news
വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പോലീസ് പിടികൂടി
കോതമംഗലം ; വീട്ടമ്മമാരുടെ മാല പൊട്ടിച്ച് ഇരുചക്രവാഹനത്തിൽ കടന്നുകളഞ്ഞയാളെ പിടികൂടി. കീരംപാറ തട്ടേക്കാട് കൊണ്ടിമറ്റം പുത്തൻപുര വീട്ടിൽ സിനു കുട്ടപ്പൻ (41) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചേലാട് കള്ളാട് ഭാഗത്ത് നിന്നും പാടംമാലിയിൽ നിന്നും പട്ടാപ്പകൽ വഴിയെ പോയ വീട്ടമ്മമാരുടെ മാലപൊട്ടിച്ച് ഇരുചക്ര വാഹനത്തിൽ കടന്നുകളയുകയായിരുന്നു. കള്ളാട് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും ബഹളം വച്ചതോടെ ശ്രമം വിഫലമായി .
പാടംമാലിയിൽ വീട്ടമ്മയുടെ മാല അപഹരിച്ചിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതിനെ തുടർന്ന് ഇയാൾ പിടിയിലാവുകയായിരുന്നു. കോതമംഗലം പോലീസ് ഇൻസ്പെക്ടർ പി.റ്റി.ബിജോയ് ,
എസ് ഐ മാരായ ഷാഹുൽ ഹമീദ്, എം.എം.റെജി, എ.എസ്. ഐ സലിം , എസ്.സി.പി.ഒ മാരായ ജോസ് ബെന്നോ, സുബാഷ് ചന്ദ്രൻ, സലിം പി ഹസ്സൻ, സി.പി.ഒ അജ്മൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
തട്ടേക്കാട് പക്ഷി സങ്കേതം; ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ നിയമിച്ചതായി ആന്റണി ജോൺ എംഎൽഎ
കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളെ സങ്കേതത്തിൽ നിന്നും ഒഴിവാക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ ശുപാർശ പരിഗണിച്ച്, സ്ഥല പരിശോധനയ്ക്കായി കേന്ദ്ര വന്യജീവി ബോർഡ് നിയോഗിച്ച വിദഗ്ധ സമിതിയിലേക്ക് സംസ്ഥാന വനം വകുപ്പിന്റെ പ്രതിനിധിയായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഐ.എഫ്.എസ്-നെ നാമനിർദ്ദേശം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.
2024 ഡിസംബർ 19, 20, 21 തീയതികളിലാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തെ ജനവാസ മേഖലകളിലും, പെരിയാർ കടുവാസങ്കേത്തിനകത്തെ ജനവാസ മേഖലകളായ പമ്പാവാലി, ഏയ്ഞ്ചൽവാലി പ്രദേശങ്ങളിലും വിദഗ്ധസംഘം പരിശോധന നടത്തുന്നത്.ദേശീയ വന്യജീവി ബോർഡിന്റ സ്റ്റാന്റിംഗ് കമ്മിറ്റി അംഗവും പ്രശ്‌സത ശാസ്ത്രജ്ഞനുമായ ഡോ. സുകുമാർ, ദേശീയ വന്യജീവി വിഭാഗം ഇൻസ്പെക്ടർ ജനറൽ എന്നിവരാണ് വിദഗ്ധ സമിതിയിലെ പ്രധാനപ്പെട്ട മറ്റ് അംഗങ്ങൾ. കൂടാതെ ടൈഗർ റിസർവ്വ്, കേന്ദ്ര വന്യജീവി വകുപ്പ് എന്നീ വിഭാഗങ്ങളിൽ നിന്നുള്ള പ്രധാനപ്പെട്ട ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടാകും.
കഴിഞ്ഞ ഒക്ടോബർ അഞ്ചിൽ പ്രത്യേകം വിളിച്ച് ചേർത്ത സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് ജനവാസ മേഖലകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വന്യജീവി ബോർഡിനോട് ശുപാർശ ചെയ്തുകൊണ്ടുള്ള തീരുമാനം കൈകൊണ്ടത്. ഈ വിഷയം കേന്ദ്ര വന്യജീവി ബോർഡ് അനുകൂലമായി പരിഗണിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാന്റിംഗ് കമ്മിറ്റി യോഗം വിദഗ്ധ സമിതിയെ നിയോഗിച്ചതെന്നും എംഎൽഎ പറഞ്ഞു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
news
കോതമംഗലത്ത് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു
കോതമംഗലം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ ഭരണകൂടവും,ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും സംയുക്തമായി നടത്തുന്ന സൗജന്യ ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് ‘പാസ്സ്‌വേർഡ് 2024-25’ കോതമംഗലം സെൻറ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു.
ആന്റണി ജോൺ എംഎൽഎ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ തഹസിൽദാർ മായ എം അധ്യക്ഷത വഹിച്ചു.മട്ടാഞ്ചേരി സി സി വൈ എം സ്കൂൾ പ്രിൻസിപ്പൽ ഡോ ഹസീന വി എൻ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
സെൻറ് ജോർജ് സ്കൂൾ മാനേജർ റവ ഡോക്ടർ തോമസ് ചെറുപറമ്പിൽ മുഖ്യ സന്ദേശം നൽകി. വാർഡ് കൗൺസിലർ റിൻസ് റോയി, പി ടി എ പ്രസിഡന്റ് സജി എ പോൾ ,അഡ്വ കുഞ്ഞുമോൻ ടി കെ എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും കരിയർ ഗൈഡൻസ് കോഡിനേറ്റർ രാജേന്ദ്രൻ പോറ്റി നന്ദിയും പറഞ്ഞു.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
Local
ഇരുമലപടി കിഴക്കേകവല വിത്ത് വിതയുത്സവം ആൻ്റണി ജോൺ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു
കോതമംഗലം:നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപ്പടിമഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു.
ഇരുമലപടി കിഴക്കേകവല മഞ്ചാടിപാടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിത്ത് വിതയുത്സവം ഇന്ന് രാവിലെ 10 മണിക്ക് കോതമംഗലം എം.എൽ.എ ആൻ്റണി ജോൺ ഉൽഘാടനം ചെയ്തു.
പി കെ ബാപ്പുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി എച്ച് ഷിയാസ് റിപ്പോർട്ട് അവതരിപ്പിച്ച് സ്വാഗതം ആശംസിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എം മജീദ്,ജില്ല പഞ്ചായത്ത് മെമ്പർ റഷീദ സലിം, ബ്ലോക്ക് മെമ്പർ എം എ മുഹമ്മദ്, ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എം വി റെജി, വാർഡ് മെമ്പർമാരായ ടി എം അബ്ദുൾ അസീസ്, നാസർ വട്ടേക്കാടൻ,അരുൺ സി ഗോവിന്ദ്, സി ഇ നാസർ, അലി പടിഞ്ഞാറേച്ചാലിൽ, രാജു പോൾ, അബുബക്കർ ഇല്യാസ്, സിയാദ് ഹസ്സൻ, സാറ മൊയ്തു ,അലിയാർ പി വി,കൃഷി ഭവൻ ഉദ്യോഗസ്ഥയായ പ്രിയ എസ് എന്നിവരും,പാടശേഖര സമിതിയംഗങ്ങളും,
സാംസ്കാരിക വേദി ഭാരവാഹികളും ,തൊഴിലുറപ്പ് തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.
13 ഏക്കറിലധികം വരുന്ന പാടശേഖരം യന്ത്രസഹായത്താലും, കർഷക തൊഴിലാളികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും വച്ചും മണ്ണ് ഇളക്കി തോട് നവീകരിച്ച് മാലിന്യം നീക്കിയുമാണ് കൃഷി യോഗ്യമാക്കിയത്.
കോതമംഗലം ക്രൈസ്റ്റ് കിങ്ങിൽ വിദേശത്തും സ്വദേശത്തും വൻ തൊഴിൽ സാധ്യതകളുള്ള വിവിധ പാരാമെഡിക്കൽ കോഴ്സുകളിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. നിർദ്ധരരായ വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ്. കൂടാതെ ഇൻസ്റ്റാൾമെന്റ് സൗകര്യവും. ഹോസ്റ്റൽ സൗകര്യം. പ്രമുഖ ആശുപത്രികളിൽ പ്രാക്ടിക്കൽ ട്രെയിനിങ്. പഠിച്ചിറങ്ങിയ ഭൂരിഭാഗം വിദ്യാർഥികളും ജോലിയിൽ പ്രവേശിച്ചു. മിനിമം വിദ്യാഭ്യാസ യോഗ്യത SSLC or Plus Two. ഉടൻ ഓഫീസുമായി ബന്ധപ്പെടുക. വിളിക്കേണ്ട നമ്പർ ☎️ 095629 70205
-
Uncategorized2 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized2 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
കോതമംഗലം വ്യാപാരഭവൻ നവീകരിയ്ക്കുന്നു; ഏസി ഹാൾ അടക്കം വിപുലമായ സൗകര്യങ്ങൾ ഒരുക്കും,നിർമ്മാണ പ്രവർത്തനങ്ങൾക്ക് കരാർ ഒപ്പിട്ടു