Connect with us

Local

മോട്ടോർ വെഹിക്കിൾ ഡോക്കുമെന്റ് സർവീസ് പ്രൊവൈഡേഴ്സ് സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

Published

on

കൊച്ചി : സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പിന്റെ തുടക്കം മുതൽ വാഹന സമൂഹത്തിന് വേണ്ടി മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ വെഹിക്കിൾ ഡോക്കുമെന്റ് നടപടിക്രമം പാലിച്ച് സമർപ്പിക്കുന്നതിനും, തിരികെ വാങ്ങി പരിപാലിക്കുന്നതിനും സൂക്ഷിക്കുന്നതിനും നിയോഗിക്കപ്പെട്ടവരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന നിയമ സേവനങ്ങൾ വാഹന സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിനും, സമൂഹത്തിൽ റോഡ് സുരക്ഷാ ബോധവൽക്കരണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനും, റോഡ് സുരക്ഷ അതോറിറ്റിയുടെ വളണ്ടിയേഴ്സ് ആയി പ്രവർത്തിക്കുന്നതിനും, ഈ മേഖലയിൽ തല്പരരായ റിട്ടയേർഡ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും,റിട്ടയേർഡ് പോലീസ് ഓഫീസർമാരെയും, ജീവകാരുണ്യ പ്രവർത്തകരെയും ഉൾപ്പെടുത്തി സംസ്ഥാനത്ത് ആകമാനം പ്രവർത്തന പരിധി നിശ്ചയിച്ച് രൂപീകരിച്ചിട്ടുള്ള സഹകരണ സ്ഥാപനമായ മോട്ടോർ വെഹിക്കിൾ ഡോക്കുമെന്റ് സർവീസ് പ്രൊവൈഡേഴ്സ് സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി അടുത്ത അഞ്ച് വർഷത്തേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തി.

കെ പി ഇബ്രാഹിം മുവാറ്റുപുഴ (പ്രസിഡണ്ട്), ശ്രീകുമാർ കോട്ടയം,(വൈസ് പ്രസിഡണ്ട്) എം ഹർഷാദ് കോഴിക്കോട് (ഹോ. സെക്രട്ടറി) എന്നിവരുടെ നേതൃത്തത്തിലുള്ള ഭരണസമിതി അംഗങ്ങളാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സഹകരണ സ്ഥാപനത്തിന്റെ ഭരണം നടത്തിവരുന്നത്.
കെ കെ റഷീദ് ആലപ്പുഴ,സലിം ഇടുക്കി.ഇ എം മജീദ് എറണാകുളം,കൃഷ്ണൻ കുട്ടി തിരുവനന്തപുരം,മെഹറലി മലപ്പുറം,രാമചന്ദ്ര റാവു കാസർഗോഡ്,നിക്സൺ മൂന്നാർ,യുസഫ് കാസർഗോഡ്,രാജേഷ് നെയ്യാറ്റിൻകര, പ്രസന്നകുമാരി പത്തനംതിട്ട,സുമിത്ര കോന്നി, സഹീറാ ബാനു മട്ടാഞ്ചേരി എന്നിവരാണ് ഭരണസമിതിയിലെ പുതിയ അംഗങ്ങൾ.



അടുത്ത അഞ്ച്‌ വർഷത്തേക്ക് സംസ്ഥാനത്ത് ഈ മേഖലയിൽ സൊസൈറ്റി വഴി വാഹന സമൂഹത്തിന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി വാർത്ത സമ്മേളനത്തിൽ ഭരണസമിതി അംഗങ്ങൾ വിശദീകരിച്ചു.








Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Local

കാലാവധി അവസാനിക്കാൻ ഒരു വർഷം കൂടി; ഷോബി അനിൽ രാജിവെച്ചു

Published

on

മുവാറ്റുപുഴ : പായിപ്ര ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സ്ഥാനം ഷോബി അനിൽ രാജിവെച്ചു.ഒരു വർഷം കൂടി കാലാവധി ബാക്കിയുള്ളപ്പോഴായിരുന്നു രാജി.

ഇന്നലെ രാവിലെ പഞ്ചായത്ത്‌ സെക്രട്ടറിക്കാണ് പതിനാറാം വാർഡിൽ നിന്നുള്ള അംഗമായ ഷോബി അനിൽ രാജി നൽകിയത്. കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിന് ശേഷം ആദ്യത്തെ 2 വർഷം നിസ മൈ‌തീനും തുടർന്നുള്ള 3 വർഷം ഷോബി അനിലും എന്നായിരുന്നു പാർട്ടിയിൽ ഉണ്ടാക്കിയ ധാരണ.



എന്നാൽ രണ്ട് വർഷം കഴിഞ്ഞ് നിസ മൊയ്‌തീൻ രാജി വെച്ചപ്പോൾ മാത്യു കുഴൽനാടൻ എംഎൽഎ, ബ്ലോക്ക് പ്രസിഡന്റ്‌ സാബു ജോൺ, മണ്ഡലം പ്രസിഡന്റ്‌ ഷാൻ പ്ലാക്കുടി എന്നിവരുടെ നിർദ്ദേശ പ്രകാരം പന്ത്രണ്ടാം വാർഡ് അംഗം നെജി ഷാനവാസിന് അവസാനത്തെ ഒരു വർഷം വൈസ് പ്രസിഡന്റ്‌ സ്ഥാനം നൽകാമെന്ന് ധാരണയായി.



ഇതേ തുടർന്നാണ് ഒരു വർഷം ശേഷിക്കേ ഷോബി അനിൽ രാജി വെച്ചത്. യുഡിഎഫിൽ കോൺഗ്രസ്‌ 8, മുസ്ലിം ലീഗ് 3 എന്നിങ്ങനെയാണ് കക്ഷി നിലയെങ്കിൽ സിപിഎം 8, സിപിഐ 1, കോൺഗ്രസ്‌ വിമതൻ 1 എന്നിങ്ങനെയാണ് എൽഡിഎഫ് കക്ഷി നില.






Continue Reading

Local

മുസ്ലിം ലീഗ് പ്രവർത്തക സംഗമം നടന്നു

Published

on

മുവാറ്റുപുഴ :മുസ്ലിം ലീഗ് കാലാമ്പൂർ ശാഖാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം നടന്നു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി എ അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു.

ശാഖാ പ്രസിഡന്റ്‌ കെ ഇ സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ അഡ്വ: കെ എം ഹസൈനാർ മുഖ്യ പ്രഭാഷണവും,പഞ്ചായത്ത്‌ ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഇലഞ്ഞായി ആമുഖ പ്രഭാഷണവും നടത്തി.



മസ്കറ്റ് കെ എം സി സി സെക്രട്ടറി കെ എസ് ഷാനവാസ്, വാർഡ് മെമ്പർ ഉഷാ രാമകൃഷ്ണൻ,പി കെ മൊയ്‌ദു,വനിതാ ലീഗ് പ്രസിഡന്റ്‌ സുലൈഖ യൂസുഫ്, യൂത്ത് ലീഗ് പ്രസിഡന്റ്‌ ജിതിൽ ജാസ്, എം എസ് എഫ് പ്രസിഡന്റ്‌ ഷാഹുൽ, ഹരിത പ്രതിനിധി നസീഹ അബ്ദുൾ കാദർ,അലി ഈറക്കൽ,ഉനൈസ് കൊടക്കനാൽ, നസീർ ചിറപ്പുറം തുടങ്ങിയവർ പ്രസംഗിച്ചു.



മുൻകാലങ്ങളിൽ പാർട്ടിയോടൊപ്പം ചേർന്ന് ശാഖയിൽ പ്രവർത്തനം നടത്തിയ നൽപ്പതോളം സീനിയർ പ്രവർത്തകരെ ടി എ അഹമ്മദ് കബീർ ആദരിച്ചു. ചടങ്ങിൽ ഐഡന്റിറ്റി കാർഡുകളുടെ വിതരണവും നടന്നു.

രോഗാവസ്ഥയിലായ മുസ്ലിം ലീഗ് പ്രവർത്തകന് വേണ്ടിയുള്ള ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം സി എച്ച് ചാരിറ്റിയിൽ നിന്നും സംഭാവന സ്വീകരിച്ച് കൊണ്ട് ചടങ്ങിൽ നിർവഹിച്ചു.ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇടുമാങ്കുഴി സ്വാഗതവും ട്രഷറർ പി എം സെയ്ദ് നന്ദിയും പറഞ്ഞു.

 






Continue Reading

Local

എംടിയുടെയും മൻമോഹൻ സിംഗിന്റെയും നിര്യാണം; കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ അനുശോചനം രേഖപ്പെടുത്തി

Published

on

കോതമംഗലം: :മലയാളത്തിന്റെ സാഹിത്യ കുലപതി എം ടി വാസുദേവൻ നായർ,മുൻപ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് എന്നിവരുടെ നിര്യാണത്തിൽ കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ കോതമംഗലം താലൂക്ക് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

അനുശോചന യോഗം കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ജോഷി അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻ്റ് പിഎ സോമൻ അധ്യക്ഷനായി.
ദീപു ശാന്താറാം ,പി സി പ്രകാശ് ,സീതി മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.








Continue Reading

Trending

error: Content is protected !!