Local
കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജ്; സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു
കോതമംഗലം; കോതമംഗലം മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ നവീകരിച്ച സ്പെഷ്യലിറ്റി ഫാസ്റ്റ്രാക്ക് ക്ലിനിക്കിന്റെ ഉത്ഘാടനം കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സതീഷ് എസ് നിർവഹിച്ചു.
എം ബി എം എം അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. മാർത്തോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എം ബി എം എം അസോസിയേഷൻ സെക്രട്ടറി ബിനോയ് തോമസ് മണ്ണഞ്ചേരിൽ, ട്രെഷറർ ഡോ. റോയ് എം ജോർജ്, ഡയറക്ടർ ബോർഡ് അംഗം പ്രീറ്റ്സി പോൾ, മാനേജിങ് കമ്മിറ്റി അംഗം എൽദോ കെ സി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, മാനേജർ ഷാജി പീറ്റർ എന്നിവർ സന്നിഹിതരായിരുന്നു.
എല്ലാ പ്രവർത്തിദിവസങ്ങളിലും രാവിലെ 8:30 മുതൽ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുന്ന ക്ലിനിക്കിൽ എല്ലാ നൂതന ദന്തചികിത്സാ സൗകര്യങ്ങളും ഒരു കുടക്കീഴിൽ കാലതാമസം കൂടാതെ ലഭ്യമാകും.
Local
സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. വരും ദിവസങ്ങളിലും വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജല്ലകളിലും ജനുവരി ഏഴിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങിലും എട്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Local
കോതമംഗലത്ത് ക്യാൻസർ നിർണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയുടെയും താലൂക്ക് ആസ്ഥാന ആശുപത്രിയുടെയും നേതൃത്വത്തിൽ ക്യാൻസർ നിർണ്ണയ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
കോതമംഗലം മുനിസിപ്പാലിറ്റിയിലെ 31 വാർഡുകളിൽ ഓരോന്നിലും കഴിഞ്ഞ മാസം നടത്തിയ വാർഡുതല സ്ക്രീനിംഗ് ക്യാമ്പുകളിൽ പങ്കെടുത്ത 30 വയസ്സിന് മുകളിൽ പ്രായമുള്ള മൂവായിരത്തോളം ആളുകളിൽ നിന്ന് പ്രാരംഭലക്ഷണങ്ങൾ സംശയിക്കുന്ന 350 ഓളം ആളുകളെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനക്ക് വിധേയരാക്കിയത്.
ക്യാമ്പിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . മുനിസിപ്പൽ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ് സ്വാഗവും, ഹെൽത്ത് ഇൻസ്പെക്ടർ അജേഷ് പി എസ് നന്ദിയും പറഞ്ഞു.
മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആശുപത്രി സൂപ്രണ്ട് ഡോ സാം പോൾ തുടങ്ങിയവർ സംസാരിച്ചു.
Local
കോതമംഗലത്ത് ട്രാൻസ്ഫോർമർ കത്തിനശിച്ചു; രക്ഷയായത് അഗ്നി രക്ഷാ സേനയുടെ ഇടപെടൽ
കോതമംഗലം; കറുകടം മാവിൻ ചുവട്ടിൽ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമർ കത്തി നശിച്ചു.ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മുപ്പതോടെയായിരുന്നുസംഭവം.
ട്രാൻസ്ഫോർമറിൽ നിന്നും പുക ഉയരുകയും,തുടർന്ന് നാട്ടുക്കാർ ഫയർ ഫോഴ്സിൽ വിവരമറിയിക്കുകയുമായിരുന്നു. ഗ്രേഡ് എ എസ് റ്റി ഒ എം അനിൽ കുമാറിന്റെ നേതൃത്വത്തിലെത്തിയ അഗ്നി രക്ഷാ സേനയാണ് തീ അണച്ച് സ്ഥിതി ഗതികൾ ശാന്തമായിയത്.
സേനാംഗങ്ങളായ കെ.എൻ ബിജു കെ.പി. ഷമീർ,നന്ദു കൃഷ്ണ ഒ. എ. ആബിദ്, കെ.യു സുധീഷ് പി. ബിനു എന്നിവരും ദൗത്യത്തിൽ പങ്കാളികളായി. ഷോർട്ട് സർക്യൂട്ട് ആകാം തീ പിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി കെ.എസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local5 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news3 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local5 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local5 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും