Local
റിപ്പോർട്ടുകൾ തള്ളി,പരിസ്ഥിതി ലോല മേഖലയിൽ ഇഞ്ചത്തൊട്ടിയും, പരക്കെ ആശങ്ക;സർക്കാർ ഇടപെടൽ ആവശ്യമെന്ന് കിഫ
കോതമംഗലം;പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടിയും.
വാർഡ് പൂർണ്ണമായി പിരസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് പ്രദേശവാസികൾ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയിൽ പശ്ചിമഘട്ടത്തിൽ ഉൾപ്പെട്ടുപോയിട്ടുള്ള ഒരേയൊരു വില്ലേജാണ് കുട്ടമ്പുഴ.
സർക്കാർ നിർദ്ദേശപ്രകാരം അതിർത്തിനിർണ്ണയത്തിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കഴിഞ്ഞ മെയ് മാസം തയ്യാറാക്കിക്കൊടുത്ത പ്രാദേശിക ഭൂപടങ്ങൾ അടങ്ങുന്ന നിർദ്ദേശങ്ങൾ (ഷേപ്പ് ഫയലുകൾ) കേന്ദ്രം പൂർണ്ണമായി അവണിച്ചെന്നാണ് പരക്കെ ഉയരുന്ന ആരോപണം.
2022 ൽ സംസ്ഥാന കാലാവസ്ഥാ വ്യതിയാന വകുപ്പ് തയ്യാറാക്കിയ ഭൂപടത്തിൽ കുട്ടമ്പുഴ വില്ലേജിലെ വടാട്ടുപാറ ഒന്നു മുതൽ അഞ്ച് വരെയുള്ള വാർഡുകളും, ആറാം വാർഡായ കല്ലേലിമേടും ഇഞ്ചത്തൊട്ടിയും ഒക്കെ ഉൾപ്പെട്ടിരുന്നു.
എന്നാൽ പുതിയ വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തി മറ്റ് പ്രദേശങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.ഇത് ഒരുപക്ഷെ ബോധപൂർവ്വമായിരിക്കാമെന്ന സംശയവും നിലനിൽക്കുന്നുണ്ട്.
തട്ടേക്കാട് പക്ഷിസങ്കേതം നിലവിൽ വന്നപ്പോൾ അതിർത്തിക്കുള്ളിൽപ്പെടുത്തിയ ഒൻപത് ച കി മി ഒഴിവാക്കിയെടുക്കാൻ 2020 മുതൽ കോതമംഗലം രൂപതയും, കിഫഅടക്കമുള്ള കർഷക സംഘടനകളും ശക്തമായി സമരമുഖത്ത് ഉണ്ടായിരുന്നു.
തുടർന്ന് സർക്കാർ സങ്കേതത്തിനകത്തുണ്ടായിരുന്ന 9 ച കി മി ജനവാസ മേഖല പൂർണ്ണമായി ഒഴിവാക്കുന്നതിനും,ഒഴിവാക്കപ്പെടുന്ന പ്രദേശത്തിന് പകരമായി മൂന്നാർ വനം ഡിവിഷനിലെ നേര്യമംഗലം റെയിഞ്ചിൽപ്പെട്ട 10.1694 ച കി മി സങ്കേതത്തോട് കൂട്ടിച്ചേർക്കാനും 2024 ജനുവരിയിൽ് കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയത്തിന് ശുപാർശയും നൽകിയിട്ടുണ്ട്.
അങ്ങനെ കൂട്ടിച്ചേർക്കപ്പെടുന്ന പ്രദേശങ്ങളുടെകൂടെ ഇഞ്ചത്തൊട്ടി വാർഡ് തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ ഭാഗമായി മാറുമോ എന്ന ആശങ്ക പരക്കെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് പശ്ചിമഘട്ട വിജ്ഞാപനത്തിൽ ഇഞ്ചത്തൊട്ടി വാർഡ് പൂർണ്ണമായി ഉൾപ്പെടുത്തിയിട്ടുള്ളത്.
പഞ്ചായത്തിലെ ജനവാസ മേഖലയും, കൃഷിയിടങ്ങളും ഒഴിവാക്കിക്കൊണ്ട് ,ജനകീയ പങ്കാളിത്വത്തോടെ മുൻപ് തയ്യാറാക്കി കൊടുത്തിട്ടുള്ള ഭൂപടങ്ങൾ (KML ഫയൽ,(കീഹോൾ മാർക്കപ് ലാംഗ്വേജ്)) എന്നിവ കരട് വിജ്ഞാപനത്തിന്റെ ഭാഗം ആക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഇക്കാര്യത്തിൽ കാലാവസ്ഥാ വ്യതിയാന വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും, മറ്റ് ജനപ്രതിനിധികളും അടിയന്തിരമായി ഇടപെടണമെന്ന കിഫ എറണാകുളം ജില്ലാ പ്രസിഡൻറ്റ് സിജുമോൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.
കൃഷിസ്ഥലങ്ങളും ജനവാസമേഖലയും പൂർണ്ണമായി പരിസ്ഥിതി ലോല പരിധിയിൽനിന്നും ഒഴിവാക്കുമെന്ന് സർക്കാർ പലതവണ പറഞ്ഞിരുന്നു എങ്കിലും വിജ്ഞാപനത്തിൽ അതൊന്നും പ്രതിഫലിച്ചിട്ടില്ല.
പശ്ചിമഘട്ട പ്രഖ്യാപനത്തിൽ ഒരുജനവാസ മേഖലയും ഉൾപെടുത്താൻ അനുവദിക്കില്ലന്നും, കരട് വിജ്ഞാപനപ്രകാരം സമയപരിധിക്കുകളിൽ തന്നെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൽ പരാതികൾ സമർപ്പിക്കുന്നതിനും നീക്കം സജീവമായിട്ടുണ്ട്.
ഇതിനായി കുട്ടമ്പുഴ പഞ്ചായത്തിൽ കോർഡിനേഷൻ കമ്മിറ്റി ചേരുമെന്ന് പൂയംകുട്ടി പള്ളിവികാരി ഫാ ജോസ് ചിരപ്പറമ്പിൽ വാർത്താകുറിപ്പിൽ അറിയിച്ചു..
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
തട്ടേക്കാട് പക്ഷി സങ്കേതം; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചതായി ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച്, സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോർഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ പ്രതിനിധിയായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഐ.എഫ്.എസ്-നെ നാമനിർദ്ദേശം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
2024 ഡിസംബർ 19, 20, 21 തീയതികളിലാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളിലും, പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലും വിദഗ്ധസംഘം പരിശോധന നടത്തുന്നത്.ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങൾ. കൂടാതെ ടൈഗർ റിസർവ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.
കഴിഞ്ഞ ഒക്ടോബർ അഞ്ചിൽ പ്രത്യേകം വിളിച്ച് ചേർത്ത സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോർഡിനോട് ശുപാർശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോർഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും എംഎൽഎ പറഞ്ഞു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
ഇരുമലപടി കിഴക്കേകവല വിത്ത് വിതയുത്സവം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപ്പടിമഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു.
ഇരുമലപടി കിഴക്കേകവല മഞ്ചാടിപാടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയുത്സവം ഇന്ന് രാവിലെ 10 മണിക്ക് കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ ഉൽഘാടനം ചെയ്തു.
പി കെ ബാപ്പുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എച്ച് ഷിയാസ് റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ എം എ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം വി റെജി, വാർഡ് മെമ്പർമാരായ ടി എം അബ്ദുൾ അസീസ്, നാസർ വട്ടേക്കാടൻ,അരുൺ സി ഗോവിന്ദ്, സി ഇ നാസർ, അലി പടിഞ്ഞാറേച്ചാലിൽ, രാജു പോൾ, അബുബക്കർ ഇല്യാസ്, സിയാദ് ഹസ്സൻ, സാറ മൊയ്തു ,അലിയാർ പി വി,കൃഷി ഭവൻ ഉദ്യോഗസ്ഥയായ പ്രിയ എസ് എന്നിവരും,പാടശേഖര സമിതിയംഗങ്ങളും,
സാംസ്കാരിക വേദി ഭാരവാഹികളും ,തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.
13 ഏക്കറിലധികം വരുന്ന പാടശേഖരം യന്ത്രസഹായത്താലും, കർഷക തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വച്ചും മണ്ണ് ഇളക്കി തോട് നവീകരിച്ച് മാലിന്യം നീക്കിയുമാണ് കൃഷി യോഗ്യമാക്കിയത്.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
സെന്റ് ജോസഫ്‌സ് യു. പി സ്‌കൂൾ – പ്ലാറ്റിനം ജൂബിലി നിറവിൽ
കോതമംഗലം;നെല്ലിമറ്റം സെന്റ് ജോസഫ്‌സ് യു. പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ.ആഘോഷത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള എക്‌സിബിഷൻ എക്‌സ്‌പോ 2 കെ 24 -ന്റെ ഉൽഘടനം ഈ മാസം 29 -ന് രാവിലെ 10.30ന് കോതമംഗലം എംഎൽഎ ആന്റണി ജോൺ നിർവഹിക്കും.
ഇതേ വേദിയിൽ തന്നെ സ്‌കൂളിന്റെ ജൂബിലി സ്മാരകമായി തയ്യാറാക്കിയ ജൂബിലി സ്മാരക പതിപ്പായ പോസ്റ്റൽ സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.കോതമംഗലം രൂപത ചാൻസിലർ റവ. ഡോ. ജോസ് കുളത്തൂർ ആണ് സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിക്കുക.
കുട്ടികളുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവിധങ്ങളായ നിർമാണങ്ങൾ,പരീക്ഷണങ്ങൾ,പഴയകാല വസ്തുക്കളുടെ പ്രദർശനം,മറ്റ് വ്യക്തികളെയും,കോളേജുകളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള,വിനോദവും വിജ്ഞാനവും പകരുന്ന സ്റ്റാളുകൾ എന്നിവയാണ് 2കെ24 എക്‌സ്‌പോയുടെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
അടുത്തമാസം 1 ന് രാവിലെ 9 മണി മുതൽ 1.30 വരെ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ ആലുവ രാജഗിരി ആശുപത്രിയുടെ സഹകരണത്തോടെ മെഗാ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ 9:30ന് കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു മെഡിയ്ക്കൽ ക്യാമ്പ് ഉൽഘാടനം ചെയ്യും.ജനറൽ മെഡിസിൻ,ഗ്യാസ്‌ട്രോളജി,ഓങ്കോളജി ഓർത്തോ, കാർഡിയോളജി തുടങ്ങിയ 5 വിഭാഗങ്ങളിലെ പ്രശസ്തരായ ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും.
അടുത്ത മാസം 27ന് സ്‌കൂളിൽ നടക്കുന്ന പൂർവ്വ അദ്ധ്യാപക-വിദ്യാർത്ഥി സമ്മേളനത്തിൽ ഏറ്റവും പ്രായം ചെന്ന അധ്യാപകരെയും,വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിക്കും.
1950 കാലഘട്ടത്തിലാണ് സെന്റ് ജോസഫ് എൽ പി സ്‌കൂൾ പ്രവർത്തനം ആരംഭിയ്ക്കുന്നത്.പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി രൂപം നൽകിയിട്ടുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾ 2024 ഫെബ്രുവരി 9 ന് കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഫാ. മാത്യു മുണ്ടാക്കൽ ആണ് ഉൽഘാടനം ചെയ്തത്.
വിദ്യാഭ്യസ രംഗത്ത് നെല്ലിമറ്റത്തിന്റൈ തിലകക്കുറിയായി നിലകൊള്ളുന്ന സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 75 ഇന കർമ്മ പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്.സ്‌കൂളിലും വിദ്യാർത്ഥികളുടെ വീടുകളിലും ഒരു ജൂബിലി ട്രി നട്ടത് ഉൾപ്പടെ ഇതിനകം 45 ഓളം പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞു.
സ്‌കൂളിന്റെ ചിരകാല അഭിലാഷമായ നഴ്‌സറി കുട്ടികൾക്കായുള്ള കിഡ്‌സ് സ്‌പേസ് (കിഡ്‌സ് പാർക്ക്) സ്‌കൂളിന്റെ കമ്പ്യൂട്ടർ ലാബിന്റെ നവീകരണം എന്നിവ സുമനസ്സുകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടുകൂടി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടുള്ളതെന്നും, ഇതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും ജൂബിലി ആഘോഷ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
പ്ലാറ്റിനം ജൂബിലി പ്രവർത്തനങ്ങളുടെ ഫണ്ട് സമാഹരണത്തിനായി ജൂബിലി സമ്മാന കൂപ്പൺ തയ്യാറാക്കി വിതരണം ചെയ്യാനാണ് കമ്മറ്റിയുടെ തീരുമാനം.
സ്‌കൂളിന്റെ വളർച്ചയിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി സ്‌കൂൾ മാനേജരും, ജൂബിലി ആഘോഷ കമ്മറ്റി ചെയർമാനുമായ റവ. ഫാ.ജോർജ് കുരിശുംമൂട്ടിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു
ആഘോഷ കമ്മറ്റി കൺവീനറും സ്‌കൂൾ പ്രധാന അധ്യാപകനുമായ വിനു ജോർജ്, വിവിധ സബ് കമ്മറ്റി കൺവീനർമാരായ ആന്റണി പെരേര (പി ടി എ പ്രസിഡന്റ്),ഷീജ ജിയോ(എം പി ടി എ ചെയർപേഴ്‌സൺ),സ്റ്റാഫ് സെക്രട്ടറി സൗമ്യ ജോസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജോയി പോൾ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
-
Uncategorized2 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു