Connect with us

Local

വാഴക്കുളം കല്ലുങ്കൽ പ്രൊഫ.ജോർജ് ജെയിംസ് നിര്യാതനായി

Published

on

മുവാറ്റുപുഴ; വാഴക്കുളം കല്ലുങ്കൽ പ്രൊഫ. ജോർജ് ജെയിംസ് (92) നിര്യാതനായി.തൊടുപുഴ താലൂക്ക് എജുക്കേഷനൽ കോ-ഓപ്പറേറ്റീവ് കോളേജിന്റെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വരുകയായിരുന്നു.

മികച്ച വാഗ്മിയും, പ്രഭാഷകനും, പുസ്തക രചയിതാവുമായിരുന്ന അദ്ദേഹം ഏറെക്കാലം ഉപാസനയിൽ കേന്ദ്ര-സംസ്ഥാന ബജറ്റ് അവലോകന ചർച്ചകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ നിർമ്മല കോളേജ് പ്രിൻസിപ്പൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സബ്ജക്ട് എക്സ്പേർട്ട് & അക്കാദമി കൗൺസിൽ മെമ്പർ , വാഴക്കുളം 751 സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, വാഴക്കുളം സെന്റ് ജോർജ് ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



ഭൗതികശരീരം 3- മുതൽ 5-വരെ തൊടുപുഴ കോ – ഓപ്പറേറ്റീവ് കോളേജിൽ പൊതുദർശനത്തിന് ശേഷം വാഴക്കുളം വേങ്ങച്ചോട്ടിലുള്ള വീട്ടിലേക്ക് കൊണ്ടുപോകും.സംസ്കാരം നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1.30ന് സ്വവസതിയിൽ ആരംഭിച്ച്‌ വാഴക്കുളം സെന്റ്. ജോർജ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ.


ഭാര്യ; സിസിലി ജെയിംസ്, മക്കൾ; ജോജി, ജോസ്, ജീനാ, ജിമ്മി
മരുമക്കൾ; ലവറ്റ, ജോസ്, സിന്ധു,അനു






Local

കോട്ടപ്പടിയിൽ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

Published

on

കോതമംഗലം; കോട്ടപ്പടിയിൽ 49 മത് വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി.കോട്ടപ്പടി – തോളേലി എം ഡി ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ 34 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപിക ജിബി ടി ചാക്കോച്ചന് യാത്രയയപ്പും നൽകി.

സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം എം എൽ എ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ഗോപി വിവിധ അവാർഡുകൾ വിതരണം ചെയ്തു.



സ്കൂൾ ബോർഡ് പ്രസിഡന്റ് ഫാദർ റിജോ ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. പിണ്ടിമന ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ് എം അലിയാർ, ലാലി ജോയി,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷൈമോൾ ബേബി, നിതിൻ മോഹനൻ, സ്കൂൾ മാനേജർ വി കെ മോളികുട്ടി, ട്രസ്റ്റി പി പി മത്തായി, പിടിഎ പ്രസിഡന്റ് കെ എസ് ഗിരീഷ്, എം പി ടി എ ചെയർപേഴ്സൺ സിമിമോൾ കെ എസ്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ടി കെ അനിൽ, ഹെഡ് മിസ്ട്രസ് ജിബി ടി ചാക്കോച്ചൻ,സീനിയർ അസിസ്റ്റന്റ് അർപ്പണ സി അബ്രഹാം, മുൻ ഹെഡ് എ വി ഔസേപ്പ്, തുടങ്ങിയവർ സംസാരിച്ചു.


സ്കൂൾ ലീഡർ ജിസമോൾ ജിജോ കൃതജ്ഞത പറഞ്ഞു. സമ്മേളനത്തിന് ശേഷം വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ നടന്നു.






Continue Reading

Local

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി ട്രാഫിക് ബോധവത്കരണ പരിപാടിക്ക് തുടക്കം

Published

on

കൊച്ചി; കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജീവനക്കാർക്കായി എയർപോർട്ട് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് സംഘടിപ്പിക്കുന്ന പ്രതിമാസ ട്രാഫിക് ബോധവത്‌കരണ പരിപാടിക്ക് തുടക്കമായി. കേരള എം.വി.ഡിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എയർപോർട്ട് ഡയറക്ടർ മനു ജി. പരുപാടി ഉൽഘടനം ചെയ്തു. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ എൻ.ആദ്യ ക്ലാസ്സെടുത്തു. എല്ലാ മാസത്തേയും ആദ്യത്തെ ചൊവ്വാഴ്ച്ചയാണ് ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.



ജോയിന്റ് ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് മനോജ് കെ, സി.എസ്.ഒ ശിവദാസൻ ഹരിദാസൻ, സീനിയർ മാനേജർ സെക്യൂരിറ്റി വി.ജി രവീന്ദ്രനാഥ്, അസി.ജനറൽ മാനേജർ കോർപ്പറേറ്റ് കമ്യൂണിക്കേഷൻസ് പി.എസ് ജയൻ തുടങ്ങിയവർ സംസാരിച്ചു.







Continue Reading

Local

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







Continue Reading

Trending

error: Content is protected !!