Local
40 ലക്ഷം രൂപ ചിലവിൽ നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു
കോതമംഗലം : ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 40 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച പുന്നേക്കാട് ടൗൺ നാടിന് സമർപ്പിച്ചു. പുന്നേക്കാട് കവലയിലെ ഇടത് ഭാഗത്തുള്ള പാറ പൊട്ടിച്ച് ഇന്റർ ലോക്കിങ് ടൈൽ വിരിച്ച് പാർക്കിംഗ് സ്ഥലം ഒരുക്കി പ്രദേശത്തെ വളവ് നിവർത്തി പാലമറ്റം, തട്ടേക്കാട് എന്നീ ഭാഗങ്ങളിലേക്ക് ഗതാഗതം സുഗമമാകുന്നതിനും,നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള കവലയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിനുമായിട്ടുള്ള നിർമ്മാണ പ്രവത്തനങ്ങൾക്കായാണ് തുക അനുവദിച്ചിരുന്നത്.
പുന്നേക്കാട് ടൗണിൽ വച്ച് നടന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ബീന റോജോ,മുൻ പഞ്ചായത്ത് പ്രസിഡന്റ് വി സി ചാക്കോ,വാർഡ് മെമ്പർമ്മാരായ ജിജോ ആന്റണി,ലിസി ജോസഫ്, ബേസിൽ ബേബി,ലിസി ജോസ് ,ആശാ മോൾ ജയപ്രകാശ്, അൽഫോൻസ സാജു , പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ, അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സാബു വർഗീസ്, എം എസ് ശശി,രാജു എബ്രഹാം,കെ ഒ കുര്യാക്കോസ് ,ജോജി സ്കറിയ, നാരായണൻ നായർ, എം കെ കൊച്ചുകുറു, പി എ പാപ്പു എന്നിവർ സംസാരിച്ചു.
Local
കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി; ഷോബി അനിൽ രാജിവെച്ചു
മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഷോബി അനിൽ രാജിവെച്ചു.ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി.
ഇന്നലെ രാവിലെ പഞ്ചായത്ത് സെക്രട്ടറിക്കാണ് പതിനാറാം വാർഡിൽ നിന്നുള്ള അംഗമായ ഷോബി അനിൽ രാജി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ 2 വർഷം നിസ മൈതീനും തുടർന്നുള്ള 3 വർഷം ഷോബി അനിലും എന്നായിരുന്നു പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ.
എന്നാൽ രണ്ട് വർഷം കഴിഞ്ഞ് നിസ മൊയ്‌തീൻ രാജി വെച്ചപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ് സാബു ജോൺ, മണ്ഡലം പ്രസിഡന്റ് ഷാൻ പ്ലാക്കുടി എന്നിവരുടെ നിർദ്ദേശ പ്രകാരം പന്ത്രണ്ടാം വാർഡ് അംഗം നെജി ഷാനവാസിന് അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റ് സ്ഥാനം നൽകാമെന്ന് ധാരണയായി.
ഇതേ തുടർന്നാണ് ഒരു വർഷം ശേഷിക്കേ ഷോബി അനിൽ രാജി വെച്ചത്. യുഡിഎഫിൽ കോൺഗ്രസ് 8, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിൽ സിപിഎം 8, സിപിഐ 1, കോൺഗ്രസ് വിമതൻ 1 എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷി നില.
Local
മുസ്ലിം ലീഗ് പ്രവർത്തക സംഗമം നടന്നു
മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് കെ ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എം ഹസൈനാർ മുഖ്യ പ്രഭാഷണവും,പഞ്ചായത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഇലഞ്ഞായി ആമുഖ പ്രഭാഷണവും നടത്തി.
മസ്കറ്റ് കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ്, വാർഡ് മെമ്പർ ഉഷാ രാമകൃഷ്ണൻ,പി കെ മൊയ്‌ദു,വനിതാ ലീഗ് പ്രസിഡന്റ് സുലൈഖ യൂസുഫ്, യൂത്ത് ലീഗ് പ്രസിഡന്റ് ജിതിൽ ജാസ്, എം എസ് എഫ് പ്രസിഡന്റ് ഷാഹുൽ, ഹരിത പ്രതിനിധി നസീഹ അബ്ദുൾ കാദർ,അലി ഈറക്കൽ,ഉനൈസ് കൊടക്കനാൽ, നസീർ ചിറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.
മുൻകാലങ്ങളിൽ പാർട്ടിയോടൊപ്പം ചേർന്ന് ശാഖയിൽ പ്രവർത്തനം നടത്തിയ നൽപ്പതോളം സീനിയർ പ്രവർത്തകരെ ടി എ അഹമ്മദ് കബീർ ആദരിച്ചു. ചടങ്ങിൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണവും നടന്നു.
രോഗാവസ്ഥയിലായ മുസ്ലിം ലീഗ് പ്രവർത്തകന് വേണ്ടിയുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനം സി എച്ച് ചാരിറ്റിയിൽ നിന്നും സംഭാവന സ്വീകരിച്ച് കൊണ്ട് ചടങ്ങിൽ നിർവഹിച്ചു.ജനറൽ സെക്രട്ടറി അഷ്‌റഫ് ഇടുമാങ്കുഴി സ്വാഗതവും ട്രഷറർ പി എം സെയ്ദ് നന്ദിയും പറഞ്ഞു.
Local
എംടിയുടെയും മൻമോഹൻ സിംഗിന്റെയും നിര്യാണം; കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി
കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പിഎ സോമൻ അധ്യക്ഷനായി.
ദീപു ശാന്താറാം ,പി സി പ്രകാശ് ,സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും