Connect with us

Local

മുവാറ്റുപുഴ വഴി പെരുമ്പാവൂരിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നേരിടുന്നത് വലിയ യാത്ര ദുരിതം

Published

on

പെരുമ്പാവൂർ :മുവാറ്റുപുഴ വഴി പെരുമ്പാവൂരിലേക്ക് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ നേരിടുന്നത് വലിയ യാത്ര ദുരിതം.

കാഞ്ഞിരമുക്ക് റോഡിലൂടെ യാത്രക്കാരെ വഹിച്ചുവരുന്ന ബസ്സുകൾ മലമുറി കയറ്റത്തിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് വളരെ വീതി കുറഞ്ഞ റോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ചാണ് പെരുമ്പാവൂർ സ്റ്റാൻൻ്റിൽ എത്തുന്നത്.



പാതയുടെ ഇരുവശവും മതിൽ കെട്ടി ഉയർത്തിയിരിക്കുന്നതും, വീതികുറഞ്ഞതുമൂലം ബസുകൾ ഒച്ചിഴയും വേഗത്തിലാണ് ഇതു വഴി കടന്നുപോകുന്നത്.20 അടിയോളം ഉയരത്തിൽ പാടത്തു നിന്നും പൊക്കി ഉയർത്തിയ വീതി കുറഞ്ഞ ഈ റോഡ് അപകടാവസ്ഥയിലാണെന്നുള്ള ആരോപണം ശക്തമാണ്.



എതിരെ ഒരു വാഹനം എത്തിയിൽ യാത്രക്കാരുമായി ബസ് പിറകോട്ട് സഞ്ചരിക്കേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത് .ബസുകൾ തമ്മിലോ മറ്റ് വലിയ വാഹനങ്ങളോ നേർക്കുനേർ എത്തിയാൽ വലിയ അപകടങ്ങൾക്ക് സാധ്യതയും നില നിൽക്കുന്നു.

ഈ അപകടാവസ്ഥയിലുള്ള റോഡ് യാത്ര സുഗമമാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടികൾ സ്വീകരിയ്ക്കണമെന്ന് കേരള പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് പായിപ്ര സോമൻ ആവശ്യപ്പെട്ടു.






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി; ഷോബി അനിൽ രാജിവെച്ചു

Published

on

മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്ഥാനം ഷോബി അനിൽ രാജിവെച്ചു.ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി.

ഇന്നലെ രാവിലെ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ് പതിനാറാം വാർഡിൽ നിന്നുള്ള അംഗമായ ഷോബി അനിൽ രാജി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ 2 വർഷം നിസ മൈ‌തീനും തുടർന്നുള്ള 3 വർഷം ഷോബി അനിലും എന്നായിരുന്നു പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ.



എന്നാൽ രണ്ട് വർഷം കഴിഞ്ഞ് നിസ മൊയ്‌തീൻ രാജി വെച്ചപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ, മണ്ഡലം പ്രസിഡന്റ്‌ ഷാൻ പ്ലാക്കുടി എന്നിവരുടെ നിർദ്ദേശ പ്രകാരം പന്ത്രണ്ടാം വാർഡ് അംഗം നെജി ഷാനവാസിന് അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാമെന്ന് ധാരണയായി.



ഇതേ തുടർന്നാണ് ഒരു വർഷം ശേഷിക്കേ ഷോബി അനിൽ രാജി വെച്ചത്. യുഡിഎഫിൽ കോൺഗ്രസ്‌ 8, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിൽ സിപിഎം 8, സിപിഐ 1, കോൺഗ്രസ്‌ വിമതൻ 1 എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷി നില.






Continue Reading

Local

മുസ്ലിം ലീഗ് പ്രവർത്തക സംഗമം നടന്നു

Published

on

മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ കെ ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ: കെ എം ഹസൈനാർ മുഖ്യ പ്രഭാഷണവും,പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഇലഞ്ഞായി ആമുഖ പ്രഭാഷണവും നടത്തി.



മസ്കറ്റ് കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ്, വാർഡ് മെമ്പർ ഉഷാ രാമകൃഷ്ണൻ,പി കെ മൊയ്‌ദു,വനിതാ ലീഗ് പ്രസിഡന്റ്‌ സുലൈഖ യൂസുഫ്, യൂത്ത് ലീഗ് പ്രസിഡന്റ്‌ ജിതിൽ ജാസ്, എം എസ് എഫ് പ്രസിഡന്റ്‌ ഷാഹുൽ, ഹരിത പ്രതിനിധി നസീഹ അബ്ദുൾ കാദർ,അലി ഈറക്കൽ,ഉനൈസ് കൊടക്കനാൽ, നസീർ ചിറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.



മുൻകാലങ്ങളിൽ പാർട്ടിയോടൊപ്പം ചേർന്ന് ശാഖയിൽ പ്രവർത്തനം നടത്തിയ നൽപ്പതോളം സീനിയർ പ്രവർത്തകരെ ടി എ അഹമ്മദ് കബീർ ആദരിച്ചു. ചടങ്ങിൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണവും നടന്നു.

രോഗാവസ്ഥയിലായ മുസ്ലിം ലീഗ് പ്രവർത്തകന് വേണ്ടിയുള്ള ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം സി എച്ച് ചാരിറ്റിയിൽ നിന്നും സംഭാവന സ്വീകരിച്ച് കൊണ്ട് ചടങ്ങിൽ നിർവഹിച്ചു.ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇടുമാങ്കുഴി സ്വാഗതവും ട്രഷറർ പി എം സെയ്ദ് നന്ദിയും പറഞ്ഞു.

 






Continue Reading

Local

എംടിയുടെയും മൻമോഹൻ സിംഗിന്റെയും നിര്യാണം; കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി

Published

on

കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പിഎ സോമൻ അധ്യക്ഷനായി.
ദീപു ശാന്താറാം ,പി സി പ്രകാശ് ,സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.








Continue Reading

Trending

error: Content is protected !!