Connect with us

Local

കോതമംഗലത്ത് ക്യാൻസർ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത 30 വയസ്സിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം ആളുകളിൽ നിന്ന് പ്രാരംഭലക്ഷണങ്ങൾ സംശയിക്കുന്ന 350 ഓളം ആളുകളെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയരാക്കിയത്.



ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗവും, ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് പി എസ് നന്ദിയും പറഞ്ഞു.


മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ തുടങ്ങിയവർ സംസാരിച്ചു.






Local

ഇടുക്കി മുന്നാറിൽ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു

Published

on

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ ഒൻപത് വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിൽ ഇന്നലെ പുലർച്ചെയായിരുന്നു അപകടം.

വിനോദസഞ്ചാരി സംഘത്തിലെ മധ്യപ്രദേശ് സ്വദേശി ഒൻപത് വയസുകാരനായ പ്രഭാ ദയാലാണ് മരിച്ചത്.റിസോർട്ടിലെ മുറിയിൽ കസേരയിൽ കയറി നിന്ന് സ്ലൈഡിങ് ജനൽ തുറന്നപ്പോൾ കസേര മറിഞ്ഞാതാണ് അപകടത്തിനിടയാക്കിയത് എന്നാണ് പുറത്തുവരുന്ന വിവരം.



വീഴ്ചയിൽ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവത്തിൽ ഇടുക്കി വെള്ളത്തൂവൽ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.







Continue Reading

Local

സംസ്ഥാന കായിക മേളയിൽ വിദ്യാർത്ഥികളുടെ വിലക്ക് നീക്കും

Published

on

കോതമംഗലം; എറണാകുളത്ത്
ഒളിമ്പിക്സ് മാതൃകയിൽ സംസ്ഥാനത്ത് ആദ്യമായി സംഘടിപ്പിച്ച സ്കൂൾ കായികമേളയുടെ സമാപനച്ചടങ്ങിൽ ഫലപ്രഖ്യാപനത്തിലെ അവ്യക്തത മൂലം എറണാകുളം ജില്ലയിലെ കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിൽ, പ്രസ്തുത വിദ്യാലയത്തിലെ വിദ്യാർത്ഥികളെ അടുത്ത സംസ്ഥാന സ്കൂൾ കായികമേളയിൽ നിന്ന് വിലക്കി വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കുമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി ഉറപ്പു നൽകി.



 


 

 

ഈ വിഷയവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജർ ജോർജ് കൂർപ്പിള്ളിൽ, സ്പോർട്സ് അക്കാദമി ചെയർമാൻ ബിനോയ് മണ്ണന്ഞ്ചേരി, ഫാ. ജോസ് പരത്തുവയലിൽ എന്നിവർ മന്ത്രിയെ കണ്ട് കത്ത് നൽകി.മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ട് എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.

വിദ്യാഭ്യാസ വകുപ്പിന്റെ
തീരുമാനം വിദ്യാർത്ഥികളുടെ കായിക ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും കഴിഞ്ഞ കായികമേളയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്ക് അവരുടേതല്ലാത്ത കാരണത്താൽ വരും വർഷത്തിൽ പങ്കെടുക്കാനുള്ള അവസരം നൽകാതിരിക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണ് എന്നും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

 

 

 

തുടർന്ന് കുട്ടികളുടെ ഭാവി സംരക്ഷിക്കുമെന്നും, അച്ചടക്കനടപടിൾ സ്വീകരിച്ച് വിലക്ക് എത്രയും വേഗം പിൻവലിക്കും എന്നും  മന്ത്രി ഉറപ്പ് നൽകി.






Continue Reading

Local

കോട്ടപ്പടിയിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Published

on

കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു.



സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി, ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡന്റ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,സീനിയർ അസിസ്റ്റന്റ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, തുടങ്ങിയവർ സംസാരിച്ചു.


സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.






Continue Reading

Trending

error: Content is protected !!