Connect with us

Local

ബാലസംഘം കവളങ്ങാട് ഏരിയാ സമ്മേളനം സമാപിച്ചു

Published

on

എറണാകുളം: ബാലസംഘം കവളങ്ങാട് ഏരിയാ സമ്മേളനം സമാപിച്ചു. കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ബാലസംഘം ജില്ലാ കൺവീനർ എൻ.കെ പ്രദീപ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ ഷിബു പടപ്പറമ്പത്ത് സ്വാഗതം പറഞ്ഞു.

ഏരിയാ പ്രസിഡൻ്റ് പ്രണവ് എം, ആബിദ ഹല്ലാജ്, അമൃത രാജേഷ് എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. പി എം മുഹിയദ്ദീൻ കൺവീനറായി ആരാധിക പ്രസാദ്, ഫർസാന മൊയ്തീൻ എന്നിവരടങ്ങിയ പ്രമേയക്കമ്മിറ്റിയും ലിസി ജോസ് കൺവീനറുടെ നേതൃത്വത്തിൽ മിനിട്സ് കമ്മിറ്റിയും പ്രവർത്തിച്ചു.




സെക്രട്ടറി പ്രിയ പ്രിൻസ് പ്രവർത്തന റിപ്പോർട്ടും,ജില്ലാ ജോ.കൺവീനർ ടി എ ജയരാജ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.വിവിധ വില്ലേജ് കമ്മിറ്റികളിൽ നിന്നായി 16 പേർ ചർച്ചയിൽ പങ്കെടുത്തു.


പല്ലാരിമംഗലം വില്ലേജിനെ പ്രതിനിധീകരിച്ച് ഫർസാന മൊയ്തീൻ ചർച്ചയിൽ പങ്കെടുത്തു. പലസ്തീനിലെ ഗാസയെ കുട്ടികളുടെ ശവപ്പറമ്പാക്കുന്ന ഇസ്രയേൽ-അമേരിക്കൻ താല്പര്യങ്ങൾ തുറന്ന് പറഞ്ഞ് കുട്ടികളെ കൊല്ലരുതേയെന്ന് ആവശ്യപ്പെടുന്നതും, കുട്ടികളെ വിദ്യാഭ്യാസത്തിൻ്റെ കഴുത്തറപ്പൻ മത്സരങ്ങൾക്ക് എറിഞ്ഞ് കൊടുക്കുന്ന അക്കഡമിക്ക് ഭീകരതയെ ചെറുക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ ബേസിൽ പ്രിൻസ്, രേവതി പ്രസാദ് എന്നിവർ അവതരിപ്പിച്ചു.

ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ കെ ചന്ദ്രൻ,ഷാജി മുഹമ്മദ് എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
ഭാരവാഹികളായ പ്രസിഡൻ്റ് ആബിദ ഹല്ലാജ് , ആരാധിക പ്രസാദ്,വൈസ് പ്രസി. റിസ്‌വാൻ സജീവ്, അമൃത രാജേഷ്, സെക്രട്ടറി ദേവദർശ് സിജു, രേവതി പ്രസാദ് ജോ. സെക്രട്ടറി ടി എം ബേബി, കൺവീനർ ലിസി ജോസ്, ജോ. കൺവീനർ ഷിജീബ് എൻ.എസ് കോ-ഓർഡിനേറ്റർ പി എം മുഹിയദ്ദീൻ എന്നിവർ ഉൾപ്പെടുന്ന 31 അംഗ ഏരിയാ കമ്മിറ്റിയെയും തെരത്തെടുത്തു.

 

 






Local

പല്ലാരിമംഗലം സ്റ്റേഡിയം നിർമ്മാണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ തീരുമാനം

Published

on

കോതമംഗലം : സംസ്ഥാന സർക്കാർ നവീകരണത്തിനായി ഒരു കോടി രൂപ അനുവദിച്ചിരുന്ന പല്ലാരിമംഗലം സ്റ്റേഡിയത്തിന്റെ ശേഷിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ രണ്ടാഴ്ചക്കകം പൂർത്തികരിച്ച് പുനരുദ്ധാരണം നടത്താൻ തീരുമാനമായി.

കരാറുകാരന്റെ ഭാഗത്തെ വീഴ്ച മൂലം അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കായിക വകുപ്പ് ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്ത് അധികൃതരും കരാറുകാരനുമടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദർശിച്ച് നിർമ്മാണ പുരോഗതികൾ വിലയിരുത്തിയത്.




സ്റ്റേഡിയം നവീകരണത്തിൽ ഗ്രൗണ്ട് വികസനം,ഗ്യാലറി, ടോയ്ലെറ്റ്‌ ബ്ലോക്ക്‌, ഡ്രൈനേജ്,റിട്ടൈനിംഗ്‌ വാൾ, ഫെൻസിംഗ്‌,ഫ്‌ളെഡ്‌ ലൈറ്റ്‌, അനുബന്ധ സിവിൽ,ഇലക്ട്രിഫിക്കേഷൻ ജോലികളാണ് ഉൾപ്പെടുത്തിയിരുന്നത്.


എന്നാൽ ഗ്രൗണ്ട് ലെവലിംഗ്,ഇന്റർലോക്ക്,സ്റ്റേഡിയത്തിലെ പിൻ ഭാഗത്തെ ഡ്രൈനേജ് എന്നീ പ്രവർത്തികൾ നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിരുന്നില്ല.ഈ പ്രവർത്തികൾ രണ്ടാഴ്ചക്കകം പൂർത്തീകരിക്കാനാണ് ഇപ്പോൾ തീരുമാനമായിട്ടുള്ളത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഖദീജ മുഹമ്മദ്‌, വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ്, മീലാൻ ക്ലബ്‌ പ്രസിഡന്റ്‌ ബിന്നി എ ജോസ്, എ പി മുഹമ്മദ്‌,ഷെജീബ് എൻ എസ്,കായിക വകുപ്പ് എഞ്ചിനീയറിങ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ മനോജ്‌ എസ്, അസിസ്റ്റന്റ് എഞ്ചിനീയർമാരായ അഭിജിത്ത് എസ്,ആതിര ബാബു എന്നിവരും എംഎൽഎയോടൊപ്പം ഉണ്ടായിരുന്നു.






Continue Reading

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്; 15 കോടി 25 ലക്ഷം രൂപയുടെ കരട് പദ്ധതിക്ക് അംഗീകാരമായി

Published

on

കോതമംഗലം; വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. ഡീൻ കുര്യക്കോസ് എം പി ഉൽഘാടനം ചെയ്തു.

സെമിനാറുമായി ബന്ധപ്പെട്ട് വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വീഹിതവും,കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ തനത് ഫണ്ട്,ജില്ലാ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകൾ,ഇതര ഫണ്ടുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള 15 കോടി 25 ലക്ഷം രൂപയുടെ കരട് പദ്ധതിയുടെ നിർദ്ദേശം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എസ് ബെന്നി അവതരിപ്പിച്ചു.




ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു ശശി, ബ്ലോക്ക് മെമ്പർ നിസാ മോൾ ഇസ്മയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു,കെഎം സയ്യിദ്. പഞ്ചായത്ത് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി, പി.പി കുട്ടൻ, കെ കെ ഹുസൈൻ, ദിവ്യ സലി , പ്രിയ സന്തോഷ് ശ്രീകല സി,ഷജി ബെസ്സി ,പഞ്ചായത്ത്‌ സെക്രട്ടറി ഷംസുദ്ദീൻ,അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് കെ കെ ,ആസൂത്രണ ഉപാധ്യക്ഷൻ റഹീം ചെന്താര എന്നിവർ ആശംസകൾ നേർന്നു.







Continue Reading

Local

അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു

Published

on

കോതമംഗലം;മൂവാറ്റുപുഴയിൽ അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ചു.മൂവാറ്റുപുഴ വിജയാ ബാങ്കിന് സമീപം ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ തന്നെ മൂവാറ്റുപുഴ ഗവൺമെൻറ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇന്നലെ രാത്രി 7 ;45 ഓടെയായിരുന്നു സംഭവം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദ്ദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




ഈ വ്യക്തിയെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു. മുവാറ്റുപുഴ പോലീസ് സ്റ്റേഷൻ; 04852832304,ഇൻസ്‌പെക്ടർ -9497987122,സബ് ഇൻസ്‌പെക്ടർ – 9497980503







Continue Reading

Trending

error: Content is protected !!