Connect with us

Sports

സന്തോഷ്ട്രോഫി മത്സരം; ബിബി തോമസ് കേരള ടീം മുഖ്യപരിശീലകൻ, സഹ പരശീലകൻ പ്രൊഫ. ഹാരി ബെന്നി.കോതമംഗലത്തിനും അഭിമാനം

Published

on

കോതമംഗലം:ഈ വർഷത്തെ സന്തോഷ്ട്രോഫി മത്സരത്തിനുള്ള കേരള ടീമിന്റെ മുഖ്യപരിശീലകനായി തൃശൂർ സ്വദേശി ബിബി തോമസിനെയും സഹ പരിശീലകനായി എം. എ. കോളേജ് കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നിയെയും കേരള ഫുട്്‌ബോൾ അസോസീയേഷൻ തിരഞ്ഞെടുത്തു.



സെപ്റ്റംബറിൽ പാലായിൽ വച്ച് നടക്കുന്ന സംസ്ഥാന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ നിന്നും, മറ്റു സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന താരങ്ങളെ അണിനിരത്തി കൊണ്ടായിരിക്കും ഈ വർഷത്തെ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം തിരഞ്ഞെടുപ്പ്.



മംഗലാപുരം യെനപോയ യൂണിവേഴ്‌സിറ്റി യുടെയും,ജൂനിയർ ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെയും പരിശീലകനുമായിരുന്നു ബിബി തോമസ്.

സൂപ്പർ ലിഗ് കേരള ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കുന്ന കാലിക്കറ്റ് എഫ് സി പരിശീലകനാണ്്.മുൻ ജൂനിയർ ഇന്ത്യൻ ഫുട്‌ബോൾ താരമായിരുന്ന ബിബി ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ എ ലൈസൻസും സ്വന്തമാക്കിയിട്ടുണ്ട്.

എം ജി യൂണിവേഴ്‌സിറ്റി പരിശീലകൻ,യൂത്ത് കേരള ടീം പരിശീലകൻ,കഴിഞ്ഞ വർഷത്തെ കേരള പ്രമീയർ ലീഗ് രണ്ടാം സ്ഥാനക്കാരായ സാറ്റ് തിരൂരിന്റെ പരിശീലകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഹാരി ബെന്നി ഇത് രണ്ടാം വട്ടമാണ് സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലക കുപ്പായം അണിയുന്നത്.

എം ജി സർവകലാശാല ഫുട്‌ബോൾ ടീമിനെ ദേശീയതലത്തിൽ നേട്ടങ്ങൾ കൈവരിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചിരുന്നു.എം ജി സർവ്വകലാശാല ചരിത്രത്തിൽ ആദ്യമായി ദേശീയ കിരീടം ഖേലോ ഇന്ത്യ ചാമ്പ്യൻഷിപ്പ് നേട്ടത്തിലൂടെ കൈവരിക്കുമ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്നു ഇദ്ദേഹം .

ഇതിനോടകം തന്നെ ഫുട്‌ബോൾ പരിശീലകർക്കായുള്ള ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷന്റെ ബി ലൈസൻസ് സർട്ടിഫിക്കറ്റുകളും, ഗോൾകീപ്പിംഗ് പരിശീലകനായി ലെവൽ-2 സർട്ടിഫിക്കറ്റുകളും ഇദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

2018 മുതൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിനെ പ്രൊഫഷണൽ ലീഗിലേക്ക് എത്തിക്കുന്നതിലും കോതമംഗലത്തിന്റെ മണ്ണിൽ പ്രൊഫഷണൽ ഫുട്‌ബോളിന് തുടക്കം കുറിക്കുന്നതിലും പ്രൊഫ. ഹാരി ബെന്നി എന്ന നാൽപതുകാരന്റെ പങ്ക് വളരെ വലുതാണ്.

കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ കായിക അധ്യാപകൻ ജിമ്മി ജോസഫാണ് ഹാരിയിലെ കഴിവുകൾ തിരച്ചറിഞ്ഞ്,ഫുട്‌ബോളിൽ നേട്ടങ്ങൾക്ക് വഴികാട്ടിയായത്.

നിരവധി സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലും, യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും, ദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.

2014 ലാണ് കോതമംഗലം എം.എ കോളേജിൽ കായിക അധ്യാപകനായി പ്രവേശിക്കുന്നത്.2017 മുതൽ ഇങ്ങോട്ടുള്ള കാലത്ത് ഫുട്‌ബോളിൽ എം എം. എ കോളേജ് അഭിമാനിക്കാവുന്ന നേട്ടങ്ങൾ സ്വന്തമാക്കുന്നതിൽ ഹാരി വഹിച്ച പങ്ക് നിർണ്ണായകമാണ്.

ഫുട്‌ബോൾ അക്കാദമി രൂപപ്പെടുത്തിയും കോതമംഗലത്തിന് സ്വന്തമായ ഒരു പ്രൊഫഷണൽ ക്ലബ്ബ് വളർത്തിയെടുത്തും കേരള ചരിത്രത്തിൽ ആദ്യമായി ഒരു കോളേജ് ടീമിനെ പ്രൊഫഷണൽ ലീഗിൽ എത്തിച്ചും ഹാരി മികവുതെളിയച്ചതും ഈ കാലഘട്ടത്തിലാണ്.

പിന്നീടുള്ള മൂന്നുവർഷക്കാലം എം എ ഫുട്‌ബോൾ അക്കാദമിയുടെ സുവർണ്ണ കാലഘട്ടം ആയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഈ കാലയളവിൽ നിരവധി താരങ്ങൾ ഈ പരിശീലന കളരിയിൽ നിന്നും കേരളത്തിലെയും ഇന്ത്യയിലെയും പ്രമുഖ ക്ലബ്ബുകളിലേക്ക് ചേക്കേറി.

തന്റെ നേട്ടങ്ങൾക്കും വളർച്ചയ്ക്കും എന്നും സുപ്രധാനമായ പങ്കു വഹിച്ചത് എം എ കോളേജ് ആണെന്നാണ് ഹാരിയുടെ വിലയിരുത്തൽ.
പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുടുബംഗാമാണ്. ഭാര്യ വിനീത. മക്കൾ :ഹെവിൻ, ഹന്ന






Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Entertainment

കരാത്തേയിൽ ഷീൻ ബുക്കാൻ ഇന്ത്യ സ്‌കൂളിന് മികച്ച നേട്ടം

Published

on

കോതമംഗലം : ശ്രീലങ്കയിൽ കഴിഞ്ഞ 29 മുതൽ 31 വരെ നടന്ന ജപ്പാൻ കരാത്തെ ദോ ഷിറ്റോ റിയൂ ഷിൻബുക്കാൻ ശ്രീലങ്ക ഇൻവിറ്റേഷൻ ചാമ്പ്യൻഷിപ്പ് 2024 ൽ, ഷീൻ ബുക്കാൻ ഇന്ത്യ കരാത്തെ സ്‌കൂളിൽ നിന്ന് പങ്കെടുത്ത 4 പേർക്കും മികച്ച നേട്ടം.

ആഗസ് ആഷ്‌ലി കത്ത വിഭാഗത്തിൽ സ്വർണ്ണം നേടിയപ്പോൾ , സേതു ലക്ഷ്മി, വൈഗാ ലക്ഷ്മി എന്നിവർ കുമിത്തെ വിഭാഗത്തിൽ സ്വർണ്ണവും, ആദിനാഥ് വെങ്കലവും നേടി.ജപ്പാൻ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും താരങ്ങൾ മത്സരത്തിൽ പങ്കെടുത്തിരുന്നു.ഷീൻ ബുക്കാൻ ഇന്ത്യയുടെ പ്രധാന താരമായ ആഗ്‌നസ് ആഷ്‌ലി എം. എ. ഇംഗ്ലീഷ് ബിരുദധാരിയാണെങ്കിലും, കരാത്തെ ഒരു പ്രൊഫഷനായി സ്വീകരിച്ചിരിക്കുന്ന താരമാണ് . തൃക്കാരിയൂർ കൂനം മാവുങ്കൽ ബൈജുവിന്റെയും സ്മിതയുടെയും മകളാണ് ആഷ്ലി . .സേതുലക്ഷ്മി മൂവാറ്റുപുഴ വിവേകാനന്ദ സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയാണ്.മൂവാറ്റുപുഴ വിനായക സന്തോഷിന്റെയും സിനിയുടേയും മകളാണ്. തൃക്കാരിയൂർ രഘുനാഥമന്ദിരത്തിൽ രാജേഷിന്റെയും, ശ്രീകലയുടേയും മകനാണ് കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ആദിനാഥ്. ഓടക്കാലി പനിച്ചയം ചെറുവള്ളിപടി അനീഷിന്റേയും നീതുവിന്റേയും മകളായ വൈഗാലക്ഷ്മി കോതമംഗലം ശോഭന സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഷിൻബുക്കാൻ ഇന്ത്യയുടെ ചീഫ് ഷീഹാൻ രഞ്ജിത് ജോസിന്റെ കീഴിലാണ് ഇവർ പരിശീലനം നടത്തുന്നത്.



 



 

 






Continue Reading

Local

കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ റാങ്കിംഗ്; കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് വീണ്ടും മികച്ച നേട്ടം

Published

on

കോതമംഗലം ;രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ് .രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റിയൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനം കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് ലഭിച്ചു.



ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽ നിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് ഇടം നേടുന്നത്.



2021 മുതൽ തുടർച്ചയായി നിർഫ് കോളേജ് റാങ്കിംഗിൽ യഥാക്രമം 56,86,87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചു.

87 ൽ നിന്ന് 74 ലേക്ക് നില മെച്ചപ്പെടുത്താൻ കഴിഞ്ഞത് മാർ അത്തനേഷ്യസ് കോളേജിന്റെ ഈ വർഷത്തെ നേട്ടത്തിന് മാറ്റുകൂട്ടിയിട്ടുണ്ട്.

മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ നിരവധിയാണ്. 2002 ൽ നാക് ന്റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ് എന്ന ബഹുമതി എം എ കോളേജിന് സ്വന്തം.

2009 ൽ കോളേജ് വിത്ത് പോട്ടെഷ്യൽ ഫോർ എക്‌സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017 ൽ A + ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവയും ലഭിച്ചു.

2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്‌കീമിന്റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു.

രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളേജിന് ഉണ്ട്.പലതുള്ളി അവാർഡ് (2007), National Environmental Awareness Award (2008), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), വൺ ഡിസ്ട്രിക്ട് , വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ) ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്സലൻസ് അവാർഡ് ( 2022 )മനോരമ ട്രോഫി (2019 , 2021) എന്നിവയാണ് ഇക്കൂട്ടത്തിൽ പ്രധാനം.

കായികരംഗത്തും നേട്ടങ്ങളുടെ നെറുകയിലാണ് മാർ അത്തനേഷ്യസ് കോളേജ്.നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )26 അന്താരാഷ്ട്ര അത്ലറ്റുകളെ കോളേജ് പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്.

കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി.

2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ സ്വന്തമാക്കിയ മുഹമ്മദ് അജ്മലും 2023 ലെ നാഷണൽ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ ബിലിൻ ജോർജും മാർ അത്തനേഷ്യസ് കോളേജിന്റെ അഭിമാനമാണ്.

2 വൊക്കേഷണൽ യു ജി പ്രോഗ്രാമുകൾ ഉൾപ്പെടെ 15 യു ജി പ്രോഗ്രാമുകളും,ഒരു ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഉൾപ്പെടെ 18 പിജി പ്രോഗ്രാമുകളും 5 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്.

റഷ്യ, ശ്രീലങ്ക തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു.

2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 2032 അദ്ധ്യയനവർഷം വരെ മഹാത്മാഗാന്ധി സർവ്വകലാശാല അനുവദിച്ചു.

നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച അധ്യാപക-അനധ്യാപകരെയും വിദ്യാർത്ഥികളെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അഭിനന്ദിച്ചു.

അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളുമുൾപ്പെടെ എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം എന്ന് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അഭിപ്രായപ്പെട്ടു.






Continue Reading

Sports

കളക്ഷന്‍ റെക്കോഡുകള്‍ തരിപ്പണമാക്കി ഡെഡ് പൂൾ ആൻഡ് വോൾവറിൻ

Published

on

മുംബൈ: ഹോളിവുഡില്‍ നിന്നുള്ള ഏറ്റവും പുതിയ മാര്‍വല്‍ സൂപ്പര്‍ഹീറോ ചിത്രം ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍റെ കളക്ഷന്‍ ശ്രദ്ധ നേടുകയാണ്. മാര്‍വെല്‍ കോമിക്സിലെ ഡെഡ്പൂള്‍ വോള്‍വറീന്‍ എന്നീ കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്ന ചിത്രം മാര്‍വെല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ 34-ാം ചിത്രമാണ്.

മാര്‍വെല്‍ സ്റ്റുഡിയോസിനൊപ്പം മാക്സിമം എഫര്‍ട്ട്, 21 ലാപ്സ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഷോന്‍ ലെവി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇന്ത്യയിലും കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കുകയാണെന്ന് പറയാം.



മൂന്നാം വാരത്തിലേക്ക് കടക്കാനിരിക്കുന്ന ചിത്രം ഇന്ത്യയില്‍ ഇതിനകം 100 കോടി കളക്ഷന്‍ കടന്നു. ഇത്തവണ ഇറങ്ങിയ വന്‍കിട ബോളിവുഡ് ചിത്രങ്ങളെക്കാള്‍ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ധനുഷിന്‍റെ രായന്‍, അജയ് ദേവ്ഗൺ, തബു ഒന്നിച്ച ഔറോൺ മേ കഹൻ ദം ഥാ എന്നിവയുടെ ഇന്ത്യന്‍ കളക്ഷനെ ഈ ഹോളിവുഡ് സൂപ്പര്‍ഹീറോ ചിത്രം മറികടന്നിട്ടുണ്ട്യ ഡെഡ്‌പൂൾ ആന്‍റ് വോൾവറിൻ ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രങ്ങളിൽ പത്താം സ്ഥാനത്തെത്തിയിരിക്കുകയാണ്.



ഡെഡ്‌പൂൾ ആന്‍റ് വോൾവറിൻ ഈ വർഷത്തെ ഒട്ടുമിക്ക ബോളിവുഡ് ചിത്രങ്ങളുടെയും ലൈഫ് ടൈം കളക്ഷനുകളെ മറികടന്നു കഴിഞ്ഞു സാക്നില്‍.കോം കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്നും 14 ദിവസത്തില്‍ 117 കോടിരൂപ നേടിയിട്ടുണ്ട്.

ഹൃത്വിക് റോഷന്‍റെയും ദീപിക പദുക്കോണിന്‍റെയും ഫൈറ്റർ (212 കോടി), അജയ് ദേവ്ഗണിന്‍റെ ശെയ്ത്താന്‍ (148.21 കോടി) എന്നിവ മാത്രമാണ് ഈ വര്‍ഷം ഈ ഹോളിവുഡ് ചിത്രത്തിന് മുന്നിലുള്ള ബോളിവുഡ് ചിത്രങ്ങള്‍. 119.53 കോടി കളക്ഷന്‍ നേടിയ ടോം ക്രൂസിന്‍റെ മിഷൻ: ഇംപോസിബിൾ – ഡെഡ് റെക്കണിംഗ് പാർട്ട് ഒന്നിന്‍റെ കളക്ഷനെ വരും ദിവസത്തില്‍ ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറീന്‍ മറികടക്കും.






Continue Reading

Trending

error: Content is protected !!