Local
നാട് കൈകോർത്തപ്പോൾ കനിവ് ഭവനം യാഥാർത്ഥ്യമായി;വീട് നിർമ്മിച്ചത് സിപിഎം ഊരംകുഴി ബ്രാഞ്ച് കമ്മറ്റി,താക്കോൽ കൈമാറി
കോതമംഗലം: നെല്ലിക്കുഴി സിപിഐ (എം) സൗ ത്ത് ലോക്കൽ കമ്മിറ്റിയിലെ ഊരംകുഴി ബ്രാഞ്ച് നിർമിച്ച കനിവ് ഭവനത്തിന്റെ താക്കോൽ ജില്ലാ സെക്രട്ടറി
സി എൻ മോഹനൻ കൈമാറി. കെ എം ബാവു അധ്യക്ഷനായി.
സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ആർ അനിൽകുമാർ, ഏരിയ സെക്രട്ടറി കെ എ ജോയി, പഞ്ചായത്ത് പ്രസിഡന്റ് പി എം
മജീദ്, കെ എം പരീത്,സഹിർ കോട്ടപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാനത്ത് ഭവനരഹിതരായ പാവപ്പെട്ടവർക്ക് സിപിഐ എം വീട് പണിത് നൽകുന്നതിന്റെ ഭാഗമായാണ് കനിവ് വഴി വീട് നിർമ്മിച്ചത്.
Local
എംടിയുടെയും മൻമോഹൻ സിംഗിന്റെയും നിര്യാണം; കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി
കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പിഎ സോമൻ അധ്യക്ഷനായി.
ദീപു ശാന്താറാം ,പി സി പ്രകാശ് ,സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
Local
മിഴിവേകി ദീപകാഴ്ചയും നൃത്തസമന്വയവും; കോതമംഗലം അയ്യങ്കാവ് ശ്രീ ധർമ്മശാസ്ത ക്ഷേത്രത്തിൽ മണ്ഡല മഹോത്സവം ആഘോഷിച്ചു
കോതമംഗലം; മണ്ഡലകാലത്തിന്റെ സമാപനം കുറിച്ചുകൊണ്ട് കേരള ക്ഷേത്ര സംരക്ഷണ സമതിയുടെ കീഴിലുള്ള കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്ത്ര ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ മണ്ഡല മഹോത്സവം ആഘോഷിച്ചു.
ഇഷ്ട വരദായകനായ ശാസ്താവിനെ കണ്ട് വണങ്ങി അനുഗ്രഹം നേടാൻ നാടിന്റെ നാനാഭാഗത്തുനിന്നായി ഭക്തനങ്ങൾ എത്തി.ഇന്നലെ ദീപാരാധന നേരത്ത് ക്ഷേത്രവും പരിസരവും ഭക്ത ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.
ദീപാലംങ്കൃതമായ ക്ഷേത്രവും പരിസരവും ആഘോഷങ്ങൾക്ക് മിഴിവേകി.വൈകിട്ട് 5-ന് നട തുറന്നു.6.30-ന് പുഷ്പാഭിഷേകവും തുടർന്ന് ദീപാരാധനയും ദീപ കാഴ്ചയും നടന്നു.
ശേഷം ക്ഷേത്ര മൈതാനിയിലെ വേദിയിൽ ഡോ.ജഗദീഷ് കുമാർ,എസ് ഐ ട്രയിനി വിജയി അതുൽ പ്രേം ഉണ്ണി എന്നിവരെ ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ ഉപഹാരം നൽകി ആദരിച്ചു.
7-ന് ക്ഷേത്രത്തോട് അനുബബന്ധിച്ച് പ്രവർത്തിച്ചുവരുന്ന തത്വമസി സാനാതന ധർമ്മ പാഠശാലയിൽ പ്രവർത്തിച്ചുവുന്ന നർത്തിത നൂപുര നൃത്ത വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ നൃത്തസമർണവും അരങ്ങേറി.
പരിപാടിയിൽ പങ്കെടുത്ത കലാകാരികൾക്കുള്ള ഉപഹാരവിതരണം ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ നിർവ്വഹിച്ചു,തുർന്ന് അന്നദാനവും നടന്നു.
ആഘോഷ പരിപാടികൾക്ക് ക്ഷേത്രം ഭരണസമതി പ്രസിഡന്റ് എൻ അജയകുമാർ ,സെക്രട്ടറി രാഹുൽ രാജ് ഭരണസമയംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
ക്ഷേത്രത്തിൽ നടന്നുവരുന്ന പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഭക്തജനങ്ങൾ കഴിയാവുന്ന സാഹയ-സഹകരണങ്ങൾ ലഭ്യമാക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അഭ്യർത്ഥിച്ചു.
Local
പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ
കോതമംഗലം; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ.നിരവധി കേസുകളിൽ ഉൾപ്പെട്ട മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയതിനാണ് ഇരുവരെയും പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയും, മകൻ ഷമീർ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളുമാണ്.ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവ പ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും