Connect with us

Local

നെല്ലിക്കുഴിയിലെ വിവാദ മന്ത്രവാദി പൊലീസ് പിടിയിലായി

Published

on

കോതമംഗലം :നെല്ലിക്കുഴിയിലെ വിവാദ മന്ത്രവാദി നൗഷാദ് പൊലീസ് പിടിയിലായി.നെല്ലിക്കുഴിയിൽ ദുർമന്ത്രവാദവും ആഭിചാര ക്രിയകളും ചികിത്സയും നടത്തിയിരുന്നയാളെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

നെല്ലിക്കുഴി ആയത്ത് വീട്ടിൽ കുഞ്ഞാലിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു ഇയാൾ ദുർമന്ത്രവാദം നടത്തിയിരുന്നത്. സ്ഥാപനം റെയ്ഡ് ചെയ്ത് ബന്ധപ്പെട്ട രേഖകൾ പോലീസ് പിടിച്ചെടുത്തു.



യു പി സ്വദേശിനിയായ ആറ് വയസുകാരി മുക്സാൻ്റെ കൊലപാതകത്തിലെ പ്രതിയായ രണ്ടാനമ്മ അനിഷയും മന്ത്രിവാദി നൗഷാദിന്റെ ചികിത്സ തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ദുർമന്ത്രവാദത്തിൻ്റെ സ്വാധീനം കുട്ടിയുടെ മരണത്തിന് കാരണമായിട്ടില്ല എന്നാണ് പോലീസിൻ്റെ നിഗമനം.



സംഭവത്തിൽ ഇയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നതായി സുചനകൾ പുറത്തു വന്നിരുന്നെങ്കിലും പൊലീസ് ഈ വിവരം സ്ഥിരീകരിച്ചിരുന്നില്ല.






Local

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ

Published

on

കോതമംഗലം; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ.നിരവധി കേസുകളിൽ ഉൾപ്പെട്ട മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയതിനാണ് ഇരുവരെയും പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.



ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയും, മകൻ ഷമീർ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളുമാണ്.ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവ പ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.








Continue Reading

Local

കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു

Published

on

കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.



ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.



18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.






Continue Reading

Local

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Published

on

ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.



അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച്‌ ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.



ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.

കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.






Continue Reading

Trending

error: Content is protected !!