ജഡം കണ്ടെത്തിയിട്ടുള്ളത്.

ചെരിഞ്ഞ മറ്റ് രണ്ട് ആനകളുടെ ജഡങ്ങൾ പുഴയ്ക്ക് അക്കരെ ആണെന്നാണ് സൂചന. തോൾനടയ്ക്ക് സമീപം കണ്ടെത്തിയ ആനയുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.

ഏകദേശം 15 വയസ്സോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്.മറ്റ് ആനകളുടെ ജഡത്തിന് അരികിലേക്ക് പൂയംകുട്ടി പുഴ കടന്ന് സി.സി. എഫ് അടക്കമുള്ള ഉദ്യോഗസ്ഥസംഘം താമസിയാതെ യാത്ര തിരിക്കും എന്നാണ് ലഭിക്കുന്ന സൂചന. നിലവിൽ കണ്ടെത്തിയ ആനയുടെ ജഡത്തിന് ഒരാഴ്ചയിൽ ഏറെ പഴക്കം ഉണ്ടെന്നാണ് പ്രാഥമിക നിഗമനം.

സി.സി. എഫ് ഡോ. അടൽ അരശ്, മലയാറ്റൂർ ഡി എഫ് ഒ ഖുറ ശ്രീനിവാസ്, അസി വെറ്റിനറി ഓഫീസർ അനുമോദ് എൻ കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ചാഫീസർ സൻജീവ്, എന്നിവരാണ് നടപടികൾക്ക് നേതൃത്വം നൽകുന്നത്.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

വാരപ്പെട്ടി പഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യ്തു

Published

on

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ അനധികൃത പ്രചാരണ ബോർഡുകളും കൊടിതോരണങ്ങളും മറ്റ് പരസ്യങ്ങളും നീക്കം ചെയ്തു.കേരള ഹൈക്കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി.

പഞ്ചായത്ത് പരിധിയിൽ നിരവധി പ്രാവശ്യം നീക്കം ചെയ്തിട്ടും, നിർദ്ദേശങ്ങൾ നൽകിയിട്ടും ഇപ്പോഴും രാഷ്ട്രീയ കക്ഷികളും, മറ്റ് സംഘടനകളും അനധികൃതമായി കൊടിതോരണങ്ങളും പരസ്യ ബോർഡുകളും പൊതുസ്ഥലത്ത് യഥേഷ്ടം സ്ഥാപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് തല അവലോകന സമിതി ചേർന്ന് നടപടി സ്വീകരിച്ചത്.

ഇത് പ്രകാരം നീക്കം ചെയ്ത വസ്തുക്കൾ ഹൈക്കോടതി നിർദ്ദേശിച്ച പിഴ തുക ഈടാക്കി ബന്ധപ്പെട്ട കക്ഷികൾക്ക് കൊടുത്തുകൊണ്ട് ഇനി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് തല സമിതി തീരുമാനിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ,പോലീസ് ഉദ്യോഗസ്ഥരായ ഷാജി പോൾ ,നിയാസ് കെ എ,പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ സിദ്ദിഖ് പഞ്ചായത്ത് സ്ക്വാഡ് മെമ്പർ എസ് അനൂപ് കുമാർ തുടങ്ങിയവർ നേത്രത്വം നൽകി.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

മുരിക്കാട്ടുകുടി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് വേൾഡ് ലിറ്ററച്ചർ ഫോറം അവാർഡ്

Published

on

കട്ടപ്പന: എഴുത്തുകാരുടെയും, പത്രപ്രവർത്തകരുടെയും, സാഹിത്യകാരുടെയും, സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്കൂളുകൾക്ക് നൽകുന്ന അവാർഡ് ഈ വർഷം മുരിക്കാട്ടുകുടി ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു.

മുരിക്കാട്ടുകുടി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ജലവിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് വിതരണം നിർവഹിച്ചു.
വേൾഡ് ലിറ്ററേച്ചർ ഫോറം ദേശീയ ചെയർമാൻ തോമസ് കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ജില്ലയിലെ മികച്ച സാമൂഹിക സന്നദ്ധ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കട്ടപ്പനക്ക്‌ ജനസേവന രത്നാ അവാർഡും, ആതുര സേവന പ്രവർത്തനത്തിന് നൽകുന്ന ഗുഡ് സമിരിറ്റൻ അവാർഡ് പടമുഖം സ്നേഹമന്ദിരം ഡയറെക്ടർ ഡോ. രാജു വി.സിക്കും,സാഹിത്യ രത്നാ അവാർഡ് എഴുത്തുകാരനായ സോജൻ സ്വരാജിനും,മാനവ സേവാ രത്നാ അവാർഡ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ലിൻസി ജോർജിനും ,സാമൂഹിക സേവന രത്നാ അവാർഡ് പ്രിൻസ് മറ്റപ്പള്ളിക്കും,നൂതനാശയങ്ങളിലൂടെ പഠനനിലവാരം ഉയർത്തിയ അദ്ധ്യാപകർക്കുള്ള ഗുരുരത്നാ അവാർഡ് ഷിനു മനുവൽ കെ. രാജനും , ജനപ്രിയ അദ്ധ്യാപക അവാർഡ് വിജി റ്റിസിക്കും, കലാ പ്രതിഭാ അവാർഡ് ചാന്ദിനി കെ എസ്സിനും നൽകി ആദരിച്ചു.

ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ കെ. ടി. ബിനു, വൈസ് പ്രസിഡന്റ്‌ ആശാ ആന്റണി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് കുഴിക്കാട്ട്, ബ്ലോക്ക് മെമ്പർ ജലജ വിനോദ് , സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ തങ്കമണി സുരേന്ദ്രൻ, പ്രിൻസിപ്പൽ സുരേഷ് കൃഷ്ണ,ഹെഡ് മാസ്റ്റർ മുനിസ്വാമി,സിജോ എവറസ്റ്റ്‌, പി.ടി.എ വൈസ് പ്രസിഡന്റ്‌ ജയിമോൻ കോഴിമല, തുടങ്ങിയവർ പ്രസംഗിച്ചു.

ജീവകാരുണ്യ അവാർഡ് തോമസ് മാമ്മൻപുത്തൻപുരയ്ക്കലിനും, വിദ്യാ രത്ന അവാർഡ് ജേക്കബ് ഏബ്രഹാമിനും, മാനവ സേവാ അവാർഡ് ഡോ. ബിജു മാത്യു കട്ടപ്പനക്കും, ജീവൻ രക്ഷാ അവാർഡ് ജോർജ് വൈദ്യൻ അടിമാലിയ്ക്കും, പ്രശസ്തീ പത്രം ജെൻ്റിൽ ജിൻസാദിനും, സാംസൺ മുക്കണ്ണത്തിന് പൊന്നാടയും നൽകി മന്ത്രി റോഷി അഗസ്റ്റിൻ ആദരിച്ചു.

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Local

കോതമംഗലം ‘ഹണ്ണി ബണ്ണി’യിൽ വമ്പൻ ക്രിസ്മസ് ഓഫർ; ഇലട്രിക് വാഹനങ്ങൾക്കും എൽഇഡി,പേപ്പർ സ്റ്റാറുകൾക്കും വൻ വിലക്കുറവ്

Published

on

കോതമംഗലം;കിഡ്‌സ് ഐറ്റംസിന്റെ കോതമംഗലത്തെ പ്രമുഖ വിൽപ്പന കേന്ദ്രമായ’ഹണ്ണി ബണ്ണി’യിൽ വമ്പൻ ക്രിസ്മസ് ഓഫർ.

ഇലട്രിക് കാറുകൾ ബൈക്കുകൾ,സൈക്കിളുകൾ, റിമോർട്ട് കാറുകൾ, ടോയ്‌സ് എന്നിവയ്ക്ക് 5 മുതൽ 10 ശതമാനം വരെ വിലക്കുറവാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

ക്രിസ്മസ് ആവശ്യത്തിലേയ്ക്കുള്ള എൽഇഡി,പേപ്പർ നക്ഷത്രങ്ങളും മറ്റ് എവിടെത്താക്കാളും വിലക്കുറവിൽ ഇവിടെ വിൽപ്പന നടത്തിവരുന്നത്.

കുട്ടികളുടെ ഉടുപ്പുകളും എല്ലാവിധ ഗിഫ്റ്റ് ഐറ്റങ്ങളും ഇവിടെ ലഭ്യമാണ്.കുട്ടികളുടെ എല്ലാവിധ ഇലക്ട്രിക് വാഹനകളുടെ റിപ്പയറിങ്ങും നടത്തുന്നുണ്ട്.കൂടുതൽ വീശേഷങ്ങൾ ആറിയാൻ..

വീഡിയോ കാണുക

കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Continue Reading

Trending

error: Content is protected !!