Connect with us

Local

വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലത്തീൻപള്ളിപടി-പുല്ലൻപടിറോഡ് ഉത്‌ഘാടനം ചെയ്തു

Published

on

ലത്തീൻ പള്ളിപ്പടി റോഡ് നാടിന് സമർപ്പിച്ചു

കോതമംഗലം;വാരപ്പെട്ടി ഗ്രാമ പഞ്ചായത്തിലെ ലത്തീൻപ്പള്ളിപ്പടി – പുല്ലൻപടി റോഡ് നാടിന് സമർപ്പിച്ചു.

പദ്ധതി പ്രദേശത്ത് നടന്ന ചടങ്ങിൽ വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പികെ ചന്ദ്രശേഖരൻ നായർ റോഡ്  ഉൽഘടനം ചെയ്തു.



ഗ്രാമ പഞ്ചയാത്തിലെ നിലവിലുള്ള മുഴുവൻ ഗ്രാമീണ റോഡുകളും മെയ്ന്റനൻസ് നടത്തി ഈ ഭരണസമിതിയുടെ കാലത്ത് തന്നെ ഗതാഗത യോഗ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു.


വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എസ് . ബെന്നി അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ കെ .എം സെയ്ത് , ദീപ ഷാജു , പഞ്ചായത്ത് മെമ്പർ ഷജി ബസ്സി,കോഴിപ്പിള്ളി സർവീസ് സഹകരണ സംഘം പ്രസിഡന്റ് ഹാൻസി പോൾ ,ജോണി കെ എം , പീറ്റർ വേളകാട്ട് , ജോർജ് ഒ.എം എന്നിവർ ആശംസകൾ അറിയിച്ചു.

റോഡിന് സൗജന്യമായി സ്ഥലം നൽകിയ ജോസ് മാഞ്ഞൂരാൻ,പോൾ പുതയത്തുമോളേൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

യോഗത്തിൽ വാർഡ് മെമ്പർ പി പി കുട്ടൻ, സ്വാഗതവും എബി ബേബി നന്ദിയും പറഞ്ഞു.

ലത്തീൻ പള്ളിപടിയിൽ നിന്നും കോഴിപ്പിള്ളി അടിവാട് റോഡിലേക്ക് മുറിയുന്ന രീതിയിൽലുള്ള റോഡ് നിർമ്മാണം നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി.

2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6,80,000 രൂപ മുടക്കിൽ, റോഡിന് വീതികൂട്ടി, സൈഡ്കെട്ടി കോൺക്രീറ്റ്ചെയ്താണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്.

വീഡിയോ കാണാം…









Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

വാഴക്കുളം കല്ലുങ്കൽ പ്രൊഫ.ജോർജ് ജെയിംസ് നിര്യാതനായി

Published

on

മുവാറ്റുപുഴ; വാഴക്കുളം കല്ലുങ്കൽ പ്രൊഫ. ജോർജ് ജെയിംസ് (92) നിര്യാതനായി.തൊടുപുഴ താലൂക്ക് എജുക്കേഷനൽ കോ-ഓപ്പറേറ്റീവ് കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

മികച്ച വാഗ്മിയും, പ്രഭാഷകനും, പുസ്തക രചയിതാവുമായിരുന്ന അദ്ദേഹം ഏറെക്കാലം ഉപാസനയിൽ കേന്ദ്ര-സംസ്ഥാന ബജറ്റ് അവലോകന ചർച്ചകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ നിർമ്മല കോളേജ് പ്രിൻസിപ്പൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സബ്ജക്ട് എക്സ്പേർട്ട് & അക്കാദമി കൗൺസിൽ മെമ്പർ , വാഴക്കുളം 751 സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



ഭൗതികശരീരം 3- മുതൽ 5-വരെ തൊടുപുഴ കോ – ഓപ്പറേറ്റീവ് കോളേജിൽ പൊതുദർശനത്തിന് ശേഷം വാഴക്കുളം വേങ്ങച്ചോട്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.സംസ്കാരം നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സ്വവസതിയിൽ ആരംഭിച്ച്‌ വാഴക്കുളം സെന്റ്. ജോർജ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ.


ഭാര്യ; സിസിലി ജെയിംസ്, മക്കൾ; ജോജി, ജോസ്, ജീനാ, ജിമ്മി
മരുമക്കൾ; ലവറ്റ, ജോസ്, സിന്ധു,അനു









Continue Reading

Local

കോതമംഗലം കുത്തുകുഴി ഹൈപ്പർ മാർക്കറ്റിലെ മോക്ഷണം; പ്രതികൾ പിടിയിലായി

Published

on

കോതമംഗലം; കോതമംഗലം കുത്തുകുഴി ഹൈപ്പർ മാർക്കറ്റിൽ രണ്ടര ലക്ഷത്തോളം രൂപ കവർച്ച ചെയ്യപ്പെട്ട സംഭവം. പ്രതികൾ പിടിയിലായി.

കൊരട്ടി സ്വദേശി റിയാദ് (24), കൊടുങ്ങല്ലൂർ സ്വദേശി തൻസീർ (25) എന്നിവരാണ് ഊന്നുകൽ പോലീസിന്റെ പിടിയിലായത്.ഇരുവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.



കുത്തുകുഴിയിൽ പ്രവർത്തിക്കുന്ന സഞ്ചിക ഹൈപ്പർ മാർക്കറ്റിൽ കഴിഞ്ഞ ഡിസംബർ 23-ന് വെളുപ്പിനായിരുന്നു മോക്ഷണം. ക്യാമറയിൽ മുഖം പതിയാതിരിക്കാൻ ഹെൽമെറ്റ് ധരിച്ചെത്തിയ പ്രതികൾ കമ്പിപ്പാര ഉപയോഗിച്ച് അകത്തുകടക്കുകയും,അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷത്തോളം രൂപയും രണ്ട് മൊബൈൽ ഫോണുകളും കവരുകയായിരുന്നു.


മോഷണം നടത്തുന്നതിൻ്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മോഷ്ട്ടാക്കളുടെ മുഖം വ്യക്തമായിരുന്നില്ല. തെളിവുകളുടെ അഭാവത്തിലും ഒരാഴ്ചക്കകമാണ് ഊന്നുകൾ പോലീസ് പ്രതികളിലേക്കെത്തിയത്.

ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.മുവാറ്റുപുഴ ഡി.വൈ.എസ്.പി ബൈജു പിഎം ഊന്നുകൽ ഇൻസ്പെക്ടർ ബസന്ത് സിസി,എസ്.ഐമാരായ സി.എ കുര്യാക്കോസ്, അജികുമാർ പികെ, സുധീഷ് പിഎ, അനിൽകുമാർ, എ.എസ്.ഐ അജീഷ് കുട്ടപ്പൻ, സി.പിഒമാരായ ദയേഷ് എൻയു, അഭിലാഷ് ശിവൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.









Continue Reading

Local

മൂവാറ്റുപുഴയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിഞ്ഞു; മൂന്ന് പേർക്ക് പരിക്കേറ്റു

Published

on

കോതമംഗലം: മൂവാറ്റുപുഴ- പിറവം റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് തലകീഴായയ് മറിഞ്ഞ് അപകടം. മാറാടി എയ്ഞ്ചൽ വോയിസ് പടിയിൽ ഇന്നലെ ഉണ്ടായ അപകടത്തിൽ 3 പേർക്ക് പരിക്കേറ്റു.

പിറവം സ്വദേശി ബഥേൽ ജോജി ചാക്കോ(50), ഭാര്യ ജെസി(49),മകൻ ഗ്ലാഡ്‌സൺ(18) എന്നിവർക്കാണ് പരിക്കേറ്റത്.
കോതമംഗലത്ത് നിന്നും പിറവത്തേക്ക് പോകുബോഴായിരുന്നു അപകടം.



ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ച് കയറി തലകീഴായ് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ആരുടെയും പരിക്കുകൾ ഗുരുതരമല്ല. അപകടത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്ന നിലയിലാണ്.









Continue Reading

Trending

error: Content is protected !!