latest news
ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവ കാലം ചെയ്തു
കോതമംഗലം : യാക്കോബായ സഭാ അധ്യക്ഷൻ ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് തോമസ് പ്രഥമൻ (95) കാലം ചെയ്തു. കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികത്സയിൽ കഴിയുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്. ഏറെ നാളായി ചികത്സയിൽ കഴിയുകയായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
രക്തസമ്മർദത്തിലെ വ്യതിയാനമടക്കമുള്ള അസുഖങ്ങൾ പരിഹരിക്കാൻ തീവ്രശ്രമം തുടരുന്നതിനിടെയാണ് അന്ത്യം. രക്തസമ്മർദത്തിൽ വ്യതിയാനം കണ്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ബസേലിയോസ്് പൗലോസ് ത്രിതീയന്റെ പിൻഗാമിയായിരുന്നു ബസേലിയോസ് തോമസ് പ്രഥമൻ ബാവ. എറണാകുളം ജില്ലയിലെ പുത്തൻകുരിശാണ് വാഹയുടെ സ്വദേശം. 1929 ലാണ് ജനനം. 1958 ഒക്ടോബറിലാണ് വൈദിക പട്ടം സ്വീകരിച്ചത്.1974ൽ മെത്രോപ്പോലീത്തയായി.
2000ൽ പുത്തൻകുരിശിൽ ചേർന്ന പള്ളി പ്രതിപുരുഷ യോഗം നിയുക്ത ശ്രേഷ്ഠ കാതോലികയായി തെരഞ്ഞെടുത്തു.മലങ്കര സഭയുമായി ബന്ധപ്പെട്ട പ്രധാന പദവികളെല്ലാം തന്നെ വഹിച്ചിട്ടുള്ള ബാവ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ സജീവമായിരുന്നു.
യാക്കോബായ സഭയുടെ രണ്ടാമത്തെ കാതോലിക്കയാണ്. 24 വർഷം കാതോലിക്കാ പദവി അലങ്കരിച്ചു. എറണാകുളം ജില്ലയിലെ പുത്തൻകുരിശ് വടയമ്പാടി ചെറുവിള്ളിൽ മത്തായി- കുഞ്ഞമ്മ ദമ്പതികളുടെ മകനായി 1929 ജൂലൈ 22 നാണ്‌സി എം തോമസ് എന്ന തോമസ് പ്രഥമന്റെ ജനനം.
95 വയസ് പിന്നിട്ടിരുന്നു. കൗമാരത്തിൽ പോസ്സ്റ്റൽ ഡിപാർട്ടമെന്റിൽ അഞ്ചലോട്ടക്കാരനായി ജോലി നോക്കി.പരമ്പരാഗതമായി വൈദികരുടെ കുടുംബമാണ് തോമസ്പ്രഥമൻ ബാവയുടേത്.
കുടുംബത്തിലെ 43 ത്തെ വൈദികനാണ് അദ്ദേഹം. പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗമാണ്.
1952 ൽ പൗലൂസ് മാർ ഫിലക്സീനോസ് മെത്രാപ്പാലീത്തയിൽ നിന്ന് കടമറ്റം പള്ളിയിൽ വെച്ച് ശെമ്മാശ പട്ടം ഏറ്റു. 1958 ൽ മഞ്ഞനിക്കര ദയാറായിൽ ഏലിയാസ് മാർ യൂലിയോസ് മെത്രോപ്പോലീത്തയിൽ നിന്ന് വൈദിക പട്ടം ഏറ്റു.
ഇടവക പള്ളിയായ പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ്,മൂക്കന്നൂർ, വെള്ളത്തൂവൽ,കിഴുമുറി തുടങ്ങിയ പള്ളികളിൽ വൈദികനായി സേവനമനുഷ്ടിച്ചു.
സഭയുടെ വടക്കേ ഇന്ത്യൻ മിഷൻ, പൗരസ്ത്യ സമാജം എന്നിവയുടെ ചുമതലകൾ വഹിച്ചിട്ടുണ്ട്.
1967- 1974 കാലയളവിൽ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയുടെ സെക്രട്ടറിയായിരുന്നു.സഭാ തർക്കത്തിന്റെ മൂർധന്യ കാലയളവിൽ 1973 ഡിസംബർ 8ന് അങ്കമാലി ഭദ്രാസന പള്ളിപ്രതിപുരുഷ യോഗം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു.
1974 ഫെബ്രുവരി 24 ന് ദമാസ്‌കസിൽ വെച്ച് യാക്കൂബ് തൃതീയൻ തോമസ് മാർ ദിവന്നാസ്യോസ് എന്ന പേരിൽ മെത്രോപ്പാലീത്തയായി വാഴിച്ചു.
സഭാ തർക്കവുമായി ബന്ധപ്പെട്ട് 604 കേസുകൾ ബാവായുടെ പേരിലുണ്ട്. 70 കളുടെ അവസാനം മൂന്ന് മെത്രാപ്പോലീത്തമാരും ചുരുക്കം ഭദ്രാസനങ്ങളും ഉണ്ടായിരുന്ന യാക്കൊബായ സഭയെ 20 ഭദ്രാസനങ്ങളും 30 മെത്രാപ്പോലീത്തമാരും ആയിരത്തിൽ അധികം വൈദികരുമുള്ള പ്രസ്ഥാനമായി മാറ്റുന്നതിൽ നിർണായക നേതൃത്വം നൽകി.
സഭയുടെ ആദ്യ കാതേലിക്ക ബസേലിയോസ് പൗലൂസ് ദ്വിതിയൻ കാലം ചെയ്തതിന് പിന്നാലെ 2000 ഡിസംബറിൽ നിയുക്ത കാതോലിക്കയായി തെരഞ്ഞെടുക്കപ്പെട്ടു.
2002 ജൂലൈ 26ന് ഇഗ്‌നാത്യോസ് സഖാ പ്രഥമൻ പാത്രീയാർക്കീസ് തോമസ് പ്രഥമൻ എന്ന പേരിൽ സഭയുടെ രണ്ടാമത്തെ കാതോലിക്കയായി വാഴിച്ചു. സഭയുടെ പാത്രിയാർക്കീസിനെ വാഴിക്കാനുള്ള നിയോഗവും തോമസ് പ്രഥമന് ലഭിച്ചു.
2014 മാർച്ച് 31 ന് നടന്ന സഭയുടെ ആഗോള സിനഡിൽ അധ്യക്ഷത വഹിച്ചു.ആ യോഗത്തിൽ വെച്ച് മാർ അപ്രേം രണ്ടാമനെ പാത്രിയാർക്കീസായി തെരഞ്ഞെടുത്തു. 2014 മെയ് 29 ന് അപ്രേം രണ്ടാമനെ ദമാസ്‌കസിൽ നടന്ന ചങ്ങിൽ പാത്രീയാർക്കീസായി വാഴിച്ചു.
2019 ൽ മലങ്കര മെത്രോപ്പോലീത്തയുടെ ചുമതല ഒഴിഞ്ഞു.കഴിഞ്ഞ ഫെബ്രുവരിയിൽ അപ്രേം രണ്ടാമൻ പാത്രിയാർക്കീസിന്റെ കേരള സന്ദർശനത്തിനിടെ പുത്തൻകുരിശിൽ നടന്ന പരിപാടിയിലാണ് തോമസ് പ്രഥമൻ ബാവ അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്.
മുഖ്യമന്ത്രി അനുശോചിച്ചു
ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അഭിവന്ദ്യ ബാവാ തിരുമേനിയുടേത്.
യാക്കോബായ സുറിയാനി സഭയുടെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അഭിവന്ദ്യ ബാവാ തിരുമേനി നൽകിയത്. പ്രയാസഘട്ടങ്ങളിൽ അക്ഷരാർത്ഥത്തിൽ സഭയെ സംരക്ഷിച്ചു നിർത്തിയ വലിയ ഇടയനായിരുന്നു അദ്ദേഹം.
അതുകൊണ്ടുതന്നെ യാക്കോബായ സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ ക്രൈസ്തവ മേൽപട്ടക്കാരിൽ പ്രായം കൊണ്ടും ശുശ്രൂഷാ കാലയളവുകൊണ്ടും ഏറ്റവും തലമുതിർന്ന പിതാക്കന്മാരിൽ ഒരാളായിരുന്നു. ഏതു പ്രതിസന്ധിയെയും എത്ര വലിയ പ്രതികൂല സാഹചര്യത്തെയും നേരിടാനുള്ള ധൈര്യവും സമർപ്പണവുമായിരുന്നു ബാവാ തിരുമേനിയുടെ ഏറ്റവും വലിയ സവിശേഷത.
ഒന്നിന്റെയും മുന്നിൽ അദ്ദേഹം പതറിയിട്ടില്ല, എല്ലാത്തിനെയും അദ്ദേഹം ധീരതയോടെ നേരിട്ടു. നിലപാടുകളിൽ അചഞ്ചലനായിരുന്നു അദ്ദേഹം. ബസേലിയോസ് എന്ന ഗ്രീക്ക് നാമത്തിന്റെ അർത്ഥത്തെ അന്വർത്ഥമാക്കുന്ന വ്യക്തിത്വമായി ജീവിതം കൊണ്ട് അദ്ദേഹം മാറി.
22 വർഷക്കാലം യാക്കോബായ സുറിയാനി സഭയുടെ തലവനായിരുന്നു ശ്രേഷ്ഠ ബാവ. സഭയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ മേഖലയിലാവട്ടെ, സാമൂഹ്യ മേഖലയിലാവട്ടെ, സംവാദത്തിന്റെ മേഖലയിലാവട്ടെ, സഭാംഗങ്ങളുടെ പരിപാലന ശുശ്രൂഷയുടെ മേഖലയിലാവട്ടെ, സമഗ്രമായ ഇടപെടലുകളായിരുന്നു അദ്ദേഹം നടത്തിയത്.
കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും ഒക്കെയായി അതിവിശാലമായി വളർന്നു പന്തലിച്ചു നിൽക്കുന്ന യാക്കോബായ സുറിയാനി സഭയുടെ തലവനായ, ലോകത്താകെയുള്ള വിശ്വാസികളുടെ വലിയ ഇടയനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സഭാംഗങ്ങളുടെയും അഭിവന്ദ്യ ബാവാ തിരുമേനിയുടെ ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
latest news
കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകം; പിതാവും വളർത്തമ്മയും പോലീസ് കസ്റ്റഡിയിൽ
കോതമംഗലം: കോതമംഗലത്തെ ആറ് വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയത്.
സംഭവമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ് അജാസ് ഖാനെയും വളർത്തമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കോതമംഗലം നെല്ലിക്കുഴിയിലാണ് യുപി സ്വദേശിയായ ആറ് വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടി പിറ്റേന്ന് എഴുന്നേറ്റില്ല എന്ന് പിതാവ് പോലീസിന് മൊഴി നൽകിയിരുന്നു.
കളമശ്ശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. പിടിയിലായവർ ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
latest news
ആന മറിച്ചിട്ട പനമരം വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം
കോതമംഗലം ; കാട്ടാന മറിച്ചിട്ട പനമരം ബൈക്ക് യാത്രികരായ വിദ്യാർത്ഥികൾക്ക് മേൽ വീണ് എഞ്ചിനീയറിങ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിലാണ് ദാരുണമായ സംഭവം.
കോതമംഗലം എം എ. എഞ്ചിനീയറിങ് കോളജ് മൂന്നാം വർഷ ഇലെക്ട്രിക്കൽ& ഇലക്ട്രോണിക്സ് എഞ്ചിനിയറിംങ് വിദ്യാർത്ഥിനിയും പാലക്കാട്, കഞ്ചിക്കോട് വെസ്റ്റ് പുതുശ്ശേരി സ്വദേശിനി സി-12,ഐ എൽ ടൗൺഷിപ്പ് ഇൻസ്‌ട്രുമെന്റെഷൻ ക്വാർട്ടേഴ്‌സിലെ സി. വി ആൻമേരി(21)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അടിവാട് സ്വദേശി മുല്ലശ്ശേരി അൽത്താഫ് അബൂബക്കർ ഗുരുതര പരിക്കുകളോടെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അൽത്താഫ് മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്.
latest news
കുട്ടമ്പുഴയിൽ വനത്തിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി ; ആന ആക്രമണത്തിൽ നിന്നും രക്ഷപെട്ടത് മരത്തിന് മറഞ്ഞിരുന്നെന്ന് പാറുക്കുട്ടി
കോതമംഗലം ; കുട്ടമ്പുഴയിൽ അട്ടിക്കളത്ത് വനത്തിൽ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. കാട്ടിൽ നിന്നും പുറത്തേയ്ക്ക് കടക്കുന്നതിനുള്ള യാത്രയ്ക്കിടെ ആനക്കൂട്ടത്തെ കണ്ടെന്നും ആനക്കൂട്ടം നേരെ വരുന്നത് കണ്ടപ്പോൾ മരത്തിന് മറഞ്ഞിരുന്ന് രക്ഷപെടുകയായിരുന്നെന്നും രാത്രി വനത്തിനുള്ളിൽ ഒരു പാറപ്പുറത്താണ് കഴിഞ്ഞതെന്നും ഇവർ പറഞ്ഞു.
കാണാതായ പശുവിനെ തെരഞ്ഞ് ഇന്നലെ ഉച്ചകഴിഞ്ഞ് വനത്തിലേക്ക് പുറപ്പെടുകയും പിന്നീട് കാണാതാവുകയും ചെയ്ത കുട്ടംമ്പുഴ അട്ടിക്കളം സ്വദേശിനികളായ മായ, ഡാർലി, പാറുക്കുട്ടി എന്നിവരെയാണ് തെരച്ചിൽ സംഘം സമീപപ്രദേശമായ അറയ്ക്കമുത്തി ഭാഗത്ത് നിന്നും കണ്ടെത്തിയത്. അട്ടിക്കളത്തു നിന്ന് ഏകദേശം അഞ്ച് കിലോമീറ്റലേറെ ദൂരെയാണ് ഈ സ്ഥലം.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇവർ പശുവിനെ തിരഞ്ഞ് സമീപത്തെ വനമേഖലയിലേയ്ക്ക് കടന്നത്.അഗ്നിശമന സേനാംഗങ്ങളും പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ബന്ധുക്കളും അടങ്ങുന്ന സംഘം ഇന്നലെ വൈകിട്ട് മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു.
പശു ഇന്നലെ 3 മണിയോടെ മായയുടെ വീട്ടിൽ തിരച്ചെത്തിയിരുന്നു.ഭർത്താവ് ഈ വിവരം മായയെ മൊബൈലിൽ വിളിച്ച് അറയിക്കുകയും ചെയ്തു. വീട്ടിലേയ്ക്ക് തിരിച്ചുവരികയാണെന്നും വഴിയിൽ ആനക്കൂട്ടമുണ്ടെന്നും ഈയവസരത്തിൽ മായ ഭർത്താവിനോട് വെളിപ്പടുത്തുകയും ചെയ്തിരുന്നു.
ഒടുവിൽ വിളിയ്ക്കുമ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും ഒരു പാറപ്പുറത്ത്് നിൽക്കുകയാണെന്നും കാണാതായവർ ഉറ്റവരോട് വ്യക്തമാക്കിയിരുന്നു. സന്ധ്യമുതൽ ഇവരെക്കുറിച്ച് യാതൊരുവിവരവും ലഭിയ്ക്കാത്ത സ്ഥിതിയായത് പരക്കെ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.
പോലീസും കോതമംഗലത്തുനിന്നെത്തിയ അഗ്നിശമന സേനാംഗംങ്ങളും വനംവകുപ്പുജീവനക്കാരും നാട്ടുകാരും ഉൾപ്പെടുന്ന 45 പേരടങ്ങുന്ന സംഘം ഇന്ന് പുലർച്ചെ 3 വരെ സമീപ പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരുവിവരവും ലഭിച്ചിരുന്നില്ല.
നേരം പുലർന്ന ശേഷം നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്.ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ആശങ്കൾക്കും പരിഭ്രാന്തിയ്ക്കും പരിസമാപ്തിയായത്.
-
Uncategorized3 months ago
കോതമംഗലത്ത് റിട്ടേർഡ് തഹസിൽദാരെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
-
Local4 months ago
പ്രതി ഒളിവിൽ;കോതമംഗലം പോലീസ് രേഖാചിത്രം പുറത്തുവിട്ടു , വിവരം ലഭിച്ചാൽ അറിയക്കണമെന്നും പോലീസ്
-
latest news2 months ago
കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ടാപ്പിംഗ് തൊഴിലാളിയെ കാട്ടാനാ ആക്രമിച്ചത് പിന്നില് നിന്ന്,സംഭവം ഇന്ന് രാവിലെ,പരിക്ക് ഗുരുതരമെന്നും സൂചന
-
Local4 months ago
മാമലക്കണ്ടം ഇംളംബ്ലാശേരിയിൽ ആത്മഹത്യഭീഷിണി മുഴക്കി കെട്ടിടത്തിനുള്ളിൽ യുവാവ്;പ്രദേശം വളഞ്ഞ് പോലീസും വനംവകുപ്പ് ജീവനക്കാരും
-
Uncategorized3 months ago
കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ കലവറ നിറയ്ക്കൽ ശ്രദ്ധേയമായി
-
Local4 months ago
കോട്ടപ്പടി വടക്കുംഭാഗത്ത് ആന ആക്രമണം;ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്
-
Local4 months ago
പൂജകളും വഴിപാടികളും നടത്തി,കാപ്പുകെട്ടി,ഇന്ന് മരം മുറിയ്ക്കൽ; പുതിയ കൊടിമരത്തിനുള്ള തേക്ക് ഇന്ന് തൃക്കാരിയൂർ ക്ഷേത്രത്തിൽ എത്തിയ്ക്കും