Connect with us

Local

സ്വാതന്ത്ര്യദിനം; ആഘോഷ പൊലിമയുടെ നിറവിൽ കോതമംഗലം

Published

on

കോതമംഗലം; വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

എം. എ. കോളേജിൽ 78-ാം സ്വാതന്ത്ര്യദിനാഘോഷം



കോതമംഗലം:എം. എ കോളേജ് എൻസിസിയുടെ നേതൃത്വത്തിൽ കോളജിൽ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചു.



പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.തുടർന്ന് നടന്ന റാലിയിൽ എൻസിസി കേഡറ്റുകളും എൻഎസ്എസ് വിദ്യാർത്ഥികളും, അധ്യാപകരും പങ്കെടുത്തു. വിവിധ കലാപരിപാടികളും സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.

സ്വാതന്ത്ര്യസമരത്തെ കുറിച്ച് സെമിനാർ നടത്തി വിദ്യാർത്ഥികളെ ബോധവത്കരിച്ചു . ദേശീയഗാനത്തോട് കൂടി പരിപാടികൾ അവസാനിച്ചു.ചടങ്ങുകൾക്ക് എൻ സി സി ഓഫീസർ ഡോ. രമ്യ കെ,എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡോ. എൽദോസ് എ വൈ എന്നിവർ നേതൃത്വം നൽകി

പല്ലാരിമംഗലത്ത് പുലരി കൾച്ചറൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പുലരി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പുലരി സാംസ്‌കാരിക വേദി പ്രസിഡന്റ് ഫാറൂഖ് നടത്തിക്കുന്നേൽ പതാക ഉർത്തി. പല്ലാരിമംഗലം ദാറുൽ ഇസ്ലാം ജമാഅത്ത് ഇമാം അമീൻബാക്കവി സ്വാതന്ത്ര്യ ദിന സന്ദേശം നല്കി.

പല്ലാരിമംഗലം പള്ളിക്കുന്നിൽ പ്രവർത്തിക്കുന്ന പുലരി കൾച്ചറൽ സെന്റെറിന്റെ ആഭിമുഖ്യത്തിൽ 78-ാം മത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

മുഴമ്മദാലി ഫൈസി അബൂബക്കർ താണിക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

കോതമംഗലം അഗ്‌നിരക്ഷാനിലയത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോതമംഗലം അഗ്‌നിരക്ഷാനിലയത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. അഗ്‌നി രക്ഷാനിലയം ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സ്റ്റേഷൻ ഓഫീസർ കെ.കെ. ബിനോയ് പതാക ഉയർത്തി സ്വതന്ത്ര്യ ദിന സന്ദേശം നൽകി.

എം. അനിൽ കുമാർ കെ.എൻ. ബിജു. സുനിൽ മാത്യു .പി എം റഷീദ് വിനോദ് നാരായണൻ എന്നിവർ പ്രസംഗിച്ചു.വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് യോഗം അനുശോചനമർപ്പിച്ചു.

എം ബി എം എം അസോസിയേഷന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കോതമംഗലം മാർ ബസെലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ 78 മത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

എം ബി എം എം അസോസിയേഷന്റെ കീഴിലുള്ള എംബിഎംഎം ഹോസ്പിറ്റൽ, ഡെന്റൽ കോളേജ്, നഴ്‌സിംഗ് കോളേജ് എന്നിവിടങ്ങളിലായി എംബിഎംഎം സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരി, വൈസ് പ്രസിഡന്റ് ബാബു മാത്യു കൈപ്പിള്ളി, ട്രഷറർ ഡോ.റോയ് ജോർജ്ജ്് മാലിയിൽ എന്നിവർ പതാക ഉയർത്തി.

മാനേജിംഗ് ബോർഡ് മെമ്പർ പ്രീറ്റ്‌സി പോൾ, വിൻസെന്റ് പൈലി, എൽദോസ് പാലക്കാടൻ, ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ഡോ. തോമസ് മാത്യു,ഡോ.ജോർജ് എബ്രഹാം,പ്രിൻസിപ്പൽമാരായ ഡോ. ബൈജു കുര്യൻ,ഡോ.ഐറിൻ സി പൗലോസ് എന്നിവരും സ്റ്റാഫുകളും വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി.

വിദ്യാർത്ഥികൾ കേന്ദ്രസർക്കാരിന്റെ ‘നശാ മുക്ത് ഭാരത് അഭിയാൻ’ (ലഹരി വിമുക്ത ഭാരത് കാമ്പയിൻ) ന്റെ ഭാഗമായി ലഹരിമുക്ത പ്രതിജ്ഞനടത്തി.വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാനന്ത്ര്യ ദിനം ആഘോഷിച്ചു.

കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കാരിയൂരിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

കോൺഗ്രസ് തൃക്കാരിയൂർ മണ്ഡലം പ്രസിഡന്റ് സുരേഷ് ആലപ്പാട്ട് അധ്യക്ഷനായി.കെ എസ് യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടി ദേശീയ പതാക ഉയർത്തി.

ഐ എൻ റ്റി യൂ സി ജില്ലാ വൈസ് പ്രസിഡന്റ് ചന്ദ്രലേഖ ശശിധരൻ സന്ദേശം നൽകി.വിജയൻ നായർ,എബി ചേലാട്ട്, പി പി തങ്കപ്പൻ,വിജിത്ത് വിജയൻ, പി കെ തമ്പി, രാഹുൽ തങ്കപ്പൻ, ഓമനവാസു, എൽദോസ് പള്ളിമാലി, കൃഷ്ണകുമാർ പടിപ്പുര,ഗോപിനാഥൻ നായർ, പൗലോസ് കാക്കനാട്ട്, ജയരാജ് ആയക്കാട്, സുരേഷ് നരേക്കാട്ട്, രമേശൻ തൃക്കാരിയൂർ, പൗലോസ് എബ്ബാശേരി, ബേബി എന്നിവർ പ്രസംഗിച്ചു.

വ്യാപാരികളുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വ്യാപാരികളുടെ നേതൃത്വത്തിൽ കോതമംഗലത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

നഗരത്തിൽ നടന്ന ആഘോഷ പരിപാടിയിൽ കേരള വ്യാപാരി വ്യാവസായി ഏകോപന സമതി ടൗൺ യൂണിറ്റ് പ്രിസിഡന്റ് എൻ ബി നൗഷാദ് പതാക ഉയർത്തി.

സെക്രട്ടറി ഷിന്റോ ഏല്യാസ് ട്രഷറാർ കെ കെ വിശ്വനാഥൻ എന്നിവർ നേതൃത്വം നൽകി.

 






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ

Published

on

കോതമംഗലം; പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട അച്ഛനും മകനും കവർച്ച കേസിൽ അറസ്റ്റിൽ.നിരവധി കേസുകളിൽ ഉൾപ്പെട്ട മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടിൽ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ഈ കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് കനാൽ പാലം ജംഗ്‌ഷനിൽ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി കവർച്ച നടത്തിയതിനാണ് ഇരുവരെയും പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.



ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കൊലപാതകക്കേസിലെ പ്രതിയും, മകൻ ഷമീർ പെരുമ്പാവൂവ തടിയിട്ട പറമ്പ് സ്റ്റേഷനുകളിൽ ‘നിരവധി ക്രിമിനൽ കേസുകളിൽ ഉൾപെട്ടയാളുമാണ്.ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ എസ്.ഐ ശിവ പ്രസാദ് ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്.








Continue Reading

Local

കൂട്ടുങ്ങൽ കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു

Published

on

കോതമംഗലം; നെല്ലിക്കുഴിൽ കൂട്ടുങ്ങൽ കുടുംബയോഗത്തിന്റെ 15-ാമത് വാർഷിക പൊതുയോഗവും കുടുംബസംഗമവും നടന്നു.പൊതുയോഗം രക്ഷാധികാരി ആലക്കട മക്കാർ ഉദ്ഘാടനം ചെയ്തു.

നെല്ലിക്കുഴി സംഘടിപ്പിച്ച കുടുംബയോഗത്തിൽ പ്രസിഡൻ്റ് പി എച്ച് ഷിയാസ് അധ്യക്ഷതവഹിച്ചു.പീസ്വാലി സെക്രട്ടറി എംഎം ഷംസുദ്ദീൻ
നദ് വിയുടെ ക്ലാസിന് ശേഷം കുട്ടികൾക്ക് വിദ്യാഭ്യാസ പുരസ്കാരം നൽകി ആദരിച്ചു.



ബാവു ചാലാങ്ങൽ, അഷ്കർ അലി, അബ്ദുൾ റഷീദ് ആലക്കട, അഷ്റഫ് ഇളംമ്പ്രകുടി, ഷാജഹാൻ ആലക്കട, മൈതു നാറാണ കോട്ടിൽ, അലി മറ്റപ്പിളികുടി തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ എസ് എസ് എൽ സി,പ്ലസ് റ്റു, ഡിഗ്രി, മദ്രസ ഉന്നത വിജയികൾക്ക് വിദ്യാഭ്യാസ പുരസ്കാരവും,
കുടുംബത്തിലെ എല്ലാ വീടുകളിലേക്കും ഗിഫ്റ്റും നറുക്കെടുപ്പിൽ വിജയിച്ച അംഗങ്ങൾക്കും, വിവിധ കായിക മത്സരങ്ങളിൽ വിജയിച്ചവർക്കും പുരസ്‌ക്കാരങ്ങൾ നൽകിയും ആദരിച്ചു.



18 അംഗ എക്സിക്യുട്ടീവിൽ നിന്നും പുതിയ ഭാരവാഹികളായി പി എച്ച് ഷിയാസ് പ്രസിഡൻ്റ്, കെ എം ബാവു സെക്രട്ടറി, അബ്ദുൾ റഷീദ് ട്രഷറർ, വൈസ് പ്രസിഡൻ്റ് പരീത് മറ്റപിളികുടി, ജോയിൻ്റ് സെക്രട്ടറിമാരായി അഷ്റഫ് ഇളംമ്പ്രകുടി നൈനാർ നാറാണ കോട്ടിൽ എന്നിവരെയും 6 അംഗ യൂത്ത് വിംഗിനേയും,രക്ഷാധികാരിയായി മക്കാർ ആലകട ,ഓഡിറ്ററായി ഷാജഹാൻ എന്നിവരെയും തിരഞ്ഞെടുത്തു.






Continue Reading

Local

കട്ടപ്പനയിലെ നിക്ഷേപകൻ സാബുവിൻ്റെ ആത്മഹത്യ: സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Published

on

ഇടുക്കി; കട്ടപ്പനയിലെ സഹകരണ സൊസൈറ്റിയിൽ നിന്ന് നിക്ഷേപത്തുക ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകൻ സാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ.

കട്ടപ്പന റൂറൽ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.



അതേസമയം സിപിഎം ഭരിക്കുന്ന സഹകരണ സൊസൈറ്റി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന നാടകമാണിതെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.സാബു തോമസിന്റെ ആത്മഹത്യ നടന്ന് അഞ്ച്‌ ദിവസങ്ങൾക്കിപ്പുറവും കേസിൽ ആരോപണ വിധേയർക്കെതിരെ നടപടി സ്വികരിക്കുന്നില്ല എന്നും, സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളും ഉയർന്നുവന്നിരുന്നു.



ഇതിന് പിന്നാലെയാണ് ജീവനക്കാർക്കെതിരെ നടപടി സ്വികരിച്ചത്.അന്വേഷണത്തിന്റെ ഭാഗമായി കട്ടപ്പന റൂറൽ സഹകരണ സൊസൈറ്റി ജീവനക്കാരുടെ മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.

അതേസമയം സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് ശേഖരിച്ചു.സൊസൈറ്റിയിലെ സിസിടിവിയും, സാബുവിന്റെ മൊബൈൽ ഫോണും, മൊഴികളും പരിശോധിച്ച് തെളിവ് ലഭിക്കുന്ന മുറക്ക് കൂടുതൽ വപ്പുകുകൾ ചുമത്താനാണ് പോലീസിന്റെ നിലവിലെ തീരുമാനം.

കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും,അന്വേഷണം കൃത്യമായി മുന്നോട്ട് പോയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡന്റ് നോബിൾ മാത്യു പറഞ്ഞു.സാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം.






Continue Reading

Trending

error: Content is protected !!