Local
കോതമംഗലത്ത് ക്യാൻസർ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത 30 വയസ്സിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം ആളുകളിൽ നിന്ന് പ്രാരംഭലക്ഷണങ്ങൾ സംശയിക്കുന്ന 350 ഓളം ആളുകളെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയരാക്കിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗവും, ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് പി എസ് നന്ദിയും പറഞ്ഞു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ തുടങ്ങിയവർ സംസാരിച്ചു.
Local
കോട്ടപ്പടിയിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി.
സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു.
സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി, ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡന്റ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,സീനിയർ അസിസ്റ്റന്റ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, തുടങ്ങിയവർ സംസാരിച്ചു.
സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.
Local
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കം
കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എയർപോർട്ട് ഡയറക്ടർ മനു ജി. പരുപാടി ഉൽഘടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ.ആദ്യ ക്ലാസ്സെടുത്തു. എല്ലാ മാസത്തേയും ആദ്യത്തെ ചൊവ്വാഴ്ച്ചയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.
ജോയിന്റ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മനോജ് കെ, സി.എസ്.ഒ ശിവദാസൻ ഹരിദാസൻ, സീനിയർ മാനേജർ സെക്യൂരിറ്റി വി.ജി രവീന്ദ്രനാഥ്, അസി.ജനറൽ മാനേജർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പി.എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.
Local
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
-
Uncategorized4 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും