Connect with us

Local

കട്ടപ്പനയിലെ സാബു തോമസിന്റെ നിക്ഷേപം കുടുംബത്തിന് തിരികെ നൽകി സഹകരണ സൊസൈറ്റി

Published

on

ഇടുക്കി; കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപയാണ് കുടുംബത്തിന് കൈമാറിയത്.

സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തയിട്ടുണ്ടെങ്കിലും ഇവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടരുന്നതായും ആരോപണമുയർന്നിട്ടുണ്ട്.



ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരണപ്പെട്ടിരുന്നു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു അന്ത്യം.


സാബുവിന്റെ മരണത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കെതിരെയും ബാങ്ക് ജീവനക്കാർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കിൽ ക്രൈംബ്രാഞ്ചിനെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആർ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പിൽ പരാമർശിക്കുന്ന മൂന്നുപേർക്കെതിരെയും സാബു തോമസിന്റെ കുടുംബം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നരവർഷം സാബുവും താനും അനുഭവിക്കേണ്ടിവന്ന യാതനകൾ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് മേരിക്കുട്ടി വ്യക്തമാക്കി.

ആരോപണ വിധേയരായ ജീവനക്കാർക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.






Local

സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.







Continue Reading

Local

കോതമംഗലത്ത് ക്യാൻസർ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത 30 വയസ്സിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം ആളുകളിൽ നിന്ന് പ്രാരംഭലക്ഷണങ്ങൾ സംശയിക്കുന്ന 350 ഓളം ആളുകളെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയരാക്കിയത്.



ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗവും, ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് പി എസ് നന്ദിയും പറഞ്ഞു.


മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ തുടങ്ങിയവർ സംസാരിച്ചു.






Continue Reading

Local

കോതമംഗലത്ത് ട്രാൻസ്ഫോർമർ കത്തിനശിച്ചു; രക്ഷയായത് അഗ്നി രക്ഷാ സേനയുടെ ഇടപെടൽ

Published

on

കോതമംഗലം; കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മുപ്പതോടെയായിരുന്നുസംഭവം.

ട്രാൻസ്ഫോർമറിൽ നിന്നും പുക ഉയരുകയും,തുടർന്ന് നാട്ടുക്കാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേനയാണ് തീ അണച്ച് സ്ഥിതി ഗതികൾ ശാന്തമായിയത്.



സേനാംഗങ്ങളായ കെ.എൻ ബിജു കെ.പി. ഷമീർ,നന്ദു കൃഷ്ണ ഒ. എ. ആബിദ്, കെ.യു സുധീഷ് പി. ബിനു എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെ.എസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.







Continue Reading

Trending

error: Content is protected !!